ഭീഷണിയുമായി അമേരിക്ക; പാകിസ്താനുമേല്* സമ്മര്*ദം
Posted on: 10 May 2011
വാഷിങ്ടണ്*/ഇസ്*ലാമാബാദ്: അല്*ഖ്വെയ്ദ തലവന്* ഉസാമ ബിന്*ലാദന്* കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടവേ അമേരിക്ക പാകിസ്താനു നേരെയുള്ള ആക്രമണത്തിന് മൂര്*ച്ച കൂട്ടി. ഉസാമയ്ക്ക് പാകിസ്താനില്* സഹായം നല്*കിയ ശൃഖലയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യു.എസ്. പ്രസിഡന്*റ് ബരാക് ഒബാമ തന്നെ ആവശ്യപ്പെട്ടതിന് പിന്നാലെ ഒട്ടേറെ മുതിര്*ന്ന യു.എസ്. ഉദ്യോഗസ്ഥരും പാകിസ്താനെതിരെ രംഗത്തെത്തി. ഉസാമയെ വളര്*ത്തിയതു പാകിസ്താനല്ലെന്നും മറ്റുള്ളവരുടെ തെറ്റിന് തങ്ങളെ പഴിപറയേണ്ടെന്നും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി തിരിച്ചടിച്ചിട്ടുണ്ടെങ്കിലും അമേരിക്കയില്*നിന്നുള്ള ഭീഷണിയും രാജ്യത്തിനകത്തുനിന്നുള്ള വിമര്*ശനങ്ങളും നേരിടാനാകാതെ വലയുകയാണ് പാക് ഭരണകൂടം.
ഉസാമ വധത്തിന്റെ വിവരം പുറത്തുവിട്ടുകൊണ്ടു നടത്തിയ പത്രസമ്മേളനത്തില്* യു.എസ്. പ്രസിഡന്*റ് ബരാക് ഒബാമ പാകിസ്താനെതിരെ ആരോപണമുയര്*ത്തിയിരുന്നില്ല. എന്നാല്* കഴിഞ്ഞ ദിവസം സി.ബി.എസ്. ചാനലിന് നല്*കിയ അഭിമുഖത്തില്* ഒബാമയുടെ സ്വരം ഭിന്നമായിരുന്നു. പാകിസ്താന്* അറിയാതെ ഉസാമയ്ക്ക് അവിടെ ഒളിവില്* കഴിയാനാവില്ലെന്ന് അമേരിക്ക കരുതുന്നുണ്ടെന്ന സൂചനയാണ് അദ്ദേഹത്തിന്റെ സംസാരത്തില്* നിഴലിച്ചത്. മുല്ല ഒമര്*, അല്* സവാഹിരി തുടങ്ങിയ ഭീകര നേതാക്കളെ പിടികൂടാന്* സംയുക്ത സൈനിക നടപടി സ്വീകരിക്കേണ്ടതുണ്ടോ എന്ന് പാകിസ്താന്* തീരുമാനിക്കണമെന്ന് പാകിസ്താനിലെ അമേരിക്കന്* അംബാസഡര്* കാമറൂണ്* പറഞ്ഞത് അതിന്റെ തുടര്*ച്ചയായാണ്. അതിനു തയ്യാറല്ലെങ്കില്*ഏകപക്ഷീയമായ ആക്രമണം ഇനിയുമുണ്ടാകുമെന്ന ധ്വനി അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. ഉസാമയുടെ ഒളിത്താവളം സംബന്ധിച്ച് അമേരിക്ക ഉയര്*ത്തിയ ചോദ്യങ്ങള്*ക്കുള്ള മറുപടിയെ ആശ്രയിച്ചായിരിക്കും യു.എസ്.- പാക് ബന്ധത്തിന്റെ ഭാവിയെന്നും കാമറൂണ്* ജിയോ ന്യൂസിനു നല്*കിയ അഭിമുഖത്തില്* വ്യക്തമാക്കി.
ഉസാമ പാകിസ്താനിലുണ്ടെന്ന് വിശ്വസനീയമായ വിവരം ലഭിച്ചാല്* ഏകപക്ഷീയമായ ആക്രമണം നടത്തുമെന്ന് പലതവണ മുന്നറിയിപ്പ് നല്*കിയിരുന്നതായും എന്നാല്* ഇവയൊക്കെയും പാകിസ്താന്* അവഗണിക്കുകയായിരുന്നുവെന്നും യു.എസ്. ഉദ്യോഗസ്ഥര്* വെളിപ്പെടുത്തിയതായി പാക് പത്രമായ 'ദ ന്യൂസ്' റിപ്പോര്*ട്ടു ചെയ്തു. 2008 ജൂണിലാണ് ഇത്തരമൊരു മുന്നറിയിപ്പ് ആദ്യം നല്*കിയത്. അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റീവ് ഹാഡ്*ലിയും സി.ഐ.എ. ഡെപ്യൂട്ടി ഡയറക്ടര്* സ്റ്റീഫന്* കാപ്*സും നേരിട്ട് പാകിസ്താനിലെത്തിയാണ് ഇത്തരമൊരു സന്ദേശം നല്*കിയത്. പാകിസ്താനിലെ ചില ഭീകര സംഘടനകള്* ഉസാമയ്ക്ക് സംരക്ഷണം നല്*കുന്നുവെന്ന് അമേരിക്ക ഉറച്ചു വിശ്വസിക്കുന്നതായി പാക് പ്രസിഡന്*റായിരുന്ന പര്*വെസ് മുഷറഫിനോടും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയോടും ഇരുവരും വ്യക്തമാക്കിയിരുന്നു. നടപടി എടുക്കാനാവശ്യമായ തെളിവ് വേണമെന്നാണ് പാക് നേതാക്കള്* അപ്പോള്* ആവശ്യപ്പെട്ടത്.
മാസങ്ങള്*ക്കുശേഷം വാഷിങ്ടണിലെത്തിയ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെഹമൂദ് ദൂരാനിയോടും അമേരിക്ക ഇക്കാര്യം പറഞ്ഞിരുന്നു. പാകിസ്താനില്* മടങ്ങിയെത്തിയ ദൂരാനി ഈ ആശങ്ക പങ്കുവെച്ചപ്പോള്* അദ്ദേഹത്തെ യു.എസ്. ഏജന്*റ് എന്ന് കുറ്റപ്പെടുത്തുകയാണുണ്ടായത്. പിന്നീട് മുംബൈ ഭീകരാക്രമണത്തില്* പാകിസ്താന്*കാരനു പങ്കുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനെത്തുടര്*ന്ന് ദൂരാനിയെ പാകിസ്താന്* പുറത്താക്കുകയും ചെയ്തു.
പാക് പ്രധാനമന്ത്രി ഗീലാനി 2008 ജൂലായില്* വാഷിങ്ടണില്* എത്തിയപ്പോഴും പാക് ഭീകരസംഘടനകള്*ക്ക് അല്*ഖ്വെയ്ദയുമായി ബന്ധമുണ്ടെന്ന് അന്നത്തെ സി.ഐ.എ. ഡയറക്ടറായിരുന്ന മൈക്കല്* ഹൈഡന്* റിപ്പോര്*ട്ടുചെയ്തിരുന്നു. 2008 നവംബറില്* മുംബൈ ഭീകരാക്രമണമുണ്ടായപ്പോഴും അമേരിക്ക ഇതേ ആശങ്ക പാകിസ്താനെ അറിയിച്ചു. മുംബൈ ആക്രമണത്തിന് പിന്നാലെ പാക് ചാരസംഘടനയായ ഐ.എസ്.ഐ.ക്ക് ഇതില്* പങ്കില്ലെന്ന് വ്യക്തമാക്കി യു.എസ്. പ്രസിഡന്*റായിരുന്ന ജോര്*ജ് ബുഷ് പ്രസ്താവനയിറക്കിയിരുന്നു. അമേരിക്കയിലെ പാക് അംബാസഡറായ ഹുസൈന്* ഹഖാനിയുടെ കഠിന ശ്രമത്തെത്തുടര്*ന്നാണ് ബുഷ് അത്തരമൊരു പ്രസ്താവനയിറക്കിയത്.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനില്* തടവിലുള്ള ഭീകരരില്* ഒരാള്* സെല്*ഫോണ്* ഉപയോഗിക്കുന്നതായുള്ള രഹസ്യാന്വേഷണ വിവരം കൈമാറിയിട്ടും നടപടി എടുക്കാത്ത പാകിസ്താനെ എങ്ങനെ വിശ്വസിക്കും എന്ന് മറ്റൊരു യു.എസ്. ഉദ്യോഗസ്ഥന്* ചോദിച്ചതായും ദ ന്യൂസ് ദിനപ്പത്രം റിപ്പോര്*ട്ടുചെയ്തു