ദാവൂദ് ഇബ്രാഹിം ഉള്*പ്പെടെ വിട്ടുകിട്ടേണ്ട 50 കുറ്റവാളികളുടെ പട്ടിക ഇന്ത്യ പുറത്തുവിട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ദാവൂദ് ഇബ്രാഹിം ഉള്*പ്പെടെ വിട്ടുകിട്ടേണ്ട 50 കുറ്റവാളികളുടെ പട്ടിക ഇന്ത്യ പുറത്തുവിട്ടു

    വിട്ടുകിട്ടേണ്ട 50 കുറ്റവാളികളുടെ പട്ടിക ഇന്ത്യ പുറത്തുവിട്ടു
    Posted on: 12 May 2011

    ന്യൂഡല്*ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്*കര്*-ഇ-തൊയ്ബ സ്ഥാപകനുമായ ഹാഫിസ് മുഹമ്മദ് സയിദ്, ഭീകരന്* സകി ഉര്* റഹ്മാന്* എന്നിവരുള്*പ്പെടെ പാകിസ്താനില്* ഒളിവില്* കഴിയുന്ന 50 കുറ്റവാളികളുടെ പട്ടിക ഇന്ത്യ പുറത്തുവിട്ടു. ഉസാമ ബിന്* ലാദനെ പാക് മണ്ണില്* യു.എസ്. സേന കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഇന്ത്യ പട്ടിക പുറത്തുവിട്ടത്. പാകിസ്താനുമേല്* കൂടുതല്* സമ്മര്*ദമുണ്ടാകും.

    ഹാഫിസ് സയിദാണ് പട്ടികയിലെ ഒന്നാമന്*. 2001-ലെ പാര്*ലമെന്*റ് ആക്രമണക്കേസിലെ മുഖ്യപ്രതി ജയ്*ഷെ മുഹമ്മദ്, തലവന്* മൗലാന മസൂദ് അസ്ഹര്*, അല്* ഖ്വെയ്ദ നേതാക്കളില്* ഒരാളായ ഇല്യാസ് കശ്മീരി, 1993-ലെ മുംബൈ സ്*ഫോടന പരമ്പരയില്* ഉള്*പ്പെട്ട ടൈഗര്* മേമന്*, ഛോട്ടാ ഷക്കീല്*, മേമന്* അയൂബ് അബ്ദുള്* റസാഖ്, അനീസ് ഇബ്രാഹിം കസ്*കര്* ശൈഖ്, അന്*വര്* അഹമ്മദ് ഹാജി ജമാല്*, മുഹമ്മദ് അഹമ്മദ് ദോസ, ഹിസ്ബുള്* മുജാഹിദീന്* തലവന്* സയീദ് സലാവുദ്ദീന്*, ജമ്മു-കശ്മീര്* ലിബറേഷന്* ഫ്രണ്ട് സ്ഥാപകന്* അമാനുള്ള ഖാന്*, പഞ്ചാബ് ഭീകരരായ ലഖ്ബിര്* സിങ്, പരംജിത് സിങ് പഞ്ച്*വാര്*, നീത എന്നറിയപ്പെടുന്ന രഞ്ജിത് സിങ്, വാധ്വ സിങ് എന്നിവരും പട്ടികയിലുണ്ട്.

    മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളായ സാജിദ് മജീദ്, മേജര്* ഇഖ്ബാല്*, മേജര്* സമീര്* അലി, പാഷയെന്ന സയിദ് അബ്ദുള്* റഹ്മാന്*, അബു ഹംസ, ദാവൂദിന്റെ സംഘാംഗങ്ങളായ ജാവേദ് പട്ടേല്*, സ്ലെയിം അബ്ദുള്* ഗനി ഗാസി, റിയാസ് അബൂബക്കര്* ഖത്രി, മുനാഫ് അബ്ദുള്* മജീദ് ഹലരി, മുഹമ്മദ് തയിനുര്*, ഖാന്* ബഷീര്* അഹമ്മദ് ഐനുല്* ഹഖ് ഖാന്*, യാകൂബ് ഖാന്*, മുഹമ്മദ് ഷാഫി മേമന്*, ഇര്*ഫാന്* അഹമ്മദ് ഗുല്*സാര്*, ഫിറോസ് അബ്ദുള്* റഷീദ് ഖാന്*, അലി മൂസ എന്ന ഇഷാക് അത്ത ഹുസൈന്*, സഗീര്* സാബിര്* അലി ശൈഖ്, അഫ്താബ് ബട്കി, 2008-ലെ ബാംഗ്ലൂര്* സ്*ഫോടനത്തിലുള്*പ്പെട്ട അബു റെഹാന്* എന്ന റഷീദ് അബ്ദുള്ള, ലഷ്*കര്* കമാന്*ഡര്* ചീമഅസം, 2006-ലെ ഔറംഗബാദ് ആയുധ ഇടപാട് കേസിലെ പ്രതി സയിദ് സബിയുദ്ദീന്* ജാബി, ഇന്ത്യന്* എയര്*ലൈന്*സ് വിമാന റാഞ്ചല്* കേസിലുള്*പ്പെട്ട ഇബ്രാഹിം അത്തര്*, അസര്* യൂസഫ്, ഭോല എന്ന മിസ്ട്രി സാഹുര്* ഇബ്രാഹിം, സയിദ് ഷാഹിദ് അഖ്തര്*, രാം ഗോപാല്* വര്*മ എന്ന ഷകീര്* മുഹമ്മദ്, അബ്ദുള്* റൗഫ് എന്നിവരും ഇന്ത്യ ആവശ്യപ്പെടുന്ന കുറ്റവാളികളില്* ഉള്*പ്പെടുന്നു.

    ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരെന്* പാണ്ഡ്യയെ വധിച്ച കേസിലെ മുഖ്യപ്രതി സൂഫിയാന്* മുഫ്തി, മുംബൈയിലെ മുലുന്ദ് റെയില്*വേ സ്റ്റേഷനില്* 2003-ലുണ്ടായ സ്*ഫോടനത്തിലെ പ്രതികളായ നചാന്* അക്മല്*, ഖാന്* വസുല്* കമര്*, ചനേപറമ്പില്* മുഹമ്മദ് ബഷീര്*, യാക്കൂബ് ഖാന്* പഠാന്*, അമീര്* ഖാന്* എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്*.
Working...
X