ഗൂഗിള്* ലാബ്*സില്* വിരിയാന്* കാക്കുന്നവ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഗൂഗിള്* ലാബ്*സില്* വിരിയാന്* കാക്കുന്നവ





    മറ്റ് കമ്പനികളെപ്പോലെയല്ല ഗൂഗിള്*. അവിടെ തൊഴിലെടുക്കുന്നവര്*ക്ക് ജോലിസമയത്തിന്റെ '20 ശതമാനം' തങ്ങള്*ക്ക് ഇഷ്ടമുള്ള പ്രോജക്ടുകള്*ക്കായി നീക്കിവെയ്ക്കാം. സാധാരണഗതിയില്* ഏത് കമ്പനിയിലായാലും, ഒരാളെ ജോലിക്കെടുക്കുമ്പോള്* നിര്*വഹിക്കേണ്ട ഉത്തരവാദിത്വങ്ങള്* ഏതെന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. ഗൂഗിളില്* ജോലി ചെയ്യുന്നവര്*ക്ക് ഈ ഉത്തരവാദിത്വങ്ങള്* ആഴ്ചയിലൊരു ദിവസം മറക്കാം. എന്നിട്ട് തനിക്ക് ഇഷ്ടപ്പെട്ട പ്രോജക്ടില്* ആ ദിവസം പണിയെടുക്കാം. ഇങ്ങനെ 'ജോലിയേതര' പദ്ധതികളില്* ഉരുത്തിരിയുന്ന ഉത്പന്നങ്ങള്* 'ഗൂഗിള്* ലാബ്*സി'ലാണ് അടവെയ്ക്കുക, വിരിയാന്*.

    ഗൂഗിള്* ലാബ്*സില്* നിന്ന് പറക്കമുറ്റി പുറത്തു വന്ന പല ഉത്പന്നങ്ങളും ഇന്ന് നമുക്ക് പരിചിതങ്ങളാണ്. ഗൂഗിള്* മാപ്*സ്, ഗൂഗിള്* അലെര്*ട്ട്*സ്, എസ്.എം.എസ്, ഗൂഗിള്* റീഡര്*, ഗൂഗിള്* ട്രെന്*ഡ്*സ്, ഗൂഗിള്* സോഷ്യല്* സെര്*ച്ച്.....ഈ പട്ടിക ഇനിയും നീട്ടാം. എന്നാല്*, ലാബ്*സില്* നിന്ന് ഒരാശയം, ഗൂഗിള്* ഉത്പന്നമായി പുറത്തുവരിക അത്ര എളുപ്പമല്ല. നിലവില്* അമ്പതോളം ആശയങ്ങള്* ഗൂഗിള്* ലാബ്*സില്* പരീക്ഷണഘട്ടത്തിലാണ്. അവയില്* എത്രയെണ്ണം പുറത്തുവരുമെന്ന് പറയാറായിട്ടില്ല. എങ്കിലും പ്രതീക്ഷയേകുന്ന ചില ഉത്പന്നങ്ങളാണ് ചുവടെ.

    1. ഫാസ്റ്റ് ഫ് ളിപ്പ് (Fast Flip)

    സാധാരണഗതിയില്* ഒരു പത്രത്തിന്റെ ഇ-പേപ്പറില്* പരസ്യങ്ങളും ഇമേജുകളുമൊക്കെയുണ്ടാകും. അതിനാല്* പത്രത്തിലെ തലക്കെട്ടുകള്* നോക്കണമെങ്കില്*, ബ്രോഡ്ബാന്*ഡ് ഇന്റര്*നെറ്റ് കണക്ഷനാണെങ്കില്* പോലും സാധാരണ ബ്രൗസറുകളില്* സമയമെടുക്കും. ഇതിന് പകരമായി മുന്തിയ പത്രങ്ങളിലെ തലക്കെട്ടുകള്* മാത്രം ഒറ്റയടിക്ക് ഓടിച്ച് നോക്കാനുള്ള സങ്കേതമാണ് ഫാസ്റ്റ് ഫ് ളിപ്പ്. അച്ചടിയുടെയും ഓണ്*ലൈനിന്റെയും ലോകം സമ്മേളിക്കുകയാണ് ഇവിടെ.

    ഈ സര്*വീസിനായി ഒട്ടേറെ പ്രസാധകരുമായി ഗൂഗിള്* പങ്കാളിത്തം ഉറപ്പിച്ചു കഴിഞ്ഞു. വിഷയം, സ്രോതസ്സ്, ജനപ്രിയത എന്നിവ അടിസ്ഥാനമാക്കി റിപ്പോര്*ട്ടുകള്* തരംതിരിക്കുന്ന ജോലിയും പുരോഗമിക്കുന്നു. ഒരാളുടെ വായനയുടെ രീതിയനുസരിച്ച് കസ്റ്റമറൈസ് ചെയ്യാനും ഫാസ്റ്റ് ഫ് ളിപ്പില്* കഴിയും. ഇതില്* പരസ്യം വഴി കിട്ടുന്ന വരുമാനം മാധ്യമക്കമ്പനികളുമായി ഗൂഗിള്* പങ്കിടും. പത്രങ്ങള്*ക്ക് വായനക്കാരിലേക്കെത്താന്* പുതിയൊരു വഴി തുറക്കലാകുമിത്. വായനക്കാര്*ക്ക് ഏറ്റവും പുതിയ വര്*ത്തമാനം ലഭിക്കാനുള്ള പുതിയ മാര്*ഗവും.

    2. എര്*ത്ത് എന്*ജിന്* (Earth Engine)

    കഴിഞ്ഞ കാല്*നൂറ്റാണ്ടിനിടെ കാലാവസ്ഥയിലും പരിസ്ഥിതിയിലും ആഗോളതലത്തിലുണ്ടായ മാറ്റങ്ങള്* വ്യക്തമായി മനസിലാക്കാന്* സഹായിക്കുന്ന സങ്കേതമാണിത്. 25 വര്*ഷത്തെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ രൂപപ്പെടുത്തിയ ഈ സര്*വീസ് ശാസ്ത്രജ്ഞര്*ക്ക് ഏറെ പ്രയോജനം ചെയ്യും. കഴിഞ്ഞ മാസം മെക്*സിക്കോയിലെ കാന്*കൂണില്* നടന്ന ആഗോള കാലാവസ്ഥാ സമ്മേളനത്തിലാണ് എര്*ത്ത് എന്*ജിന്* അവതരിപ്പിച്ചത്.

    ഉപഗ്രഹചിത്രങ്ങളെ വളരെ പ്രയോജനപ്രദമായ വിവരങ്ങളാക്കി പരിവര്*ത്തനം ചെയ്യുന്ന സര്*വീസാണ് എര്*ത്ത് എന്*ജിനെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് അറിയിച്ചു. ആഗോളതലത്തില്* വനമേഖലകളുടെ വിസ്തൃതി മനസിലാക്കാനും, വര്*ഷം കഴിയുന്തോറും അതിനുണ്ടാകുന്ന മാറ്റം കൃത്യമായി മനസിലാക്കാനും ഈ സര്*വീസ് തുണയാകും. വനം മാത്രമല്ല, ജലലഭ്യതയിലെ മാറ്റം ഉള്*പ്പടെയുള്ള വിവരങ്ങളും ഇതില്* നിന്ന് മനസിലാക്കാം.

    ഗൂഗിള്* ലാബ്*സിലെ പല പരീക്ഷണങ്ങളിലും സാധാരണ യൂസര്*ക്കും പങ്കെടുക്കാം. എന്നാല്*, എര്*ത്ത് എന്*ജിന്* അത്തരത്തില്* ഇപ്പോള്* ലഭ്യമല്ല. തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞര്*ക്കും സര്*ക്കാരേതിര സംഘടനകള്*ക്കും സര്*വകലാശാലകള്*ക്കുമേ ഇപ്പോള്* ഈ സര്*വീസ് പരീക്ഷിക്കാന്* അനുവാദം നല്*കിയിട്ടുള്ളു.

    3. ബോഡി ബ്രൗസര്* (Body Browser)

    മനുഷ്യശരീരത്തിലൂടെയുള്ള പര്യടനമെന്ന ആശയമാണ് ബോഡി ബ്രൗസറിലേത്. മനുഷ്യന്റെ അവയവങ്ങളും നാഡികളും പേശികളും എല്ലാം ത്രീഡി രൂപത്തിലവതരിപ്പിക്കുന്ന സംവിധാനമാണിത്. ഗൂഗിള്* മാപ്*സ് പോലെ പ്രത്യേകം സോഫ്ട്*വേറിന്റെ പിന്തുണയില്ലാതെ, മനുഷ്യ ശരീരത്തിന്റെ ത്രീഡി രൂപം നമുക്കാവശ്യമുള്ളപോലെ പരിശോധിക്കാന്* ഇത് അവസരമൊരുക്കുന്നു.

    സ്ത്രീയുടേയും പുരുഷന്റേയും പ്രത്യേകം ത്രീഡി രൂപങ്ങളില്* പേശികളും നാഡികളും തൊലിയും അവയവങ്ങളും അവയുടെ സ്ഥാനങ്ങളും ഘടനയുമൊക്കെ നമുക്ക് 'തുറന്ന്' പരിശോധിക്കാം. മനുഷ്യശരീരത്തെ അടുത്തറിയാന്* ആഗ്രഹിക്കുന്നവര്*ക്കും മെഡിക്കല്* വിദ്യാര്*ഥികള്*ക്കും ഏറെ പ്രയോജനപ്പെടുന്ന ഈ സര്*വീസിന്റെ ബീറ്റാ പതിപ്പ് ഇപ്പോള്* ലഭ്യമാണ്.

    4. ഫോളോ ഫൈന്*ഡര്* (Follow Finder)

    ഫോളോ ഫൈന്*ഡര്* എന്ന സങ്കേതം കഴിഞ്ഞ ഏപ്രിലിലാണ് ഗൂഗിള്* ലാബ്*സ് പ്രഖ്യാപിച്ചത്. ട്വിറ്ററില്* ഒരാള്*ക്ക് പിന്തുടരാന്* അനുയോജ്യമായവരെ കണ്ടെത്തി നിര്*ദേശിക്കുകയാണ് ഈ ടൂള്* ചെയ്യുക. 'പബ്ലിക് സോഷ്യല്* ഗ്രാഫ് വിവരങ്ങള്*' വിശകലനം ചെയ്താണ് നിങ്ങള്*ക്ക് പിന്തുരാന്* പറ്റിയവരെ ഈ ടൂള്* നിര്*ദേശിക്കുക.

    നിങ്ങളുടെ ട്വിറ്ററിലെ പേര് നല്*കിക്കഴിഞ്ഞാല്*, നിങ്ങള്* പിന്തുടരുന്ന ആളുകളെ പിന്തുടരുന്നവരുടെ ('Tweeps') പട്ടിക ഈ ടൂള്* നല്*കും. അത് നോക്കി നിങ്ങള്*ക്ക് അനുയോജ്യരെന്ന് കണ്ടാല്* പിന്തുടരാം.

    ആമസോണ്* പോലുള്ള സൈറ്റുകള്* വഴി പുസ്തകം വാങ്ങുമ്പോള്* അതേ പുസ്തകം വാങ്ങിയവര്* വാങ്ങിയ മറ്റ് പുസ്തകങ്ങളുടെ ലിസ്റ്റ് മുമ്പിലെത്താറുണ്ടല്ലോ. അതേപോലെ, ഒരു സംവിധാനം ഫോളോ ഫൈന്*ഡറിലുമുണ്ട്.

    ഉദാഹരണത്തിന് നിങ്ങല്* ബിബിസിയും സിഎന്*എന്നും പിന്തുടരുന്ന ആളാണെന്ന് കരുതുക. ആ സൈറ്റുകളെ ഫോളോ ചെയ്യുന്ന പലരും ടൈം മാഗസിനെയും ഫോളോ ചെയ്യുന്നുണ്ടാകും. ഇത് മനസിലാക്കി, നിങ്ങള്*ക്ക് ഫോളോ ചെയ്യാവുന്ന സൈറ്റാണ് ടൈം മാഗസിന്* എന്ന് ഫോളോ ഫൈന്*ഡര്* നിര്*ദേശിക്കും-ഗൂഗിള്* വിശദീകരിക്കുന്നു.

    പക്ഷേ, ഈ ടൂളിന്റെ പ്രശ്*നം, ഇത് ട്വിറ്ററിന്റെ 'more like' ഫീച്ചറിനോട് വളരെ സാമ്യമുള്ളതാണ് എന്നതാണ്. എങ്ങനെ ഇത് വ്യത്യസ്തമാക്കാമെന്ന് നിങ്ങള്*ക്കും ഗൂഗിളിനോട് നിര്*ദേശിക്കാം. ഗൂഗിള്* ലാബ്*സിലെ പല ഉത്പന്നങ്ങളും ഇത്തരത്തില്* യൂസര്*മാരുടെ കൂടി ആശയങ്ങള്*ക്കനുസരിച്ചാണ് രൂപപ്പെടാറ്.

    5. ആപ്പ് ഇന്*വെന്റര്* ഫോര്* ആന്*ഡ്രോയിഡ് (App Inventor for Android)

    മൊബൈല്* പ്ലാറ്റ്*ഫോമായ ആന്*ഡ്രോയിഡിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്*ക്കരിച്ച ആശയമാണിത്. ഇത്രകാലവും പ്രോഗ്രാം ഡെവലപ്മാരുടെയും വിദഗ്ധരുടെയുമായിരുന്നു മൊബൈല്* ആപ്ലിക്കേഷന്* മേഖല. സാധാരണക്കാര്* അത്തരം ആപ്ലിക്കേഷനുകളുടെ വെറും ഉപഭോക്താക്കള്* മാത്രമായിരുന്നു. ആ സ്ഥിതിവിശേഷം മാറ്റാനാണ് ഈ സോഫ്ട്*വേര്*. ഇതുപയോഗിച്ച് ആപ്ലിക്കേഷനുകള്* രൂപപ്പെടുത്താന്* ഡെവലപ്പര്*മാരുടെ ആവശ്യമില്ല, ഒരു പ്രോഗ്രാമിങ് ജ്ഞാനവും വേണ്ട!

    ആപ്ലിക്കേഷന് ആവശ്യമായ സോഫ്ട്*വേര്* കോഡുകള്* എഴുതിയുണ്ടാക്കുന്നതിന് പകരം, നിങ്ങള്* ആപ്ലിക്കേഷനുകള്* രൂപകല്*പ്പന (ഡിസൈന്*) ചെയ്*തെടുക്കുകയാണ് വേണ്ടത്. ആപ്ലിക്കേഷന്റെ സ്വഭാവം നിശ്ചയിക്കാന്* സഹായിക്കുന്ന ബ്ലോക്കുകള്* ക്രമത്തില്* അടുക്കി കാര്യം സാധിക്കാമെന്ന്, ഗൂഗിള്* ലാബ്*സ് അറിയിക്കുന്നു. കഴിഞ്ഞ ജൂലായ് മുതല്* ഇത് പരീക്ഷണത്തിന് ലഭ്യമാണ്.
Working...
X