20,000 കോടിയുടെ നിധിശേഖരം; ശ്രീപദ്മനാഭസ്വാമ ക്ഷേത്രത്തിലെ നിലവറ വിസ്മയമായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    20,000 കോടിയുടെ നിധിശേഖരം; ശ്രീപദ്മനാഭസ്വാമ ക്ഷേത്രത്തിലെ നിലവറ വിസ്മയമായി

    20,000 കോടിയുടെ നിധിശേഖരം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ വിസ്മയമായി




    കണ്ടെത്തിയതില്* ഒരു മാലയ്ക്ക് പത്തര കിലോ ഭാരം, 18 അടി നീളം
    നിധി സൂക്ഷിച്ചിരുന്നത് കരിങ്കല്*ച്ചുമരിലെ രഹസ്യ അറയില്*
    കുലശേഖരപ്പെരുമാള്*കിരീടവും ലഭിച്ചു
    പരിശോധിക്കാന്* ഇനിയും അറ ബാക്കി




    തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്* നിന്ന് പുറത്തുവന്നത് പൊന്*കിരീടവും മാലകളും രത്*നങ്ങളും ഉള്*പ്പെടെ ഏകദേശം ഇരുപതിനായിരം കോടി വില മതിക്കുന്ന നിധിശേഖരം. മുത്തശ്ശിക്കഥകളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ക്ഷേത്രത്തിലെ രഹസ്യഅറകളിലൊന്ന് വ്യാഴാഴ്ച തുറന്നപ്പോള്* ഉണ്ടായത്. പതിറ്റാണ്ടുകളായി തുറന്നിട്ടില്ലെന്നു കരുതുന്ന നിലവറയാണിത്. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്*ന്നാണ് ജൂണ്* 27 ന് നിലവറകള്* തുറന്നുപരിശോധിച്ച് കണക്കെടുക്കാന്* തുടങ്ങിയത്. ഇതുവരെ അഞ്ച് അറകള്* തുറന്നു. ഇനി ഒന്നുകൂടി തുറക്കാനുണ്ട്. സമയക്കുറവു കാരണം വ്യാഴാഴ്ച കണ്ടെത്തിയ നിധിശേഖരത്തിന്റെ വില ഏകദേശമായാണ് കണക്കുകൂട്ടിയിരിക്കുന്നത്. പൈതൃകമൂല്യം കണക്കാക്കാതെയുള്ള വിലയാണിത്.

    തിരുവിതാംകൂര്* മഹാരാജാവിന്റെ കിരീടധാരണത്തിന് ഉപയോഗിക്കുന്നു എന്ന് കരുതപ്പെടുന്ന കുലശേഖരപ്പെരുമാള്*കിരീടവും ടണ്*കണക്കിന് സ്വര്*ണവും രത്*നങ്ങളും കണ്ടെടുത്തു. ഒരു ടണ്ണോളം സ്വര്*ണക്കതിര്*, നൂറുകണക്കിന് സ്വര്*ണമാലകള്*, സ്വര്*ണദണ്ഡുകള്*, രത്*നങ്ങള്* എന്നിവ ഉള്*പ്പെടുന്നു. ഇതില്* ഒരു മാലയ്ക്ക് മാത്രം 18 അടി നീളവും പത്തര കിലോ ഭാരവുമുണ്ട്. മാലകള്* മാത്രം നൂറ് കിലോയുണ്ട്.കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയില്* ആയിരം കോടിയോളം രൂപയുടെ സ്വര്*ണവും വെള്ളിയും കണ്ടെടുത്തിരുന്നു. മറ്റ് അറകളിലൊന്നും കാണാത്ത നൂറ്റാണ്ടുകള്* പഴക്കമുള്ള സ്വര്*ണവും രത്*നങ്ങളുമാണ് ഇവിടെ നിന്നും കണ്ടെടുത്തത്.

    നരസിംഹമൂര്*ത്തിക്ഷേത്രത്തിന്റെ തെക്കേമൂലയിലെ ശ്രീ പണ്ടാരവക നിലവറയിലെ ഭൂഗര്*ഭ അറയില്*നിന്നാണ് അമൂല്യനിധികള്* കണ്ടെടുത്തത്. ബുധനാഴ്ച നടത്തിയ പരിശോധനയില്* ഈ നിലവറ പൂര്*ണമായും തുറക്കാന്* കഴിഞ്ഞിരുന്നില്ല. നിലവറയുടെ ഉരുക്ക് അഴിയും അതിനുള്ളില്* ഈട്ടിത്തടികൊണ്ടുള്ള രണ്ട് വാതിലുകളും കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇതിനകത്ത് താഴേയ്ക്ക് പടിക്കെട്ടുകളോടുകൂടിയ ഒരു ഇടനാഴിയുണ്ട്. ഇതിലൂടെ കഷ്ടിച്ച് ഒരാള്*ക്കുമാത്രമേ കടക്കാന്* കഴിയൂ. പടിക്കെട്ടുകളിറങ്ങി എട്ടടി വീതിയും നീളവുമുള്ള ഭൂഗര്*ഭമുറിയിലെത്താം. ഈ മുറിയിലുള്ള കരിങ്കല്*ഭിത്തിയിലെ രഹസ്യ അറകളിലാണ് നിധി സൂക്ഷിച്ചിരുന്നത്. കരിങ്കല്*പാളികളില്* ചില അടയാളങ്ങള്* രേഖപ്പെടുത്തിയിരുന്നു. ഇത് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കമ്മീഷന്* പരിശോധിച്ചു. ഭിത്തികളില്* പാമ്പിന്റെ ചിത്രവും മൂന്ന് വരകളും അതിന് മുകളിലായി 'എസ്' ആകൃതിയിലുള്ള അടയാളവും ഉണ്ടായിരുന്നു. പാമ്പിന്റെ ചിത്രമുള്ള പാളികള്* അപകടത്തിന്റെ സൂചനയും 'എസ്' അടയാളമുള്ള പാളികള്* തള്ളിയാല്* തുറക്കാവുന്നവയുമാണെന്ന് അവര്* കമ്മീഷനെ ധരിപ്പിച്ചു. കമ്മീഷന്റെ നിര്*ദേശ പ്രകാരം അഗ്*നിശമനസേനയുടെ സഹായത്തോടെ ഭിത്തികള്* മാറ്റിയപ്പോഴാണ് നിധിശേഖരം കണ്ടെത്തിയത്.

    സ്വര്*ണക്കിരീടം, സ്വര്*ണവിഗ്രങ്ങള്*, സ്വര്*ണ ദണ്ഡുകള്*, സ്വര്*ണപ്പതക്കങ്ങള്*, കോടികള്* വിലമതിക്കുന്ന അപൂര്*വരത്*നങ്ങള്* എന്നിവയുണ്ട്. ഇതില്* ബല്*ജിയം വജ്രവും ഉള്*പ്പെടുന്നു. ആയിരത്തില്*പ്പരം ശരപ്പൊളിമാലകളില്* ഒരെണ്ണമാണ് പത്തര കിലോയുടേത്. പന്ത്രണ്ടു പാളികളുള്ള മാലകളില്* മരതകവും മാണിക്യവും പതിച്ചിരുന്നു. ഒരു ലക്ഷത്തോളം സ്വര്*ണം,വെള്ളി രാശികള്*,വജ്രങ്ങള്* പതിച്ച വീരശൃംഖലകള്*,രണ്ട് കിലോ ഭാരമുള്ള സ്വര്*ണ അരപ്പട്ടകള്*,ഡച്ച് കാശിമാല എന്നിവയും ഉണ്ടായിരുന്നു. കണ്ടെടുത്ത നിധി സൂക്ഷിക്കാന്* അറുപത്തഞ്ചു ചാക്കുകളും മൂന്ന് വലിയ ഇരുമ്പുപെട്ടികളും വാങ്ങേണ്ടി വന്നു.
    വായുസഞ്ചാരമില്ലെന്ന് കരുതി ബുധനാഴ്ച ആരും അറയ്ക്കുള്ളില്* ഇറങ്ങിയിരുന്നില്ല. വ്യാഴാഴ്ച അഗ്*നിശമന സേന, പൊതുമരാമത്ത്-പുരാവസ്തു വിദഗ്ധര്* എന്നിവരുടെ സഹായത്തോടെയാണ് അറയ്ക്കുള്ളില്* ആളിറങ്ങിയത്. എന്നാല്* അറകള്* ആവശ്യത്തിന് വായുസഞ്ചാരമുള്ളതായിരുന്നു. അടിയന്തരഘട്ടം വന്നാല്* രക്ഷാപ്രവര്*ത്തനത്തിനുള്ള സര്*വ സന്നാഹങ്ങളുമായാണ് കമ്മീഷന്* കണക്കെടുപ്പിനെത്തിയത്.

    ഇന്ന് കണ്ടെടുത്ത നിധിയില്* കുലശേഖരപ്പെരുമാള്* കിരീടം തിരുവിതാംകൂറിലെ രാജാവിന്റെ കിരീടധാരണത്തിനുപയോഗിക്കുന്നതാണ്. കിരീട ധാരണത്തിന് മുമ്പായി രാജാവ് ഹിരണ്യഗര്*ഭത്തില്* (സ്വര്*ണം കൊണ്ടുള്ള വലിയ വീപ്പ) മുങ്ങിയശേഷമാണ് ഈ കിരീടം ധരിക്കുന്നത്. തിരുവിതാംകൂര്* രാജാക്കന്*മാര്* ഹിരണ്യഗര്*ഭച്ചടങ്ങിനുമാത്രമേ കിരീടം ഉപയോഗിക്കാറുള്ളൂ. ചടങ്ങിനുശേഷമാണ് രാജാക്കന്*മാര്*ക്ക് പൊന്നുതമ്പുരാന്* എന്ന പേര് ലഭിക്കുന്നത്. ശ്രീമൂലം തിരുനാള്* വരെ ഹിരണ്യ ഗര്*ഭച്ചടങ്ങ് ചെയ്തിരുന്നതായി ചരിത്രകാരന്*മാര്* പറയുന്നു. ഹിരണ്യഗര്*ഭച്ചടങ്ങിനുപയോഗിക്കുന്ന സ്വര്*ണവീപ്പ കഷണങ്ങളായി മുറിച്ച് ബ്രാഹ്മണര്*ക്ക് ദാനം ചെയ്തിരുന്നു. ഇനി രണ്ടറകള്* കൂടി തുറന്ന് പരിശോധിക്കാനുണ്ട്. നരസിംഹമൂര്*ത്തിയുടെ തെക്കുപടിഞ്ഞാറേ മൂലയിലുള്ള ഭരതക്കോണ്* നിലവറയായ 'ബി' നിലവറയും നിത്യോപയോഗസാധനങ്ങള്* സൂക്ഷിക്കുന്ന 'എഫ്' നിലവറയും ഇനി
    DONATE & SUPPORT US




Working...
X