വി.എസിന്റെ ബന്ധുവിന് ഭൂമിദാനം: മന്ത്രിസഭയില്* പരസ്*പരം പഴിചാരല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വി.എസിന്റെ ബന്ധുവിന് ഭൂമിദാനം: മന്ത്രിസഭയില്* പരസ്*പരം പഴിചാരല്*

    വി.എസിന്റെ ബന്ധുവിന് ഭൂമിദാനം: മന്ത്രിസഭയില്* പരസ്*പരം പഴിചാരല്*
    Posted on: 12 May 2011


    തിരുവനന്തപുരം: അച്യുതാനന്ദന്* മന്ത്രിസഭയുടെ അവസാന മന്ത്രിസഭായോഗത്തിലും അപസ്വരം. കാസര്*കോട് ജില്ലയില്* മുഖ്യമന്ത്രിയുടെ ബന്ധുവിന് 2.33 ഏക്കര്* ഭൂമി പതിച്ചുകൊടുത്ത സംഭവത്തിലാണ് മന്ത്രിസഭാ യോഗത്തില്* മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* റവന്യൂമന്ത്രി കെ.പി.രാജേന്ദ്രനെതിരെ ഒളിയമ്പെയ്തത്. പക്ഷേ ഇത്തവണ ഉരുളയ്ക്ക് ഉപ്പേരിപോലെ റവന്യൂമന്ത്രിയും തിരിച്ചടിച്ചു.

    ഭൂമിക്കാര്യം മുഖ്യമന്ത്രിതന്നെയാണ് മന്ത്രിസഭാ യോഗത്തിന്റെ ചര്*ച്ചയ്ക്ക് വിധേയമാക്കിയത്. അവസാനം നിയമ വകുപ്പു തന്നെ ഇക്കാര്യത്തില്* ഒരു തീരുമാനം എടുക്കട്ടെയെന്നുപറഞ്ഞ് മന്ത്രിസഭായോഗം ചര്*ച്ച അവസാനിപ്പിച്ചു. ഇപ്പോള്*ത്തന്നെ ഇതു സംബന്ധിച്ച ഫയല്* നിയമവകുപ്പിന്റെ പരിഗണനയിലാണ്.

    തന്റെ ബന്ധുവിന് ഭൂമി പതിച്ചുനല്*കിയെന്ന ആരോപണത്തെക്കുറിച്ച് നിയമപരമായ പരിശോധന നടത്തി തീരുമാനമെടുക്കണമെന്ന് ആദ്യമേതന്നെ മുഖ്യമന്ത്രി പറഞ്ഞു. ഭൂമി പതിച്ചുനല്*കിയതില്* ക്രമക്കേട് നടന്നില്ലെങ്കിലും പാട്ട തുകയിലും രജിസ്*ട്രേഷന്* ഫീസിനത്തിലും ഇളവ് അനുവദിച്ചത് നിയമ വകുപ്പ് പരിശോധിക്കട്ടെയെന്നും അദ്ദേഹം നിര്*ദേശിച്ചു.

    ഇതു സംബന്ധിച്ച് വന്ന വാര്*ത്തകള്* ആ രീതിയില്* കണ്ടാല്* മതിയെന്ന് മറ്റു മന്ത്രിമാര്* അഭിപ്രായപ്പെട്ടു. പക്ഷേ തന്നെ മനപ്പൂര്*വം വേട്ടയാടാന്* വേണ്ടിയാണ് ഇത്തരം വാര്*ത്തകള്* പ്രത്യക്ഷപ്പെടുന്നതെന്ന് അച്യുതാനന്ദന്* പറഞ്ഞു. ഇത് വിവാദമാകാന്* കാരണം റവന്യൂ വകുപ്പാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അപ്പോഴാണ് രാജേന്ദ്രന്* തിരിച്ചടിച്ചത്. ആ ഭൂമി പതിച്ചുനല്*കാന്* റവന്യൂ വകുപ്പിന് യാതൊരു താല്പര്യവുമില്ലായിരുന്നു. എന്നാല്* മുഖ്യമന്ത്രിയുടെ ഓഫീസില്*നിന്ന് നിരന്തരം ആവശ്യപ്പെട്ടതുകൊണ്ടാണ് അജണ്ടയ്ക്കു പുറത്തുള്ള വിഷയമായി അത് മന്ത്രിസഭാ യോഗത്തില്* കൊണ്ടുവന്നത്. ഇത് പ്രശ്*നമായപ്പോള്* ഇതിന്റെ ഉത്തരവാദിത്വം റവന്യൂ വകുപ്പിന്റെ മേല്* കെട്ടിവെയ്ക്കുന്നത് നിന്ദ്യവും നീചവുമാണെന്ന് രാജേന്ദ്രന്* പറഞ്ഞു.

    മന്ത്രിസഭായോഗത്തില്* പങ്കെടുക്കുന്നതിന് മുമ്പ് സി.പി.ഐ. മന്ത്രിമാര്* സി.ദിവാകരന്റെ മുറിയില്* യോഗംചേര്*ന്ന് നല്ല തയ്യാറെടുപ്പ് നടത്തിയിരുന്നു. ഈ ചര്*ച്ച അവര്* പ്രതീക്ഷിച്ചതായിരുന്നു. മന്ത്രിസഭാ യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലും ഈ വിഷയം ചോദ്യരൂപത്തിലെത്തി. ഭൂമി പതിച്ചുനല്*കിയത് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി ആവശ്യപ്പെട്ട കാര്യം പത്രലേഖകര്* ചൂണ്ടിക്കാട്ടി.

    ഭൂമി പതിച്ചുനല്*കിയെന്ന വാര്*ത്ത മുഖ്യമന്ത്രി നിഷേധിച്ചു. ഉമ്മന്*ചാണ്ടി ഇക്കാലമത്രയും നടത്തുന്ന വിമര്*ശനങ്ങളൊന്നുംതന്നെ യാഥാര്*ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. സര്*വീസില്*നിന്ന് പിരിയുന്ന പട്ടാളക്കാര്*ക്ക് കേന്ദ്രം പ്രഖ്യാപിച്ചതുപ്രകാരം 1977-ല്* ആന്റണി സര്*ക്കാരിന്റെ കാലത്താണ് ഈ പട്ടാളക്കാരന് ലാന്*ഡ് അസൈന്*മെന്റ് കമ്മിറ്റി ഭൂമി നല്*കിയത്. ''എനിക്കെതിരെ ടാര്*ജറ്റ് വെച്ച് എല്ലാ അവസരത്തിലും വിമര്*ശിക്കുക പ്രധാന കൃത്യമായി കണ്ട ഉമ്മന്*ചാണ്ടി, അവസരത്തില്* ഇതുകൂടി ചെയ്യുന്നുവെന്നേയുള്ളൂ. ചില പത്രങ്ങളും ചാനലുകളും ഇതിന് പൊടിപ്പും തൊങ്ങലും വെച്ച് തങ്ങളുടെ ചുമതല നിര്*വഹിക്കുന്നതേയുള്ളൂ. നിയമപരമായി ഭൂമി കിട്ടിയവര്* ഇതിനെ ചോദ്യംചെയ്യുന്നവര്*ക്കെതിരെ കേസ് കൊടുത്ത് മുന്നോട്ട് പോകു''മെന്നും മുഖ്യമന്ത്രി പറഞ്ഞു.

Working...
X