നേതാവിനെ ഇന്ന് നിശ്ചയിക്കും; സാധ്യത ഉമ്മന്*ചാണ്ടിക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    നേതാവിനെ ഇന്ന് നിശ്ചയിക്കും; സാധ്യത ഉമ്മന്*ചാണ്ടിക്ക്

    തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായി കോണ്*ഗ്രസ് നിയമസഭാ കക്ഷിയോഗം ഞായറാഴ്ച ചേരും. കോണ്*ഗ്രസ് തിരഞ്ഞെടുക്കുന്ന മുഖ്യമന്ത്രിയെ മുന്നണി നേതാവായി അംഗീകരിക്കുന്നതിന് ഘടകകക്ഷി നേതാക്കളുടെ യോഗവും തുടര്*ന്ന് ചേരുന്നുണ്ട്. കോണ്*ഗ്രസ് ഹൈക്കമാന്*ഡ് പ്രതിനിധികളായി എത്തുന്ന മൊഹ്*സിനാ കിദ്വായി, മധുസൂദനന്* മിസ്ട്രി എന്നിവരുടെ സാന്നിധ്യത്തിലാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്*ട്ടി എം.എല്*.എ മാരുടെ യോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്* ഇന്ദിരാ ഭവനില്* ചേരുക.

    ഉമ്മന്* ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്*ന്നുവന്നിരിക്കുന്നത്. സ്വാഭാവികമായും പ്രതിപക്ഷ നേതാവായി മുന്നണിയെ നയിച്ചുവെന്നതുകൊണ്ടുതന്നെ ഉമ്മന്* ചാണ്ടിക്കാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൂടുതല്* സാധ്യത. എ ഗ്രൂപ്പും ഉമ്മന്* ചാണ്ടിതന്നെ മുഖ്യമന്ത്രി സ്ഥാനത്തുവരണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ട്. നേരിയ ഭൂരിപക്ഷം മാത്രമേയുള്ളൂവെന്നതിനാല്* നൂലിന്മേലുള്ള നടത്തമായി ഭരണം മാറുമെന്നതുകൊണ്ട് ഈ സമ്മര്*ദങ്ങളെ അതിജീവിക്കാന്* ഉമ്മന്* ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായത്തിന് മുന്*തൂക്കമുണ്ട്.

    വിശാല ഐ പക്ഷമാകട്ടെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന ആവശ്യം മുന്നോട്ടുവെയ്ക്കുന്നു. യു.ഡി.എഫ്. സംവിധാനത്തില്* ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകുന്നുവെന്നാണ് ഈ വിഭാഗം ഉയര്*ത്തുന്ന ന്യായം.എം.എല്*.എ. മാരുടെ എണ്ണത്തില്* എ ഗ്രൂപ്പിനാണ് മുന്*തൂക്കമെങ്കിലും വിശാല ഐ പക്ഷത്തിനും നിര്*ണായകമായ രീതിയില്* അംഗങ്ങളുണ്ട്.

    ഹൈക്കമാന്*ഡ് പ്രതിനിധികള്* സോണിയാഗാന്ധിയുടെ മനസ്സറിഞ്ഞാണ് എത്തുക. എം.എല്*.എ മാരുടെ യോഗത്തില്* രണ്ടുപേരുകളും കൊണ്ടുവന്ന് പൊതുവായ ചര്*ച്ചയ്ക്കും വോട്ടെടുപ്പിനും നേതൃത്വം അവസരം നല്*കില്ല. പകരം ഹൈക്കമാന്*ഡിന്റെ താത്പര്യം സംസ്ഥാന നേതാക്കളെ അറിയിക്കുകയും അതിനനുസൃതമായ തീരുമാനം എം.എല്*.എ മാര്* എടുക്കുകയുമായിരിക്കും ചെയ്യുക. അഭിപ്രായഐക്യം ഉണ്ടാകുന്ന ഘട്ടങ്ങളില്* അവിടെവെച്ചുതന്നെ സോണിയാഗാന്ധിയുടെ അനുമതി വാങ്ങി നേതാവിനെ പ്രഖ്യാപിക്കുന്നതാണ് ഒരു രീതി. നിയമസഭാകക്ഷി യോഗം ചേര്*ന്ന് തീരുമാനം സോണിയാഗാന്ധിക്ക് വിടുന്ന പതിവും ചിലപ്പോള്* കോണ്*ഗ്രസ് അവലംബിക്കാറുണ്ട്. ഇതില്* ഏത് രീതിയാണ് കേരളത്തില്* സ്വീകരിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

    ഞായറാഴ്ച ഘടകകക്ഷി നേതാക്കളുടെ യോഗവും വിളിച്ചിട്ടുള്ളതിനാല്* നിയമസഭാകക്ഷി നേതാക്കളുടെ യോഗത്തില്* തന്നെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കരുതുന്നു. കോണ്*ഗ്രസ് തിരഞ്ഞെടുക്കുന്ന നേതാവിനെ ഘടകകക്ഷിനേതാക്കള്* അംഗീകരിക്കും. സര്*ക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന കക്ഷിനേതാക്കളുടെ കത്തുമായി തുടര്*ന്ന് നിയുക്ത മുഖ്യമന്ത്രി ഗവര്*ണറെ കണ്ട് സര്*ക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിക്കും. ഗവര്*ണറുടെ ക്ഷണം ഉണ്ടാകുന്ന മുറയ്ക്ക് സത്യപ്രതിജ്ഞാ സമയം തീരുമാനിക്കും. രണ്ടുദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് പുതിയ സര്*ക്കാര്* അധികാരത്തിലേറുമെന്നാണ് കരുതുന്നത്.

    ആദ്യഘട്ടത്തില്* മുഖ്യമന്ത്രിയും ഘടകകക്ഷി നേതാക്കളും മാത്രം സത്യപ്രതിജ്ഞ ചെയ്താല്* മതിയെന്നാണ് ധാരണ. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.

    മുഖ്യന്ത്രിസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഉമ്മന്* ചാണ്ടിക്കാണ് കൂടുതല്* സാധ്യത കല്പിക്കപ്പെടുന്നത്. എന്നാല്* മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശം ഉന്നയിക്കുന്നതോടെ, ഐ ഗ്രൂപ്പ് തങ്ങളുടെ ശക്തിയും സ്ഥാനവും അര്*ഹതയും ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കരുതുന്നു. തിരഞ്ഞെടുപ്പുഫലം വന്നതിനെതുടര്*ന്ന് എ.കെ. ആന്*റണി ഉമ്മന്* ചാണ്ടിയെ വിളിച്ച് സര്*ക്കാര്* രൂപവത്കരണത്തിനായി മുന്നിട്ടിറങ്ങണമെന്ന് നിര്*ദേശിച്ചതായി അറിയുന്നു. ഭൂരിപക്ഷം കുറവായതിനാല്* സ്ഥാനം ഏറ്റെടുക്കണമോയെന്ന കാര്യത്തില്* ഉമ്മന്*ചാണ്ടി സന്ദേഹിച്ചതിനെത്തുടര്*ന്നായിരുന്നു ആന്*റണി ഇടപെട്ടത്.

    20 അംഗ മന്ത്രിസഭയാണ് യു.ഡി.എഫും ലക്ഷ്യമിടുന്നത്. ഒമ്പത് അംഗങ്ങളെ കോണ്*ഗ്രസിന് ലഭിക്കാം. അഞ്ച് മന്ത്രിസ്ഥാനം മുസ്*ലിംലീഗിന് ലഭിച്ചേക്കാം. 20 സീറ്റുകള്* വരെ ലീഗിന് കിട്ടിയ സാഹചര്യത്തിലാണിത്. ലീഗ് അഞ്ച് സ്ഥാനങ്ങള്* ചോദിക്കാന്* ഉദ്ദേശിക്കുന്നതായാണ് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നത്. കേരളാ കോണ്*ഗ്രസ് എമ്മിന് രണ്ട് മന്ത്രിസ്ഥാനമാണ് നല്*കാന്* ഉദ്ദേശിക്കുന്നത്. ഡെപ്യൂട്ടിസ്പീക്കര്* പദവിയും മാണി ഗ്രൂപ്പിന് ലഭിച്ചേക്കും. കെ.എം. മാണി മുന്ന് മന്ത്രിസ്ഥാനമായിരിക്കും ചോദിക്കുക. മറ്റെല്ലാ ഘടകകക്ഷികള്*ക്കും ഒരോ മന്ത്രിസ്ഥാനം ലഭിക്കും.

    സര്*ക്കാര്* രൂപവത്കരണത്തിന് മുന്നോടിയായുള്ള ചര്*ച്ചകള്*ക്കായി മാണി ഗ്രൂപ്പിന്റെ നേതൃയോഗം ശനിയാഴ്ച കോട്ടയത്ത് ചേര്*ന്നു. ലീഗിന്റെ യോഗം ഞായറാഴ്ചയാണ് വെച്ചിരിക്കുന്നത്. സോഷ്യലിസ്റ്റ് ജനതയുടെ യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരും. ഈ യോഗത്തിലും മറ്റുമായി മന്ത്രിമാരാകേണ്ടവരെയും അതത് പാര്*ട്ടികള്* നിശ്ചയിക്കും. ശനിയാഴ്ച പി.കെ. കുഞ്ഞാലിക്കുട്ടി കെ.എം. മാണിയെ കണ്ട് ചര്*ച്ച നടത്തിയിരുന്നു. ഫലം വന്നതിനെതുടര്*ന്ന് ഇടഞ്ഞ മാണിയെ കോണ്*ഗ്രസ് നേതാക്കളുടെ നിര്*ദേശത്തെതുടര്*ന്നാണ് കുഞ്ഞാലിക്കുട്ടി സന്ദര്*ശിച്ച് ചര്*ച്ച നടത്തിയതെന്ന് കരുതുന്നു.
Working...
X