മുംബൈ ആക്രമണം: യു.എസ്സിലെ കേസില്*നിന്ന് ഐ.എസ്.ഐ. മേധാവിയെ രക്ഷിക്കാന്* പാക് നീക്കം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മുംബൈ ആക്രമണം: യു.എസ്സിലെ കേസില്*നിന്ന് ഐ.എസ്.ഐ. മേധാവിയെ രക്ഷിക്കാന്* പാക് നീക്കം

    മുംബൈ ആക്രമണം: യു.എസ്സിലെ കേസില്*നിന്ന് ഐ.എസ്.ഐ. മേധാവിയെ രക്ഷിക്കാന്* പാക് നീക്കം
    Posted on: 12 May 2011


    ഇസ്*ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ കോടതിയിലുള്ള കേസില്* ഐ.എസ്.ഐ. മേധാവി ലഫ്. ജനറല്* അഹമ്മദ് ഷുജ പാഷയ്ക്കുവേണ്ടി പാകിസ്താന്* വക്കാലത്തു നടത്തുന്നു. പാക് ചാരസംഘടനയുടെ ഇപ്പോഴത്തെ മേധാവിയായ ഷുജ പാഷയും മുന്* തലവന്* നദീം താജും മുംബൈ ഭീകരാക്രമണത്തിനുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തെന്നാണു യു.എസ്സിലെ ബ്രൂക്*ലിനിലുള്ള കോടതിയില്* ഫയല്* ചെയ്തിട്ടുള്ള ഹര്*ജിയില്* ആരോപിച്ചിട്ടുള്ളത്. മുംബൈ സംഭവത്തില്* കൊല്ലപ്പെട്ട രണ്ടു ജൂത വംശജരുടെ ബന്ധുക്കളാണു ഹര്*ജി നല്*കിയത്.

    പാഷയെയും നദീമിനെയും കേസില്*നിന്നൊഴിവാക്കണമെന്ന് അഭ്യര്*ഥിച്ച് യു.എസ്സിലെ ഡാലസിലുള്ള നിയമസേവന സ്ഥാപനമായ 'ലോക്ക് ലോര്*ഡ് ബിസ്സല്* ആന്*ഡ് ലിഡ്ഡല്*' വഴിയാണു ഐ.എസ്.ഐ. കോടതിയെ സമീപിച്ചിരിക്കുന്നത്. പാക് സര്*ക്കാറിനുവേണ്ടി അമേരിക്കയില്* സമ്മര്*ദ്ധ-പ്രചാരണ പ്രവര്*ത്തനങ്ങള്* നടത്താന്* കരാറെടുത്തിട്ടുള്ള 'ലോക്ക് ലോര്*ഡ് സ്ട്രാറ്റജീസി'ന്റെ സഹോദര സ്ഥാപനമാണിത്.

    ഐ.എസ്.ഐ. വമ്പന്*മാര്*ക്കെതിരായ കേസ് തുടരുന്നത് ഇന്ത്യ-പാക് പ്രശ്*നങ്ങളില്* തീ കോരിയിടുമെന്നാണു ഹര്*ജിയിലെ പ്രധാന വാദം. പാക് സര്*ക്കാറിനെ അസ്ഥിരപ്പെടുത്തുന്നവിധത്തില്* തീവ്രവാദവും അക്രമങ്ങളും വളരുമെന്നും ഹര്*ജിയില്* ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. യു.എസ്സിലെ കോടതിയില്* ഐ.എസ്.ഐ. മേധാവികള്*ക്കെതിരെ കേസെടുക്കുന്നതു പാകിസ്താന്റെ പരമാധികാരത്തിലുള്ള ഇടപെടലാണെന്നും ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

    എന്നാല്*, ഇതേ കേസില്* പ്രതിസ്ഥാനത്തുള്ള 'ലഷ്*കര്* ഇ തൊയ്ബ' നേതാക്കള്*ക്കും മറ്റുംവേണ്ടി പാക് സര്*ക്കാര്* വാദിക്കുമെന്നു സൂചനയില്ല.

Working...
X