36 ലക്ഷത്തിന്റെ കുഴല്*പ്പണവുമായി നാല് പേര്* പിടിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    36 ലക്ഷത്തിന്റെ കുഴല്*പ്പണവുമായി നാല് പേര്* പിടിയില്*

    36 ലക്ഷത്തിന്റെ കുഴല്*പ്പണവുമായി നാല് പേര്* പിടിയില്*
    Posted on: 12 May 2011


    കല്പറ്റ: കല്പറ്റ നഗരത്തിലും സുല്*ത്താന്*ബത്തേരി മുത്തങ്ങ ചെക്ക്*പോസ്റ്റിലും പോലീസ് നടത്തിയ കുഴല്*പ്പണവേട്ടയില്* 36 ലക്ഷം രൂപയുമായി നാല് പേര്* പിടിയില്*. ബാംഗ്ലൂരില്*നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്*.ടി.സി. ബസ്സില്* നിന്നാണ് മൂന്നുപേരെ 21 ലക്ഷം രൂപസഹിതം മുത്തങ്ങ ചെക്ക്*പോസ്റ്റില്* പിടികൂടിയത്. കല്പറ്റ പുതിയ ബസ്സ്റ്റാന്*ഡിനടുത്ത് മൈസൂരില്*നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്*.ടി.സി. ബസ് പരിശോധിച്ചപ്പോള്* യാത്രക്കാരില്*നിന്ന് 15 ലക്ഷം രൂപ പിടികൂടി.

    കല്പറ്റയില്* ബുധനാഴ്ച പുലര്*ച്ചെ 3.30-നും മുത്തങ്ങയില്* ആറ് മണിക്കുമായിരുന്നു പരിശോധന. മുത്തങ്ങയില്* കണിയാമ്പറ്റ സ്വദേശി സുഹൈബ് (26), കൊടുവള്ളി സ്വദേശി ജാഫര്* (29), കുറ്റിപ്പുറം സ്വദേശി മുഹമ്മദ് എന്ന യുനൈസ് (27) എന്നിവരാണ് പിടിയിലായത്. കല്പറ്റയില്* കൊടുവള്ളി പുഴങ്കര മുഹമ്മദിനെയാണ് (53) പിടികൂടിയത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുത്തങ്ങയില്* പിടിയിലായ യുവാക്കളുടെ കൈവശമുണ്ടായിരുന്ന ബാഗിലായിരുന്നു പണം. സുല്*ത്താന്*ബത്തേരി എസ്.ഐ. എ.ഒ. സിബി, എ.എസ്.ഐ. വസന്തകുമാര്*, സിവില്* പോലീസ് ഓഫീസര്*മാരായ ഗോപി, സെയ്തലവി എന്നിവര്* ചേര്*ന്നാണ് കുഴല്*പ്പണക്കടത്ത് പിടികൂടിയത്.

    മുഹമ്മദിന്റെ ഷര്*ട്ടിനടിയില്* പ്രത്യേക അറകളുള്ള തുണിയില്* തിരുകിയ നിലയിലായിരുന്നു നോട്ടുകെട്ടുകള്*, മാറില്* കവചംപോലെ ധരിച്ചിരിക്കുകയായിരുന്നു നോട്ടുകെട്ട് ഒളിപ്പിച്ച തുണിയെന്ന് പോലീസ് പറഞ്ഞു. കൊടുവള്ളിയിലെ മത്സ്യക്കച്ചവടക്കാരനായ സലീിമിന് കൊടുക്കാന്* ഒരാള്* തന്നയച്ചതാണ് പണമെന്ന് മുഹമ്മദ് പോലീസിനോട് പറഞ്ഞു. മുഹമ്മദിന്റെ മൊബൈല്* ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. കല്പറ്റ എസ്.ഐ. കെ.എസ്. അരുണ്*കുമാര്*, ട്രാഫിക് എസ്.ഐ. പി. വിജയന്*, ഡ്രൈവര്* സന്തോഷ് എന്നിവര്* ചേര്*ന്നാണ് പ്രതിയെ പിടികൂടിയത്.

    ബാംഗ്ലൂര്*, മൈസൂര്* തുടങ്ങിയ നഗരങ്ങളില്* നിന്നാണ് പ്രധാനമായും ഇതുവഴി കുഴല്*പ്പണം കടത്തുന്നത്. 2008-ല്* കല്പറ്റയില്* 45 ലക്ഷം രൂപ പിടികൂടിയിരുന്നു.
Working...
X