ജീവിക്കാനായി നിരങ്ങിനീങ്ങി വിശ്വനാഥന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ജീവിക്കാനായി നിരങ്ങിനീങ്ങി വിശ്വനാഥന്*

    ജീവിക്കാനായി നിരങ്ങിനീങ്ങി വിശ്വനാഥന്*


    ചേര്*ത്തല: കടക്കാരന്* ചരടില്* കോര്*ത്ത് കഴുത്തില്* തൂക്കിനല്ക്കുന്ന മണ്ണെണ്ണ കന്നാസും അരക്കെട്ടില്* അരിയുടെയും പഞ്ചസാരയുടെയും പൊതിക്കെട്ടുകള്* അടങ്ങിയ സഞ്ചിയുമായി റോഡിലൂടെ നിരങ്ങി വീട്ടിലേക്ക് നീങ്ങുന്ന വിശ്വനാഥന്* നാടിന്റെ നീറുന്ന കാഴ്ചയാണ്. വീട്ടില്*നിന്ന് ഒരു കിലോമീറ്റര്* മാത്രം അകലെയുള്ള റേഷന്*കടയില്* പോയിവരാന്* പകലിന്റെ നല്ലൊരുശതമാനവും വിശ്വനാഥന്* ചെലവഴിക്കുന്നു.

    പട്ടണക്കാട് പഞ്ചായത്ത് 7-ാം വാര്*ഡ് പുതിയകാവ് കുന്നത്തുവെളി വിശ്വനാഥനാ (44)ണ് ജന്മനാതന്നെ തളര്*ന്ന രണ്ടു കൈകളും അരയ്ക്കു കീഴെയുള്ള തളര്*ച്ചയും മൂലം നിരങ്ങിനിരങ്ങി ജീവിക്കുന്നത്. വേദനകള്* അകറ്റി ഒന്നു ചിരിക്കണം. അതിനായുള്ള പ്രാര്*ഥനയിലാണ് വിശ്വനാഥന്*. കൈകള്* പൂര്*ണമായും തളര്*ന്നതിനാല്* അരക്കെട്ടിന്റെ ചെറിയ ചലനമാണ് തറയിലൂന്നി നിരങ്ങാന്* സഹായകമാകുന്നത്.

    ശോഷിച്ചകാലുകള്* കൊണ്ടാണ് വിധിയുടെ ക്രൂരതയെ വിശ്വനാഥന്* ചെറുതായെങ്കിലും ചെറുത്തു തോല്പിക്കുന്നത്. ഇടിഞ്ഞുവീഴാറായ വീടിനോടുചേര്*ന്ന കൊച്ചുകുടിലില്* പലപ്പോഴും ഒറ്റയ്ക്കാണ് താമസം. കാലുകള്*കൊണ്ട് അടുപ്പില്* തീകൂട്ടി, പാത്രങ്ങള്* കഴുകി അത്യാവശ്യം പാചകം നടത്തും. അരിവെക്കാനും ചായയിടാനും പച്ചക്കറി അരിയാനുമെല്ലാം തുണയാകുന്നത് ശോഷിച്ച കാലുകള്* തന്നെ. വികലാംഗപെന്*ഷനായി ലഭിക്കുന്ന 300രൂപയാണ് വിശ്വനാഥന്റെ പ്രതിമാസവരുമാനം.

    രണ്ടുവര്*ഷം മുമ്പ് അമ്മ ജാനകി മരിച്ചതോടെയാണ് വിശ്വനാഥന്* ഒറ്റപ്പെടുന്നത്. അതുവരെ അമ്മയായിരുന്നു തുണ. ഇടിഞ്ഞുവീഴാറായ വീട്ടില്* ജീവിതംതുടര്*ന്നാല്* ആപത്താകുമെന്നുകണ്ട സഹോദരി രാധ അടുത്തിടെ കടക്കരപള്ളിയിലെ തന്റെ വടക്കേകണ്ണികാട്ട് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോന്നുവെങ്കിലും വിശ്വനാഥന്* പലപ്പോഴും പുതിയകാവിലെ വീട്ടിലേക്കു തിരിച്ചു പോകും.

    ചെറുപ്പത്തില്* കുറെ ചികിത്സകള്* നടത്തിയിരുന്നെങ്കിലും പ്രാരാബ്ധങ്ങള്*ക്കിടയില്* മുടങ്ങി. ഏഴാം ക്ലാസുവരെ മാത്രമാണ് പഠിക്കാന്* കഴിഞ്ഞിട്ടുള്ളതെങ്കിലും ബുദ്ധിയും ചിന്തകളും അതിലുമേറെ വികസിച്ചതാണ്. അല്പം ഉയരമുള്ള സ്ഥലത്തേക്ക് എത്തണമെങ്കില്* പരസഹായം വേണം. ഓട്ടോയില്* പിടിച്ചുകയറ്റിയാല്*തന്നെ പ്ലാറ്റ് ഫോമില്* കിടന്നാണ് യാത്ര. കുളിക്കാനും മറ്റ് അത്യാവശ്യങ്ങള്*ക്കും പരസഹായമില്ലാതെ പറ്റില്ല. സഹോദരി രാധയും മക്കളുമാണ് ഇതിനെല്ലാം തുണയാകുന്നത്.

    വേദന കടിച്ചമര്*ത്തി മറ്റുള്ളവര്*ക്കൊപ്പം കഴിഞ്ഞു പോകുമ്പോള്* പലപ്പോഴും വിശ്വനാഥനും ചിരിക്കാന്* കഴിയാറില്ല. ഇത്തിരിനേരമെങ്കിലും വേദനയില്ലാതെ കഴിയാന്* പ്രാര്*ഥിക്കുകയാണിയാള്*. നല്ലചികിത്സ കിട്ടിയാല്* ആശ്വാസം ഉണ്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം. വിശ്വനാഥന്* നിരങ്ങിനീങ്ങുന്നത് വേദനയൊഴിയാനുള്ള മാര്*ഗങ്ങള്* തേടിയാണ്. സമൂഹം ഒന്ന് കണ്ണുതുറന്നാല്* വിശ്വനാഥന് നല്ലചികിത്സ കിട്ടും, വേദനയൊഴിഞ്ഞ് ഒന്നുചിരിക്കാനാകും. വിധിയെ പഴിക്കാതെ, ആരോടും പരിഭവവുമില്ലാതെ, വേദന കടിച്ചമര്*ത്തി നിരങ്ങി നീങ്ങുന്ന വിശ്വനാഥനുനേരെ കണ്ണടക്കാനാകുമോ.
Working...
X