അനാഥാലയത്തിലെ കുഞ്ഞുങ്ങള്*ക്ക് വില 10,000 രൂപ മുതല്* 10 ലക്ഷം വരെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അനാഥാലയത്തിലെ കുഞ്ഞുങ്ങള്*ക്ക് വില 10,000 രൂപ മുതല്* 10 ലക്ഷം വരെ



    കൊച്ചി: കുഞ്ഞുങ്ങള്*ക്ക് വില 10,000 രൂപ മുതല്* പത്തുലക്ഷം വരെ! അനധികൃത അനാഥാലയത്തിന്റെ മറവില്* നടക്കുന്ന വന്* തട്ടിപ്പ് കണ്ടെത്തിയ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ഫയലുകളും ഡയറിയും കോടതിയെ തന്നെ നടുക്കി.

    പറവൂരിലെ 'സ്*നേഹാലയം' എന്ന അനാഥാലയത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ അഡ്വ. വി.എ. അബ്ദുള്* ഹക്കീമിനും ഭാര്യ പ്രേമലതയ്ക്കും ജാമ്യം നല്*കാനാവില്ലെന്ന് കോടതി വീണ്ടും ഉത്തരവിട്ടു.

    നിയമവിരുദ്ധമായ പ്രവര്*ത്തനങ്ങള്*ക്കാണ് അനാഥാലയത്തിന്റെ പേര് ദുരുപയോഗപ്പെടുത്തിയിരിക്കുന്നതെന്നും പ്രതികള്* സമൂഹമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന പ്രവൃത്തികളാണ് ചെയ്തിരിക്കുന്നതെന്നും അഡീഷണല്* ജില്ലാ ജഡ്ജി ഡോ. വിജയകുമാര്* ഉത്തരവില്* പറഞ്ഞു. കേസ് അന്വേഷണം ഇനിയും മുന്നോട്ട് പോകാനുണ്ട്. അതിനാല്* പ്രതികള്* ജാമ്യത്തിന് അര്*ഹരല്ല.

    ജീവിക്കാന്* നിവൃത്തിയില്ലാത്ത സ്ത്രീകളുടെ കുഞ്ഞുങ്ങളെയാണ് പ്രതികള്* അനാഥാലയത്തില്* എത്തിക്കുന്നത്. കുഞ്ഞുങ്ങളെ കിട്ടുന്നതിനായി അഡ്വ. ഹക്കീമും ഭാര്യയും നിരവധി പേരുമായി ബന്ധപ്പെടുന്നു. കുട്ടികളെ കിട്ടിക്കഴിഞ്ഞാല്* അമ്മമ്മാരെ അറിയിക്കാതെ പിന്നീട് വില്പന നടത്തുന്നു. അതിന് സഹായം നല്*കാനുള്ള ഗൂഢസംഘത്തെ കേരളത്തിനകത്തം പുറത്തും ഹക്കീം ഒരുക്കിനിര്*ത്തിയിട്ടുണ്ട്. 10,000 രൂപ മുതല്* 10 ലക്ഷം വരെ കുഞ്ഞുങ്ങളെ വിറ്റ ഇനത്തില്* ഹക്കീമിന് നേടാന്* കഴിഞ്ഞിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്* കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത്, ലിബിയയില്* വരെ കുഞ്ഞുങ്ങളെ വിറ്റിട്ടുണ്ട്. അനാഥാലയം അനധികൃതമാണെന്ന് പോലീസ് പറഞ്ഞു.

    കേസ് ഡയറി പരിശോധിച്ചതില്*നിന്നും അനാഥാലയത്തില്* അന്തേവാസികളായി എത്തിയ ചെറിയ പെണ്*കുട്ടികളെപ്പോലും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മനുഷ്യവാസത്തിന് പറ്റാത്ത അന്തരീക്ഷമാണ് അനാഥാലയത്തില്* ഉള്ളതെന്നും പോലീസ് പറഞ്ഞു.

    പ്രതികള്*ക്ക് സ്വാധീനമുള്ളതിനാലാണ് കേസ് അന്വേഷണം ലോക്കല്* പോലീസില്*നിന്ന് എടുത്തുമാറ്റി ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത്. കുട്ടികളെ ദത്തെടുക്കുന്നവര്*ക്ക് വ്യാജപ്രമാണങ്ങള്* തയ്യാറാക്കിയെന്ന കുറ്റവും പ്രതികളില്* പോലീസ് ചുമത്തിയിട്ടുണ്ട്. കുറച്ചുകാലമായി പറവൂരില്* പ്രവര്*ത്തിച്ചിരുന്ന അനധികൃത അനാഥാലയത്തെക്കുറിച്ച് സംശയങ്ങള്* ഉണ്ടായപ്പോഴാണ് പോലീസ് അന്വേഷിക്കാന്* തുടങ്ങിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടര്* ടി.ബി. ഗഫൂര്* ഹാജരായി
Working...
X