കൊച്ചി: അമേരിക്കന്* മലയാളികള്*ക്കായി ബിവിജെഎസ് കമ്യൂണിക്കേഷന്*സ്, എല്*എല്*സി മലയാളം ഇന്റര്*നെറ്റ് പ്രോട്ടോകോള്* ടെലിവിഷനും (ഐപിടിവി) മലയാളം ടെലിവിഷന്* യുഎസ്എയും ആരംഭിച്ചു.
കേരളത്തിലെ ചാനലുകള്* ഐപിടിവി പ്ലാറ്റ്*ഫോമില്* ലഭ്യമാക്കുന്ന ആദ്യ വിതരണക്കാരാണ് ബിവിജെഎസ് കമ്യൂണിക്കേഷനെന്ന് ചീഫ് എക്*സിക്യൂട്ടീവ് ഓഫീസര്* ബേബി ഊരാളില്* പത്രസമ്മേളനത്തില്* പറഞ്ഞു.
റോക്കു-എച്ച്ഡി സെറ്റ്*ടോപ്പ് ബോക്*സുപയോഗിച്ച് എച്ച്ഡി ഗുണമേന്മയുള്ള ടിവി സിഗ്*നലുകള്* ഐപിടിവിയിലൂടെ സ്വീകരിക്കാന്* കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്* വര്*ക്കി എബ്രഹാം, ജോണ്* ടൈറ്റസ്, സുനില്* ട്രൈസ്റ്റാര്* എന്നിവര്* പങ്കെടുത്തു.

