സ്*കൂളുകള്* തുറന്നു; ഒന്നിലേക്ക് നാലരലക്ഷം കുഞ്ഞുങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സ്*കൂളുകള്* തുറന്നു; ഒന്നിലേക്ക് നാലരലക്ഷം കുഞ്ഞുങ്ങള്*




    തിരുവനന്തപുരം : രണ്ടുമാസത്തെ അവധിക്ക് ശേഷം സ്*കൂളുകള്* തുറന്നു. ഒന്നാംക്ലാസില്* ഇക്കുറിയെത്തുന്നത് നാലരലക്ഷം കുട്ടികളാണ്. ഇതില്* പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്നവര്* എത്രയെന്ന കാര്യം അറിവായിട്ടില്ല.

    കമ്മിറ്റികളും റിപ്പോര്*ട്ടുകളും പലത് വന്നിട്ടും വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാന്* സര്*ക്കാര്* ഇക്കുറിയും തയ്യാറായിട്ടില്ല. കഴിഞ്ഞവര്*ഷം തന്നെ നടപ്പാകേണ്ട ഈ നിയമം പശ്ചാത്തലസൗകര്യങ്ങള്* ഒരുക്കുന്നതിലും ചട്ടങ്ങള്* രൂപവത്കരിക്കുന്നതിലുമുള്ള കാലതാമസം മൂലം നീണ്ടുപോകുകയായിരുന്നു. വിദ്യാഭ്യാസം വിദ്യാര്*ഥികളുടെ അവകാശമായി നിശ്ചയിച്ചുകൊണ്ടുള്ള നിയമനിര്*മാണമാണെങ്കിലും ഇത് നടപ്പാക്കുമ്പോള്* ഉണ്ടാകുന്ന സങ്കീര്*ണമായ പ്രശ്*നങ്ങള്* തരണം ചെയ്യുന്നതാണ് പ്രധാനതടസം.

    മലയാളം ഒന്നാം ഭാഷയാക്കുന്നതിന് മുന്* സര്*ക്കാര്* തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നെങ്കിലും പുതിയ സര്*ക്കാര്* ഇതില്*നിന്ന് പിന്നാക്കം പോവുകയായിരുന്നു. ഒന്നാം ഭാഷയാക്കുമ്പോള്* കൂടുതലായി കണ്ടെത്തേണ്ട പീരിയഡുകള്* സംബന്ധിച്ചാണ് തര്*ക്കം ഉയര്*ന്നത്. ഈ ഉത്തരവ് നടപ്പാകാന്* ഇനി കൂടുതല്* പഠനങ്ങള്* നടക്കേണ്ടിവരും. തീരുമാനം നീണ്ടുപോകാനും ഇതിടയാക്കും.

    പാഠപുസ്തക വിതരണം പൂര്*ണമായും നടന്നിട്ടില്ല. എന്നാല്* ഭൂരിഭാഗം സ്ഥലങ്ങളിലും പുസ്തകങ്ങള്* ജില്ലാ കേന്ദ്രങ്ങളിലും മറ്റും എത്തിയിട്ടുണ്ട്. അച്ചടിശാലയില്* നിന്ന് നേരിട്ട് സ്*കൂളുകളിലേക്ക് പുസ്തകം എത്തിക്കുകയാണ്. വിതരണത്തിന് തടസം വന്ന സ്ഥലങ്ങളില്* അവ ജില്ലാ കേന്ദ്രങ്ങളില്* എത്തിക്കുന്നു. അച്ചടി പൂര്*ത്തിയായതിനാല്* അവശേഷിക്കുന്ന പുസ്തക വിതരണവും താമസിയാതെ നടക്കും. പത്താംക്ലാസില്* ഇപ്രാവശ്യം പുതിയ പാഠപുസ്തകമാണ്. പതിവുപോലെ പരിഷ്*കരിച്ച സാമൂഹ്യപാഠപുസ്തകം വിവാദമായിട്ടുണ്ട്. കത്തോലിക്കാ സഭയെക്കുറിച്ചുള്ള പരാമര്*ശങ്ങളാണ് വിവാദമായത്. പരാതി പരിശോധിക്കാന്* ബാബു പോള്* അധ്യക്ഷനായ സമിതിയെ സര്*ക്കാര്* നിയോഗിക്കുകയും ചെയ്തു.

    സര്*ക്കാര്*, എയ്ഡഡ് സ്*കൂളുകളില്* പാഠപുസ്തകം സൗജന്യമാണ്. എന്നാല്* കേന്ദ്ര സിലബസ് സ്*കൂളുകളില്* ഒരു കുട്ടിക്ക് പുസ്തകങ്ങള്*ക്കും ബുക്കുകള്*ക്കുമായി ആയിരത്തിലധികം രൂപയാകും. മുന്* വര്*ഷത്തെ അപേക്ഷിച്ച് മറ്റുപഠനസാമഗ്രികള്*ക്കും വില ഇക്കുറി കൂടുതലാണ്. കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങള്* അപകടത്തില്*പ്പെടുന്നത് ആവര്*ത്തിക്കുന്നതിനാല്* ഗതാഗത വകുപ്പ് കര്*ശന നിയന്ത്രണങ്ങള്* പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്* ഇവ എത്രത്തോളം നടപ്പാക്കുമെന്ന് കണ്ടറിയണം. നിയമങ്ങള്* നടപ്പാക്കുന്നതില്* പോലീസിന്റെ ഇടപെടലും അനിവാര്യമാണ്.

    സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്*ഹില്* സ്*കൂളിലാണ്. ജില്ലാ ഉപജില്ലാതലങ്ങളിലും പ്രവേശനോത്സവമുണ്ട്. അധ്യാപകരുടെ സ്ഥലംമാറ്റത്തിന് കരട് പട്ടികയായി. എന്നാല്*, സ്ഥലംമാറ്റം ഇനി നടക്കാനിരിക്കുന്നതേയുള്ളൂ. 36 ഡി.ഇ.ഒമാരില്* 32-ഉം ഒഴിഞ്ഞുകിടക്കുകയാണ്. ഹെഡ്മാസ്റ്റര്*മാരുടെ സ്ഥാനക്കയറ്റം ഈവര്*ഷവും നടന്നിട്ടില്ല. കുട്ടികള്* സ്*കൂളുകളില്* എത്തിയശേഷമേ അധ്യാപകരും പ്രഥമാധ്യാപകരും സ്ഥലംമാറി എത്തൂവെന്നാണ് ഇതിനര്*ഥം
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: സ്*കൂളുകള്* തുറന്നു; ഒന്നിലേക്ക് നാലരലക്ഷം കുഞ്ഞുങ്ങള്*

    good news for kids..... mazhayum thudangi...
    DONATE & SUPPORT US




    Comment

    Working...
    X