ആവേശം ഉച്ചസ്ഥായിയില്*; കാത്തിരിപ്പ് അവസാനിക്കാറായi

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ആവേശം ഉച്ചസ്ഥായിയില്*; കാത്തിരിപ്പ് അവസാനിക്കാറായi




    തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്* മാത്രം ബാക്കി. ഒരുമാസത്തെ ഊഹങ്ങള്*ക്കും കണക്കു കൂട്ടലുകള്*ക്കും വെള്ളിയാഴ്ച പരിസമാപ്തി. രാവിലെ പതിനൊന്നരയോടെ തന്നെ പതിമൂന്നാം നിയമസഭയില്* ആര് ഭൂരിപക്ഷം നേടുമെന്ന് അറിയാനാകും.

    കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന അഞ്ചുസംസ്ഥാനങ്ങളില്* അവസാനത്തേതായ പശ്ചിമ ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ വിവിധ മാധ്യമസ്ഥാപനങ്ങള്* പുറത്തുവിട്ട എക്*സിറ്റ് പോള്* സര്*വേകളാണ് ഇപ്പോള്* സംസ്ഥാനത്തെ പ്രധാന ചര്*ച്ചാവിഷയം. പ്രധാനപ്പെട്ട ആറ് സര്*വേകളില്* അഞ്ചും യു.ഡി.എഫിന്റെ പ്രതീക്ഷ ഉയര്*ത്തുന്നു. അതേ സമയം മിക്ക സര്*വേകളിലും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അനുകൂല പരാമര്*ശമുള്ളത് എല്*.ഡി.എഫ്. ക്യാമ്പിനും ആവേശം പകര്*ന്നിട്ടുണ്ട്. പതിവ് വോട്ടുരീതികളില്* നിന്ന് വ്യത്യസ്തമായി കേരളത്തിലെ വോട്ടര്*മാരെ ചിന്തിപ്പിക്കാന്* വി.എസ് പ്രഭാവത്തിന് കഴിയുമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. ബുധനാഴ്ച അവസാനത്തെ മന്ത്രിസഭായോഗവും കഴിഞ്ഞതോടെ മിക്ക മന്ത്രിമാരും തലസ്ഥാനം വിടാനുള്ള ഒരുക്കങ്ങള്* തുടങ്ങി. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* വ്യാഴാഴ്ച വൈകീട്ടോടെ മലമ്പുഴയിലേക്ക് പോകും. തിരഞ്ഞെടുപ്പ് ഫലമറിഞ്ഞശേഷമേ അദ്ദേഹം ഇനി തലസ്ഥാനത്തേക്കുള്ളൂ. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ മന്ത്രിമാരും ഫയല്* തീര്*പ്പാക്കല്* യജ്ഞത്തിലായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച ഫയല്* ഒഴികെയുള്ളവ മുഖ്യമന്ത്രിയുടെ ഓഫീസും തീര്*പ്പാക്കിയിട്ടുണ്ട്. ജയില്* എ.ഡി.ജി.പി. അലക്*സാണ്ടര്* ജേക്കബിന് പകരം ഡി.ജി.പി. ജാംങ് പാംഗിയെ നിയമിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശുപാര്*ശയിലാണ് മുഖ്യമന്ത്രിക്ക് ഇനിയും തീര്*പ്പ് കല്*പ്പിക്കാനുള്ളത്.

    വോട്ടെണ്ണല്* കുറ്റമറ്റതാക്കാന്* എല്ലാ ഒരുക്കങ്ങളും പൂര്*ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്* അറിയിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്* തുടങ്ങും. സംസ്ഥാനത്തെ 14 ജില്ലകളിലെ 64 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്* നടക്കുന്നത്. വോട്ടെണ്ണല്* കേന്ദ്രങ്ങളിലെ ഹാളുകളുടെ വലുപ്പമനുസരിച്ച് 11 മുതല്* 15 വരെ മേശകളാണ് ഓരോ നിയോജക മണ്ഡലങ്ങള്*ക്കുമായി സജ്ജീകരിച്ചിട്ടുള്ളത്. പോസ്റ്റല്* ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് പോസ്റ്റല്* ബാലറ്റുകള്* എണ്ണുന്നത്. ഓരോ ജില്ലയിലും ഒരു നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണല്* ഹാളിലെ എല്ലാ മേശകളിലേയും വോട്ടെണ്ണല്* വീഡിയോ ക്യാമറകളില്* പകര്*ത്തി സ്ഥാനാര്*ഥികളുടെ ഏജന്റുമാര്*ക്ക് കാണത്തക്കവിധം ടെലിവിഷന്* സ്*ക്രീനുകളില്* പ്രദര്*ശിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടെണ്ണല്* പ്രക്രിയയുടെ ഡ്രസ് റിഹേഴ്*സല്* ബുധനാഴ്ച നടന്നു. വോട്ടെണ്ണല്* കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മൂന്ന് തട്ടുകളിലായി സുരക്ഷാ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. 8.20 ഓടെ ആദ്യ ലീഡ് പുറത്തുവരും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്*ണമായും കമ്പ്യൂട്ടര്* നിയന്ത്രിതമായിരിക്കും. പതിനൊന്നരയോടെ സംസ്ഥാനത്തെ മുഴുവന്* മണ്ഡലങ്ങളുടേയും ഫലം അറിയാന്* കഴിയുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസ് വൃത്തങ്ങള്* അറിയിച്ചു
Working...
X