അടുത്ത ലക്ഷ്യം സവാഹിരി ആക്രമണം: പാകിസ്താനെ അറിയിക്കാനിടയില്ല
Posted on: 10 May 2011
വാഷിങ്ടണ്*: അല്*ഖ്വെയ്ദ നേതാവ് ഉസാമ ബന്* ലാദനെ വകവരുത്തിയതോടെ നേതൃസ്ഥാനത്തെത്തുമെന്നു കരുതുന്ന ഉപനേതാവ് അയ്മാന്* അല്* സവാഹിരിയെ പിടികൂടാനുള്ള നീക്കം അമേരിക്ക തുടങ്ങി. എന്നാല്* ഇക്കാര്യം പാകിസ്താനുമായി ചര്*ച്ച ചെയ്യണമോ എന്ന കാര്യം ദൗത്യത്തിന്റെ സ്വഭാവമനുസരിച്ച് തീരുമാനിക്കുമെന്ന് വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് ടോം ഡോണിലോണ്* വ്യക്തമാക്കി. പാകിസ്താന്റെ അനുമതി തേടാതെ ഇനിയും ആക്രമണമുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നല്*കിയത്.
പാകിസ്താനെ വിശ്വാസമുണ്ടോ ഇല്ലയോ എന്നതല്ല, മറിച്ച് ദൗത്യത്തിന്റെ സുരക്ഷിതത്വമാണ് പ്രശ്*നം-ആബട്ടാബാദില്* ഉസാമയെ പിടികൂടുന്നതിനു മുമ്പ് പാകിസ്താനെ അറിയിക്കാതിരുന്ന കാര്യം സൂചിപ്പിച്ച് ഡോണിലോണ്* പറഞ്ഞു. ഈജിപ്ഷ്യന്* സര്*ജനായ സവാഹിരിയായിരിക്കും യു.എസ്. നോട്ടമിടുന്ന അടുത്ത ഭീകരനേതാവ്. അതിന് വിപുലവും അന്താരാഷ്ട്രതലത്തിലുള്ളതുമായ പ്രയത്*നം ആവശ്യമാണെന്നും അദ്ദേഹം സി.എന്*.എന്നിനു നല്*കിയ അഭിമുഖത്തില്* പറഞ്ഞു.
കഴിഞ്ഞ പത്തു വര്*ഷത്തിനിടെ അല്*ഖ്വെയ്ദയ്*ക്കെതിരെയുണ്ടായ സുപ്രധാന നേട്ടമാണ് ഉസാമാവധമെന്ന് ഡോണിലോണ്* പറഞ്ഞു. ആബട്ടാബാദില്* നടത്തിയ റെയ്ഡില്*നിന്നു ലഭിച്ച വിവരങ്ങള്* അതിനെ തീര്*ത്തും അസാധാരണമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.