ഉസാമയെ വളര്*ത്തിയത് പാകിസ്താനല്ല -ഗീലാനി
Posted on: 10 May 2011
ഇസ്*ലാമാബാദ്: അല്*ഖ്വെയ്ദയെയും ഉസാമ ബിന്* ലാദനെയും വളര്*ത്തിയതും സംരക്ഷിച്ചതും തങ്ങളല്ലെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി പറഞ്ഞു. മറ്റുള്ളവര്* സ്വീകരിച്ച തെറ്റായ നയങ്ങളുടെയും അബദ്ധങ്ങളുടെയും ഉത്തരവാദിത്വം പാകിസ്താന് ഏറ്റെടുക്കാന്* കഴിയില്ലെന്ന് പാക് പാര്*ലമെന്*റില്* നടത്തിയ പ്രസ്താവനയില്* ഗീലാനി വ്യക്തമാക്കി. ഉസാമയെ വധിക്കാനുള്ള അമേരിക്കന്* സൈനിക നടപടിക്കുശേഷം ആദ്യമായാണ് പാക് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രതികരിക്കുന്നത്. ഈ വിഷയത്തില്* പാകിസ്താന്* അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്.
അമേരിക്കയ്*ക്കെതിരെ ഒളിയമ്പുകളെറിഞ്ഞുകൊണ്ട് പാകിസ്താനെതിരായ ആരോപണങ്ങള്*ക്ക് മറുപടി പറയാനാണ് ഗീലാനി ശ്രമിച്ചത്. ഉസാമയ്ക്ക് പാകിസ്താനില്* നിന്ന് സഹായം ലഭിച്ചതായി യു.എസ്. പ്രസിഡന്*റ് ബരാക് ഒബാമ പ്രസ്താവിച്ചതിനു പിന്നാലെയാണ് ഗീലാനിയുടെ പ്രതികരണം. ഉസാമയെ പാകിസ്താനിലേക്കോ അഫ്ഗാനിസ്താനിലേക്കോ ക്ഷണിച്ചത് തങ്ങളല്ലെന്ന പ്രസ്താവനയിലൂടെ അമേരിക്കയെ പരോക്ഷമായി കുറ്റപ്പെടുത്തുകയാണ് ഗീലാനി ചെയ്തത്. ഉസാമ എങ്ങനെ പാകിസ്താനില്* എത്തി, അവിടെ സുരക്ഷിതതാവളമൊരുക്കാന്* ആരാണ് സഹായിച്ചത് തുടങ്ങിയ വിഷയങ്ങളാണ് ലഫ്റ്റ്*നന്*റ് ജനറല്* ജാവേദ് ഇക്ബാല്* അന്വേഷിക്കുകയെന്ന് ഗീലാനി പാര്*ലമെന്*റില്* പ്രഖ്യാപിച്ചു.
പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് അല്*ഖ്വെയ്ദയുമായി ബന്ധമുണ്ടെന്ന ആരോപണവും ഗീലാനി തള്ളി. ഐ.എസ്.ഐ. നല്*കിയ വിവരങ്ങള്* മുന്*നിര്*ത്തിയാണ് അമേരിക്കയ്ക്ക് ഉസാമയെ കണ്ടെത്താന്* കഴിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉസാമയെ കണ്ടെത്താന്* കഴിയാത്തത് ഐ.എസ്.ഐ.യുടെ മാത്രം പരാജയമല്ലെന്നും മുഴുവന്* രാജ്യങ്ങളിലെയും രഹസ്യാന്വേഷണസംഘങ്ങള്*ക്ക് ഇക്കാര്യത്തില്* വീഴ്ച പറ്റിയിട്ടുണ്ടെന്നും ഗീലാനി പറഞ്ഞു. ഐ.എസ്.ഐ. രാജ്യത്തിന്റെ സമ്പത്താണെന്നും ഭീകരവിരുദ്ധയുദ്ധത്തില്* ഈ ഏജന്*സി വഹിക്കുന്ന പങ്കില്* രാജ്യം അഭിമാനിക്കുന്നുണ്ടെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.
പാകിസ്താന്റെ പരമാധികാരത്തിനു നേരെയുള്ള കൈയേറ്റമാണ് അമേരിക്കയുടേതെന്ന വാദത്തെ ഗീലാനി പരോക്ഷമായി പിന്തുണച്ചു. പാകിസ്താന്റെ താത്പര്യവും അതിര്*ത്തിരേഖയും മാനിച്ചുകൊണ്ടാവണം ഭീകരവിരുദ്ധയുദ്ധത്തിലെ സഹകരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏകപക്ഷീയമായ ആക്രമണങ്ങള്* വന്* ഭവിഷത്തു വിളിച്ചുവരുത്തുമെന്നും ഗീലാനി പറഞ്ഞു.
ഉസാമ ബിന്* ലാദന് പാകിസ്താന്* അഭയം നല്*കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന്* മാലിക് പറഞ്ഞു. മുന്* പ്രധാനമന്ത്രി ബേനസീര്* ഭൂട്ടോയുടെ കൊലപാതകത്തില്* പങ്കുള്ള ഒരാള്*ക്ക് സംരക്ഷണം നല്*കിയെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അല്* അറേബ്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്* മാലിക് ചോദിച്ചു.
ഉസാമയെ പിടികൂടുന്നതിന് അമേരിക്ക സൈനിക നടപടി ആരംഭിച്ച് 15 മിനിറ്റിനകം താന്* അതേക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും മാലിക് വെളിപ്പെടുത്തി. അപ്പോഴും ഉസാമയാണ് ലക്ഷ്യമെന്ന് വ്യക്തമായിരുന്നില്ല. ആരാണ് ഈ വിവരം കൈമാറിയതെന്ന് മാലിക് വെളിപ്പെടുത്തിയില്ല