സിവില്* സര്*വീസ് പരീക്ഷ: നാലാം റാങ്ക് ആറ്റിങ്ങല്* സ്വദേശിക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സിവില്* സര്*വീസ് പരീക്ഷ: നാലാം റാങ്ക് ആറ്റിങ്ങല്* സ്വദേശിക്ക്

    സിവില്* സര്*വീസ് പരീക്ഷ: നാലാം റാങ്ക് ആറ്റിങ്ങല്* സ്വദേശിക്ക്
    Posted on: 12 May 2011


    തിരുവനന്തപുരം: 2010 ലെ അഖിലേന്ത്യാ സിവില്* സര്*വീസ് പരീക്ഷയില്* നാലാം റാങ്ക് തിരുവനന്തപുരം ആറ്റിങ്ങല്* സ്വദേശിക്ക്. ആറ്റിങ്ങല്*, പി.എച്ച്.ഇ റോഡ് 'ഗണേശപ്രസന്ന' യില്* അഭിരാം ജി. ശങ്കറാണ് നാലാം റാങ്ക് നേടിയത്. കൂടാതെ നൂറ് റാങ്കിനുള്ളില്* പത്തോളം മലയാളികള്* കടന്നുകൂടി.

    സിവില്*സര്*വീസ് നേട്ടം കൊയ്ത മലയാളി വിദ്യാര്*ത്ഥികളില്* 30 പേരെ സംഭാവന ചെയ്തത് കേരള സ്റ്റേറ്റ് സിവില്* സര്*വീസ് അക്കാദമിയാണ്. ആദ്യത്തെ നൂറ് റാങ്കിനുള്ളില്* ഏഴ് പേരുണ്ട്. ഇതില്* പൊന്*തിളക്കം നല്*കുന്നത് നാലാം റാങ്ക് നേടിയ ആറ്റിങ്ങല്* സ്വദേശി അഭിരാം ജി. ശങ്കറാണ്.

    പാലക്കാട് സ്വദേശിയായ ജി.ആര്*. ഗോകുലിനാണ് 19-ാം റാങ്ക്. ആലത്തൂര്* എല്*. ഐ. സി. ബ്രാഞ്ചില്* ഡെവലപ്*മെന്റ് ഓഫീസറായ മഞ്ഞളൂര്* തില്ലങ്കാട് സ്വദേശി ജി. രാമചന്ദ്രന്റെയും വീട്ടമ്മയായ കണ്ണാടി പാത്തിക്കലില്* പ്രസീതയുടെയും മൂത്തമകനാണ് ഗോകുല്*. കോട്ടയം സ്വദേശിയായ താരിഖ് തോമസ് 35-ാം റാങ്ക് നേടിയപ്പോള്* തിരുവനന്തപുരം മുടവന്*മുകള്* സ്വദേശി അനീഷ് ശേഖര്* 48-ാം റാങ്ക് കരസ്ഥമാക്കി. ഐ.പി.എസ് ലഭിച്ച് മുസൂറിയില്* പരിശീലനത്തിന് പോയിരിക്കുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി എസ്. ലക്ഷ്മണന്* 71-ാം റാങ്ക് നേടി. 80-ാം റാങ്ക് നേടിയ ജി. വിശാഖ്, 82-ാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി ജി. രഘു എന്നിവരും നേട്ടം കൊയ്തു.

    റാങ്ക് പട്ടികയില്* ഇടം നേടിയ മറ്റുള്ളവര്*. ബ്രായ്ക്കറ്റില്* റാങ്ക്

    നിഖില്* നിര്*മല്* (178), ഹരിത വി. കുമാര്* (179), എസ്. രേഖ (196), മുഹമ്മദ് അലി ഷിഹാബ് (226), മഞ്ജുലക്ഷ്മി (235), ദിവ്യ ഗോപിനാഥ് (275), നകിടി ശ്രുജന്*കുമാര്* (293), ദിവ്യ സാറ തോമസ് (336), റൂബന്* മാത്യു ജേക്കബ് (339), അനുജോസ് (356), ഹരിശങ്കര്* (359), നികിത എസ്. ചന്ദ്രന്* (375), കെ.പി.എ ഇല്യാസ് (404), ജി. ശബരീശ് ( 407), വി.ആര്*. ഹരി (425), ലൈന ബാലന്* (528), സ്റ്റീഫന്* മണി (554), ഡെന്നിങ്ങ് കെ. ബാബു (586), വി.പാര്*വതി (715), എം. റസീം ( 744), രേണു ബി. രാജ് (797), ഡി. അനീഷ് (851), ടി.ആര്*. മിഥുന്* (868), ആര്*. സൂരജ്*മോന്* (894).
Working...
X