ബുഷിനോടും ഇത് ചെയ്യാമോ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ബുഷിനോടും ഇത് ചെയ്യാമോ?

    ബുഷിനോടും ഇത് ചെയ്യാമോ?


    നോം ചോംസ്*കി


    ഇറാഖി കമാന്*ഡോകള്* നാളെ ജോര്*ജ് ബുഷിന്റെ മുറ്റത്തിറങ്ങി അദ്ദേഹത്തെ വധിച്ച് ദേഹം അറ്റ്*ലാന്റിക്കില്* തട്ടിയാല്* നാമെങ്ങിനെ പ്രതികരിക്കുമെന്നു കൂടി ചിന്തിക്കണം.

    അന്തര്*ദേശീയ നിയമത്തിന്റെ പ്രാഥമിക ചട്ടങ്ങള്* പലവട്ടം ലംഘിച്ചുകൊണ്ട് ആസൂത്രണം ചെയ്ത ഒരു വധമായിരുന്നു ആ ഓപറേഷന്* എന്ന് കൂടുതല്* തെളിയുകയാണ്. ഫലത്തില്* ഒരെതിര്*പ്പും നേരിടാതെ (അദ്ദേഹത്തിന്റെ ഭാര്യയില്* നിന്നുള്ളതൊഴിച്ച്, ഭാര്യ അവര്*ക്ക് നേരെ ചാടിയത്രെ) പ്രവര്*ത്തിക്കുന്ന 80 കമാന്*ഡോകള്*ക്ക് എളുപ്പം ചെയ്യാവുന്ന കാര്യം, നിരായുധനായ ഇരയെ പിടികൂടാന്* ഒരു ശ്രമവും ഉണ്ടായില്ലെന്നാണ് മനസ്സിലാക്കാന്* കഴിയുന്നത്..

    നിയമത്തോട് അല്*പമെങ്കിലും ബഹുമാനം അവകാശപ്പെടുന്ന സമൂഹങ്ങളെല്ലാം 'സംശയിക്കപ്പെടുന്നവനെ' പിടികൂടുകയും മാന്യമായ വിചാരണയ്ക്ക് വിധേയമാക്കുകയുമാണ് ചെയ്യുക. 'സംശയിക്കപ്പെടുന്നവനെന്ന്' ഉപയോഗിച്ചത് മനപ്പൂര്*വം തന്നെ. ചരിത്രത്തിലെ തന്നെ ഏറ്റവും കൂലങ്കഷമായ അന്വേഷണങ്ങള്*ക്ക് ശേഷം 2002 ഏപ്രിലില്* അന്നത്തെ എഫ് ബി ഐ തലവന്* റോബര്*ട്ട് മ്യൂളര്* മാധ്യമങ്ങളെ അറിയിച്ചത് സെപ്തംബര്* 11 ആക്രമണത്തിന്റെ ഗൂഢാലോചന അഫ്ഗാനിസ്താനില്* വെച്ച ് നടന്നെന്ന് തങ്ങള്* 'വിശ്വസിക്കുന്നുവെന്ന്' മാത്രമാണ്. അതിനപ്പുറം അവര്*ക്ക് പറയാന്* കഴിയില്ല. തങ്ങള്* വിശ്വസിക്കുന്നുവെന്ന് മാത്രം എഫ്. ബി. ഐ. പറഞ്ഞത് എന്തുകൊണ്ടാണെന്ന് അന്ന് എല്ലാവര്*ക്കും പെട്ടെന്ന് പിടികിട്ടി. കാരണം അതിന് എട്ടുമാസം മുമ്പും അമേരിക്കയുടെ കൈയില്* ഒന്നും ഇല്ലായിരുന്നുവെന്ന് വ്യക്തമായതാണ്. തെളിവുകള്* നല്*കിയാല്* ഉസാമ ബിന്*ലാദനെ വിട്ടുതരാമെന്ന് താലിബാന്* വാഗ്ദാനം ചെയ്തപ്പോള്* (ഈ വാഗ്ദാനം എത്ര ഗൗരവത്തോടെയാണെന്ന് നമുക്കറിയല്ല. കാരണം അവര്* പെട്ടെന്ന് തന്നെ അത് തള്ളിക്കളഞ്ഞു.) അമേരിക്ക അത് തള്ളിക്കളയുകയായിരുന്നു. അതുകൊണ്ടുതന്നെ ഒബാമ ഇന്ന് കള്ളം പറയുകയാണെന്ന് വ്യക്തമാണ്. ഇപ്പോള്* വൈറ്റ് ഹൗസില്* നിന്ന് അദ്ദേഹമിറക്കിയ പ്രസ്താവനയില്* പറയുന്നത് സെപ്തംബര്* 11 ആക്രമണം നടന്നയുടനെ തന്നെ അത് നടത്തിയത് അല്* ഖ്വയ്ദയാണെന്ന് തങ്ങള്*ക്കറിയാമായിരുന്നെന്നാണ്.

    ഇന്നുവരെ ഗൗരവമുള്ള ഒരു തെളിവും അമേരിക്ക നല്*കിയിട്ടില്ല. എന്നാല്* ബിന്* ലാദന്റെ കുറ്റസമ്മതം ഇതിനിടെ ഒരു പാട് തവണ ചര്*ച്ച ചെയ്യപ്പെട്ടു. അതില്* വലിയ കാര്യമൊന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ബോസ്റ്റണ്* മാരത്തോണ്* നേടി എന്ന് ഞാന്* 'വീമ്പിളക്കുന്നതില്* ' കവിഞ്ഞൊന്നുമില്ല അതും. മഹത്തായ നേട്ടമെന്ന് കരുതുന്ന ഒന്നിനെക്കുറിച്ച് ഉസാമ വീമ്പിളക്കി, അത്ര തന്നെ.
    ആബട്ടാബാദിലെ ഉസാമയുടെ സാന്നിധ്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും പാക്ക് പട്ടാള, സുരക്ഷാ ഏജന്*സികള്*ക്ക് അയാെള തങ്ങള്*ക്ക് കൈമാറാത്തതില്* വാഷിങ്ടണിന്റെ രോഷവും മാധ്യമങ്ങളില്* ഒരു പാട് ചര്*ച്ചചെയ്യപ്പെട്ടു. എന്നാല്* ഒരു രാഷ്ട്രീയ കൊലപാതകം നടത്താന്* അമേരിക്ക അതിര്*ത്തി ലംഘിച്ച് നടത്തിയ ആക്രമണത്തെ പറ്റി പാക്കിസ്താന്റെ രോഷത്തെക്കുറിച്ച് അധികം ചര്*ച്ചയില്ല. നേരത്തേ തന്നെ പാക്കിസ്താനില്* അമേരിക്കന്* വിരുദ്ധവികാരം വളരെ ശക്തമാണ്. ഇത്തരം സംഭവങ്ങള്* അത് ആളിക്കത്തിക്കുകയേ ഉള്ളൂ. മൃതദേഹം കടലിലെറിയാനെടുത്ത തീരുമാനം ഇപ്പോള്* തന്നെ മുസ്*ലിം ലോകത്ത് സംശയവും കടുത്ത രോഷവും ഉയര്*ത്തിയിട്ടുണ്ട്.
    നാം നമ്മോട് തന്നെ സ്വയം ചോദിക്കണം, ജോര്*ജ് ബുഷിന്റെ വീട്ടുമുറ്റത്ത് നാളെ ഇറാഖി കമാന്*ഡോകളിറങ്ങുകയും അദ്ദേഹത്തെ കൊന്ന് അറ്റ്*ലാന്റിക്കില്* തള്ളുകയും ചെയ്താല്* എന്തായിരിക്കും നമ്മുടെ പ്രതികരണ. ബുഷ് ചെയ്ത കുറ്റകൃത്യങ്ങള്* ബിന്* ലാദന്* ചെയ്തവയെ കവച്ചുവെക്കുമെന്ന കാര്യത്തില്* ആര്*ക്കും തര്*ക്കമുണ്ടാവില്ല. അദ്ദേഹം 'സംശയിക്കപ്പെടുന്നവനു' മല്ല, ഏറ്റവും വലിയ അന്താരാഷ്ട്ര കുറ്റകൃത്യം നടത്താന്* തീരുമാനമെടുക്കുകയും ഉത്തരവിടുകയും ചെയ്തയാളാണ്. 'ഏറ്റവും വലിയ അന്താരാഷ്ട്ര കുറ്റകൃത്യം അത് മറ്റു യുദ്ധക്കുറ്റങ്ങളില്* നിന്ന് എങ്ങിനെ വ്യത്യാസപ്പെടുന്നുവെന്നാല്* അതിന്റെ ഉള്ളില്* അടങ്ങിയിരിക്കുന്നത് സമ്പൂര്*ണ പൈശാചികതയാണ്'(ന്യൂറംബര്*ഗ് വിചാരണയില്* നിന്നുള്ള ഉദ്ധരണി). നാസി കുറ്റവാളികള്* തൂക്കിലേറ്റപ്പെട്ടത് അതിന്റെ പേരിലാണ്. ലക്ഷക്കണക്കിന് പേര്* മരണപ്പെട്ടതും, ദശലക്ഷങ്ങള്* അഭയാര്*ത്ഥികളായതും, ആ രാജ്യത്തിന്റെ ഭൂരിഭാഗവും നശിച്ചതും, ഇപ്പോള്* ബാക്കിമേഖലകളിലേക്കും പടര്*ന്ന കടുത്ത വിഭാഗീയ സംഘര്*ഷങ്ങള്* ഉടലെടുത്തതും ബുഷിന്റെ ആ ഉത്തരവ് കാരണമാണ്.

    76 ല്* ക്യൂബന്*യാത്രാവിമാനം തകര്*ത്ത ബോഷിനെക്കുറിച്ചും ഭീകരവാദികളെ വളര്*ത്തുന്ന സമൂഹങ്ങളും ഭീകരവാദികളെപ്പോലെ കുറ്റവാളികളാണെന്നും അവരെപ്പോല തന്നെ കൈകാര്യം ചെയ്യപ്പെടേണ്ടവരുമാണെന്ന 'ബുഷ് സിദ്ധാന്തത്തെ'ക്കുറിച്ചും കൂടുതല്* പറയാനുണ്ട്. ക്യൂബന്* യാത്രാവിമാനം ബോംബ് വെച്ച് തകര്*ത്ത ഓര്*ലാന്റോ ബോഷിന് ഫ്ലോറിഡയില്* വെച്ച് ശാന്തമായ മരണമാണ് ലഭിച്ചത്. യു. എസ്. നേതൃത്വത്തിലുള്ള അധിനിവേശത്തിനും അക്രമത്തിനും ആ രാജ്യത്തിന്റെ കുറ്റവാളിയായ പ്രസിഡന്റിനെ കൊലപ്പെടുത്താനും ബുഷാണ് ഉത്തരവിട്ടതെന്ന കാര്യം പക്ഷേ ആരും ശ്രദ്ധിച്ചതായി കണ്ടില്ല.


    പാശ്ചാത്യന്* സമൂഹത്തിലുടനീളം സാമ്രാജ്യത്യ മനോഭാവം ആഴത്തില്* ഇന്ന് വേരോടിയിട്ടുണ്ട്. അതുകൊണ്ടാണ് വംശീയമായ അധിനിവേശം നടത്തുന്നവര്*ക്കെതിരെ ധീരമായ ചെറുത്ത് നില്*പ് നടത്തുന്നവര്* എന്നപേരിലാണ് ആ സമൂഹങ്ങള്* ബിന്*ലാദനെ മഹത്വവത്കരിക്കുന്നത് എന്നത് നമുക്ക് കാണാന്* കഴിയയാതെ പോകുന്നത്. ഓപ്പറേഷന്* ജെറോനിമ എന്ന പേരില്* പോലും അത് തന്നെയാണ് സംഭവിച്ചത്. വംശഹത്യക്കാരായ അധിനിവേശക്കാര്*ക്കെതിരെ നടന്ന ധീരമായ പ്രതിരോധവുമായി അനുരൂപമാക്കുക വഴി അവര്* ബിന്* ലാദനെ മഹത്വവത്കരിക്കുകയാണ് ചെയ്യുന്നത്. സ്വന്തം കൊലക്കത്തികള്*ക്ക് നമ്മുടെ കുറ്റകൃത്യങ്ങള്*ക്ക് ഇരയായവരുടെ പേരിടുന്നത് പോലെയാണ് : അപ്പാച്ചെ, ടോമാഹോക്ക്...നാസി ജര്*മനിയിലെ വ്യോമസേന സ്വന്തം വിമാനങ്ങള്*ക്ക് ജൂതന്*, ജിപ്*സി എന്നൊക്കെ പേരിടുന്നത് പോലെ.
Working...
X