ആകാശത്തോളം ആഹ്ലാദവുമായി അഭിരാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ആകാശത്തോളം ആഹ്ലാദവുമായി അഭിരാം

    ആകാശത്തോളം ആഹ്ലാദവുമായി അഭിരാം
    Posted on: 12 May 2011





    ആറ്റിങ്ങല്*: ആകാശം കീഴടക്കിയതിന്റെ ആഹ്ലാദത്തിലായിരുന്നു അഭിരാം ജി. ശങ്കര്* എന്ന ഇരുപത്തിമൂന്ന് വയസ്സുകാരന്*. ഐ.എ.എസ്സിന് നാലാംറാങ്ക് നേടി സംസ്ഥാനത്തിനാകെ അഭിമാനമായി അഭിരാം മാറി. ആറ്റിങ്ങല്* ഐ.ടി.ഐയ്ക്ക് സമീപം വാട്ടര്* അതോറിട്ടി റോഡില്* 'ഗണേശപ്രസന്ന'യില്* വര്*ക്കല ഫെഡറല്* ബാങ്ക് മാനേജര്* ആര്*. ഗിരിശങ്കറിന്റെയും മീനാശങ്കറിന്റെയും മകനാണ് അഭി എന്ന അഭിരാം. വാര്*ത്തയറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ആശംസകളുമായി എത്തി.

    നെയ്യാറ്റിന്*കര കുന്നത്തുകാല്* ശ്രീചിത്തിര റസിഡന്*ഷ്യല്* സ്*കൂളിലായിരുന്നു പത്തുവരെയുള്ള അഭിരാമിന്റെ വിദ്യാഭ്യാസം. സ്*കൂളില്* സോഷ്യല്* സ്റ്റഡീസ് പഠിപ്പിച്ചിരുന്ന കൃപലാനി എന്ന അധ്യാപികയായിരുന്നു അഭിയുടെ മനസ്സില്* ഐ.എ.എസ്. എന്ന മോഹം ആദ്യം പകര്*ന്നത്. പിന്നെ വിഷ്ണുവാര്യര്* എന്ന കൂട്ടുകാരനും. ഇതോടെ പത്തുകഴിഞ്ഞപ്പോള്* തന്നെ അഭിയുടെ തലയില്* ഐ.എ.എസ്. സ്വപ്നം ചിറക് വിരിക്കാന്* തുടങ്ങി. അപ്പോള്* മുതല്* പത്രവായനയിലേക്കും പഠനങ്ങളിലേക്കും കടന്നു. പ്ലസ്ടു പഠനം ആര്യാ സെന്*ട്രല്* സ്*കൂളിലായിരുന്നു. എസ്.എസ്.എല്*.സി.ക്ക് 88 ശതമാനത്തോടെയാണ് പഠിച്ചിറങ്ങിയതെങ്കില്* സയന്*സ് വിദ്യാര്*ഥിയായ അഭിരാം 93 ശതമാനത്തോടെ പ്ലസ്ടു പാസ്സായി. തുടര്*പഠനം കൊല്ലം ടി.കെ.എം. എന്*ജിനിയറിങ് കോളേജിലായിരുന്നു. ബി.ടെക് കമ്പ്യൂട്ടര്* സയന്*സ് ബിരുദത്തില്* 73 ശതമാനം മാര്*ക്കോടെ 2009ല്* അഭി ബി.ടെക്. കഴിഞ്ഞു. ഇതിനിടെ കാമ്പസ് സെലക്ഷനില്* ഇന്*ഫോസിസ്, മഹീന്ദ്ര, സത്യം തുടങ്ങിയ വന്*കിട കമ്പനികളില്* പ്ലെയ്*സ്*മെന്റ് ലഭിച്ചെങ്കിലും അതിന് പോകാതെ അഭി ഐ.എ.എസ്. എന്ന ഒറ്റ ലക്ഷ്യത്തിലൂന്നി പ്രയത്*നം തുടര്*ന്നു. ചെറുപ്രായത്തില്* തന്നെ നല്ല ജോലി നിരസിച്ചതില്* വീട്ടുകാര്* എതിര്*പ്പ്പ്രകടിപ്പിച്ചില്ല. അവര്* അഭിയുടെ ലക്ഷ്യത്തിനൊപ്പം നിന്നു. ബി.ടെക്കിന് ശേഷം അഭിരാം ചെന്നൈയില്* 'ശങ്കര്* ഐ.എ.എസ്. അക്കാദമി'യില്* കോച്ചിങ്ങിന് ചേര്*ന്നു. ഇന്റര്*വ്യൂവിനായുള്ള പഠനം കേരള സിവില്* സര്*വീസ് അക്കാദമിയിലായിരുന്നു. 2010 മെയിലായിരുന്നു പ്രിലിമിനറി. നവംബറില്* മെയിനും. കഴിഞ്ഞ ഏപ്രില്* 11-നായിരുന്നു ഇന്റര്*വ്യൂ. ഇതുകഴിഞ്ഞ് കൃത്യം ഒരുമാസം പിന്നിട്ടപ്പോള്* അഭിയുടെ വിജയവാര്*ത്ത വീട്ടിലെത്തി.

    വായനവും പക്ഷി നിരീക്ഷണവുമാണ് അഭിരാമിന്റെ ഇഷ്ടങ്ങള്*. യാത്രയും ഏറെ പ്രിയപ്പെട്ടതാണ്. പഠനത്തില്* കാര്യമായി ശ്രദ്ധിച്ചിരുന്നപ്പോഴും ഒരു പുസ്തകപ്പുഴുവായി ഒതുങ്ങാന്* അഭിരാം ശ്രമിച്ചിരുന്നില്ല. യാത്രയ്ക്കായും പക്ഷികളെ നിരീക്ഷിക്കാന്* കാടുകളിലേക്ക് പോകാനും ക്രിക്കറ്റ് കളിക്കാനുമൊക്കെ സമയം കണ്ടെത്തിയിരുന്നുവെന്ന് അഭിരാം പറയുന്നു.

    ഐ.എ.എസ്. ഉദ്യോഗസ്ഥനായാല്* സത്യസന്ധമായി പ്രവര്*ത്തിക്കണമെന്നാണ് ആഗ്രഹം. എല്ലാവരേയും നന്നാക്കാനാകില്ല എന്നറിയാം, പക്ഷേ വ്യക്തിപരമായി സത്യത്തിന്റെ പാതയില്* നീങ്ങും. അഴിമതിക്കാരനാകില്ല ഒരിക്കലും. കാശ് വേണമെന്നുണ്ടായിരുന്നെങ്കില്* ആദ്യമേ തന്നെ കൂടുതല്* പണം ലഭിക്കുന്ന ഐ.ടി. മേഖല തിരഞ്ഞെടുക്കുമായിരുന്നു. പണമല്ല, സാമൂഹിക പ്രതിബദ്ധതയാണ് പ്രധാനം-അഭിരാം പറഞ്ഞു.

    ഫലമറിഞ്ഞപ്പോള്* വിശ്വാസമായില്ല. ആദ്യത്തെ 90 റാങ്കില്* എത്തുമെന്ന് കരുതിയിരുന്നു. എന്നാല്* ആദ്യ പത്തില്* എത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു.

    കേരളത്തില്* തന്നെ നിയമനം ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് അഭിരാം പറഞ്ഞു. നേരത്തെ ചിറയിന്*കീഴ് താലൂക്കില്* നിന്നും രാജീവ്*സദാനന്ദന്* ഐ.എ.എസ്. നേടിയിരുന്നു. എന്*ട്രന്*സ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന അക്ഷയ് ജി. ശങ്കറാണ് ഏക സഹോദരന്*.
Working...
X