ഇന്ത്യയില്* വിമാനം ബോംബിടാന്* അല്*ഖ്വെയ്ദ പദ്ധതിയിട്ടു -വിക്കീലീക്*സ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    ഇന്ത്യയില്* വിമാനം ബോംബിടാന്* അല്*ഖ്വെയ്ദ പദ്ധതിയിട്ടു -വിക്കീലീക്*സ്


    ഇന്ത്യയില്* വിമാനം ബോംബിടാന്* അല്*ഖ്വെയ്ദ പദ്ധതിയിട്ടു -വിക്കീലീക്*സ്
    Posted on: 09 May 2011

    ന്യൂഡല്*ഹി: അല്*ഖ്വെയ്ദ ഇന്ത്യയില്* വിമാനം ബോംബിട്ട് തകര്*ക്കാന്* പദ്ധതിയിട്ടിരുന്നതായി വിക്കീലീക്*സ് വെളിപ്പെടുത്തി. പടിഞ്ഞാറന്* രാജ്യങ്ങളിലേക്ക് ഇന്ത്യയില്* നിന്ന് തീവ്രവാദികളെ അയയ്ക്കാനും സംഘടന ശ്രമിച്ചിരുന്നു. ഗ്വാണ്ടനാമോ ജയിലിലെ തടവുകാരാണ് അമേരിക്കന്* അധികൃതരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

    പാകിസ്താനിലെ ഇന്ത്യാവിരുദ്ധ ഭീകരപ്രവര്*ത്തനത്തിന്റെ കേന്ദ്രത്തെയും പ്രവര്*ത്തനരീതിയെയും കുറിച്ച് യു.എസ്സിന് വ്യക്തമായ വിവരമുണ്ടായിരുന്നതായി യു.എസ്. രേഖകള്* ഉദ്ധരിച്ച് വിക്കീലീക്*സ് വെളിപ്പെടുത്തുന്നു. പാകിസ്താന്* സൈനികവിഭാഗവും ഐ.എസ്.ഐ.യുമാണ് ഇത്തരം കേന്ദ്രങ്ങള്* നടത്തുന്നത്. ഗ്വാണ്ടനാമോയിലെ 779 തടവുകാരെ ചോദ്യംചെയ്ത യു.എസ്. രേഖകളിലാണ് ഇവയുള്ളത്.

    ഇന്ത്യയിലെ ഭീകരവാദികള്*ക്ക് പാകിസ്താന്* ഉദ്യോഗസ്ഥര്* നിര്*ദേശം നല്*കുന്നതിനെക്കുറിച്ച് അമേരിക്കയിലെ സുരക്ഷാ വിദഗ്ധര്*ക്ക് അറിവുണ്ടായിരുന്നു. അല്*ഖൈ്വയ്ദ ഇന്ത്യയിലേക്ക് കൂടുതല്* ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. പടിഞ്ഞാറന്* രാജ്യങ്ങളിലേക്ക് ഭീകരവാദികളെ അയയ്ക്കാനുള്ള കേന്ദ്രമായി ഇന്ത്യയെ ഉപയോഗപ്പെടുത്താന്* അവര്*പദ്ധതിയിട്ടു. വിമാനയാത്രയ്ക്ക് ഇന്ത്യയില്* താരതമ്യേന കുറഞ്ഞ പരിശോധന മാത്രമേയുള്ളൂവെന്ന കാര്യം കണക്കിലെടുത്താണിത്.

    അള്*ജീരിയക്കാരനും ലഷ്*കര്* ഇ തൊയ്ബ അംഗവുമായ അബ്ദുല്* അസിയ യു.എസ്. അധികൃതരോട് പറഞ്ഞത്, ഇന്ത്യയില്* ചെന്ന് ഇന്ത്യക്കാരനെ കൊലപ്പെടുത്തുകയാണ് തന്റെ ദൗത്യം എന്നാണ്. ഭീകരപ്രവര്*ത്തകര്*ക്ക് ഇന്ത്യയില്* ആക്രമണം നടത്താന്* ഐ.എസ്.ഐ. അനുവാദം നല്*കിയിരുന്നു.

    ഇന്ത്യയില്* പോകാനും കശ്മീരികളെ കൊലപ്പെടുത്താനും ഭീകരര്*ക്ക് ഐ.എസ്.ഐ. നിര്*ദേശം നല്*കി. എവിടെയൊക്കെ ആക്രമണം നടത്തണമെന്ന് പാകിസ്താന്* സൈന്യമാണ് തീരുമാനിക്കുന്നതെന്നും തടവുകാര്* ചൂണ്ടിക്കാട്ടി. ഇന്ത്യയെ കൂടാതെ, ഇസ്രായേലിലും ഈജിപ്തിലും ഭീകരാക്രമണം നടത്താന്* അല്*ഖ്വെയ്ദ പദ്ധതി തയ്യാറാക്കിയെന്ന് തടവുകാര്* വെളിപ്പെടുത്തി.
    Ads Not Allowed...

    admin
Working...
X