എന്*ജിനിയറിങ് പ്രവേശന പരീക്ഷ: 50 വിദ്യാര്*ഥികള്*ക്ക ് പരീക്ഷയെഴുതാനായി?? ?്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    എന്*ജിനിയറിങ് പ്രവേശന പരീക്ഷ: 50 വിദ്യാര്*ഥികള്*ക്ക ് പരീക്ഷയെഴുതാനായി?? ?്ല

    എന്*ജിനിയറിങ് പ്രവേശന പരീക്ഷ: 50 വിദ്യാര്*ഥികള്*ക്ക് പരീക്ഷയെഴുതാനായില്ല
    Posted on: 12 May 2011


    ആശയക്കുഴപ്പം വീണ്ടും




    കൊച്ചി: വീണ്ടും രജിസ്റ്റര്* ചെയ്തില്ലെന്ന കാരണത്താല്* ഒരു വിഭാഗം വിദ്യാര്*ഥികള്*ക്ക് അഖിലേന്ത്യാ എന്*ജിനിയറിങ് പ്രവേശന പരീക്ഷയെഴുതാന്* അവസരം നിഷേധിച്ചു. ഇതേ തുടര്*ന്ന് കൊച്ചിയിലെ പരീക്ഷാ കേന്ദ്രത്തിന് മുന്നില്* വിദ്യാര്*ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു. അന്*പതോളം വിദ്യാര്*ഥികള്*ക്കാണ് ബുധനാഴ്ച അവസരം നഷ്ടമായത്.

    ചോദ്യപ്പേപ്പര്* ചോര്*ച്ചയെ കുറിച്ചുള്ള ആശയക്കുഴപ്പം മൂലം പല കേന്ദ്രങ്ങളിലും സി.ബി.എസ്.ഇ. നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ എന്*ജിനിയറിങ് പ്രവേശന പരീക്ഷ മെയ് ഒന്നിന് നടന്നില്ല. അന്ന് അവസരം നഷ്ടപ്പെട്ടവര്*ക്കായാണ് ബുധനാഴ്ച വീണ്ടും പരീക്ഷ നടത്തിയത്. എന്നാല്* നടപടിക്രമങ്ങളിലെ ആശയക്കുഴപ്പം വീണ്ടും തലപൊക്കിയപ്പോള്* ഏതാനും വിദ്യാര്*ഥികള്*ക്ക് രണ്ടാം അവസരവും നഷ്ടമായിരിക്കുകയാണ്.

    അതേസമയം കേരളത്തില്* ഒരു വിഭാഗം വിദ്യാര്*ഥികള്*ക്ക് പരീക്ഷയെഴുതാനായില്ലെന്നത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സി.ബി.എസ്.ഇ. ചെയര്*മാന്* വിനീത് ജോഷി 'മാതൃഭൂമി'യോട് പറഞ്ഞു. കുറച്ചുപേര്*ക്ക് മാത്രമായി വീണ്ടും പരീക്ഷ നടത്താന്* ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

    കൊച്ചിയില്* വടുതല ചിന്*മയ വിദ്യാലയമാണ് ബുധനാഴ്ച വിദ്യാര്*ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തിന് വേദിയായത്. മെയ് ഒന്നിന് നടന്ന എന്*ട്രന്*സ് എഴുതാന്* കഴിയാതിരുന്ന വിദ്യാര്*ഥികളാണ് ബുധനാഴ്ച ഇവിടെ പരീക്ഷയ്*ക്കെത്തിയത്. രണ്ടാമത് രജിസ്റ്റര്* ചെയ്യണമെന്നത് സംബന്ധിച്ച അറിയിപ്പൊന്നും ശ്രദ്ധയില്* പെട്ടിരുന്നില്ലെന്ന് വിദ്യാര്*ഥികളും രക്ഷിതാക്കളും പറഞ്ഞു. 'പഴയ അഡ്മിറ്റ് കാര്*ഡ് ഉപയോഗിച്ചുതന്നെ പരീക്ഷയെഴുതാനാകുമെന്നാണ് ആദ്യ ദിനത്തില്* അധികൃതര്* വ്യക്തമാക്കിയിരുന്നത്. വീണ്ടും രജിസ്റ്റര്* ചെയ്യണമെന്നോ പുതിയ അഡ്മിറ്റ് കാര്*ഡ് ഡൗണ്*ലോഡ് ചെയ്യണമെന്നോ സി.ബി.എസ്.ഇ. വ്യക്തമാക്കിയിരുന്നില്ല' - ബുധനാഴ്ച പരീക്ഷയെഴുതാന്* കഴിയാതിരുന്ന വിദ്യാര്*ഥികളിലൊരാളായ അനു ആന്റണി പറയുന്നു. നേരത്തെയുള്ള അറിയിപ്പനുസരിച്ച് ബുധനാഴ്ച രാവിലെ പഴയ പരീക്ഷാ കേന്ദ്രത്തിലെത്തിയപ്പോള്* കടവന്ത്രയിലെ മറ്റൊരു സ്*കൂളില്* റിപ്പോര്*ട്ട് ചെയ്യാനാണ് അധികൃതര്* നിര്*ദേശിച്ചത്. കടവന്ത്രയിലെത്തിയപ്പോള്* വടുതലയിലെ ചിന്മയ വിദ്യാലയത്തിലാണ് പരീക്ഷയെന്ന നിര്*ദേശം ലഭിച്ചു. ഇതനുസരിച്ചാണ് ചിന്മയയില്* എത്തിയതെന്നും അനു പറഞ്ഞു.

    വീണ്ടും രജിസ്റ്റര്* ചെയ്യാത്തതിന്റെ പേരില്* അവസരം നഷ്ടമായവര്*ക്ക് കൃത്യമായ നിര്*ദേശം നല്*കാതെ സ്*കൂള്* പരിസരത്തുനിന്ന് പുറത്താക്കാന്* ശ്രമിച്ചത് ബഹളത്തിനിടയാക്കി. ഇതിനിടെ പ്രതിഷേധവുമായി എസ്.എഫ്.ഐ.യും രംഗത്തെത്തി. രണ്ടാമത് രജിസ്റ്റര്* ചെയ്യാതിരുന്ന വിദ്യാര്*ത്ഥികളെയും പരീക്ഷയെഴുതാന്* അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. പ്രവര്*ത്തകര്* വടുതല ജങ്ഷനില്* നിന്ന് ചിന്മയ സ്*കൂളിലേക്ക് മാര്*ച്ച് നടത്തി. ജില്ലാ സെക്രട്ടറി എം.എം. ഗിരീഷ്, ബെന്* ടോം, ദീപക് മോഹന്* എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
Working...
X