എന്നിട്ടും വിരിയാതെ താമര

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    എന്നിട്ടും വിരിയാതെ താമര

    എന്നിട്ടും വിരിയാതെ താമര
    Posted on: 13 May 2011

    പതിവുകള്* ഇക്കുറിയും തെറ്റിയില്ല. കേരള നിയമസഭയിലേയ്ക്ക് വലതുകാല്* വച്ചു കയറാമെന്നുള്ള ബി.ജെ.പി.യുടെ സ്വപ്*നത്തിന് വീണ്ടും തിരിച്ചടിയേറ്റു. കേന്ദ്ര നേതൃത്വത്തിന്റെയും കര്*ണാടക ഘടകത്തിന്റെയും ആളും അര്*ഥവും നല്*കിക്കൊണ്ടുള്ള അകമഴിഞ്ഞ പിന്തുണയും കഠിനാധ്വാനവുമുണ്ടായിട്ടും ഇക്കുറിയും ബി.ജെ.പി.ക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്* കഴിഞ്ഞില്ല. മൂന്ന് രണ്ടാം സ്ഥാനങ്ങള്* കൊണ്ട് തൃപ്തിപ്പെടാനായിരുന്നു പാര്*ട്ടിയുടെ ഗതി ഇക്കുറിയും. രണ്ടിടത്ത് അവസാനം വരെ ലീഡ് നേടിയശേഷമാണ് ബി.ജെ.പി. രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്* രയിടത്താണ് ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയത്.

    പാര്*ട്ടിയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ഒ.രാജഗോപാല്* നേമത്ത് 6415 വോട്ടിന് സി.പി.എമ്മിന്റെ വി.ശിവന്*കുട്ടിയോടും കാസര്*ക്കോട്ട് ജയലക്ഷ്മി എന്* .ഭട്ട് മുസ്ലീംലീഗിന്റെ എന്* .എ. നെല്ലിക്കുന്നിനോട് 9738 വോട്ടിനും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്* ലീഗിന്റെ തന്നെ പി.ബി.അബ്ദുള്*റസാഖിനോട് 5828 വോട്ടിനുമാണ് തോറ്റത്. മഞ്ചേശ്വരത്തും കാസര്*ക്കോട്ടും 1987 മുതല്* ബി.ജെ.പി.യാണ് രണ്ടാം സ്ഥാനത്ത്.

    ഒ.രാജഗോപാലും ജയലക്ഷ്മിയും അവസാനം വരെ ലീഡ് നേടിയാണ് ഒടുവില്* പരാജയം രുചിച്ചത്. ജയലക്ഷ്മി ഒരുഘട്ടത്തില്* അയ്യായിരം വോട്ടിന്റെ വരെ ലീഡ് നേടിയിരുന്നു. പാര്*ട്ടി സംസ്ഥാന ജനറല്* സെക്രട്ടറി കെ.സുരേന്ദ്രന്* മഞ്ചേശ്വരത്ത് 43989 വോട്ടാണ് നേടിയത്. കേരള നിയമസഭാ തിരഞ്ഞെടുപ്പില്* ഒരു ബി.ജെ.പി. സ്ഥാനാര്*ഥി നേടുന്ന ഏറ്റവും കൂടിയ വോട്ടാണിത്. ഇവിടെ സിറ്റിങ് എം.എല്*.എ.യായ സി.പി.എമ്മിന്റെ സി.എച്ച് കുഞ്ഞമ്പു 35067 വോട്ടോടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോയി.

    രാജഗോപാല്* നേമത്ത് 43661 വോട്ടാണ് നേടിയത്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്*ഥി ചാരുപാറ രവിക്ക് 20248 വോട്ടുമാണ് ലഭിച്ചത്. കാസര്*ക്കോട്ട് 43330 വോട്ട് നേടി. ഇവിടെ എല്* .ഡി.എഫ് സ്ഥാനാര്*ഥിക്ക് 16467 വോട്ടാണ് ലഭിച്ചത്. 1987ല്* നേമത്തിന്റെ പഴയ രൂപമായ തിരുവനന്തപുരം ഈസ്റ്റില്* ബി.ജെ.പി. പിന്തുണയോടെ മത്സരിച്ച ഹിന്ദു മുന്നണി സ്ഥാനാര്*ഥി കുമ്മനം രാജശേഖരന്* 23835 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

    ബി.ജെ.പി.യുടെ മറ്റ് പ്രതീക്ഷകളായിരുന്നു മുന്* സംസ്ഥാന പ്രസിഡന്റുമാരായ പി.കെ.കൃഷ്ണദാസിന് കാട്ടാക്കടയില്* 22550 വോട്ടും സി.കെ.പത്മനാഭന് കുന്ദമംഗലത്ത് 17123 വോട്ടും സാരി വിവാദത്തിലെ പ്രതിനായകനായി മാറിയ ദേശീയ നിര്*വാഹക സമിതിയംഗം സി.ഉദയഭാസ്*കറിന് പാലക്കാട്ട് 22317 വോട്ടുമാണ് ലഭിച്ചത്.

    കാഞ്ഞങ്ങാട് മണ്ഡലത്തില്* മുന്* സംസ്ഥാന വൈസ് പ്രസിഡന്റ് മടിക്കൈ കമ്മാരന്* (15543) പുതുക്കാട്ട് ശോഭ സുരേന്ദ്രന്* (14425) വോട്ടും വട്ടിയൂര്*ക്കാവില്* യുവമോര്*ച്ച സംസ്ഥാന പ്രസിഡന്റ് വി.വി.രാജേഷ് (13494), ഉദുമയില്* മത്സരിച്ച സുനില്* പ്രശാന്ത് (13073), സംസ്ഥാന സെക്രട്ടറി വി.വി.രാജന്* എലത്തൂരില്* 11901 വോട്ടും സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അന്തരിച്ച ബി.കെ.ശേഖര്* (11519) വള്ളിക്കുന്നില്* പ്രേമന്* മാസ്റ്റര്* (11099) എന്നിവരാണ് പതിനായിരത്തിന് മുകളില്* വോട്ടു ലഭിച്ച സ്ഥാനാര്*ഥികള്*. വലിയ പ്രതീക്ഷ പുലര്*ത്തിയിരുന്ന കൈപ്പമംഗലത്ത് സംസ്ഥാന ജനറല്* സെക്രട്ടറി എ.എന്* . രാധാകൃഷ്ണന് 10716 വോട്ടാണ് നേടാനായത്
Working...
X