രാജവെമ്പാലകള്* നാട്ടിലിറങ്ങുന്നതിന്റെ രഹസ്യം പുറത്തുവരുന്നു
ബാംഗ്ലൂര്*: പാമ്പുകളുടെ രാജാവായ രാജവെമ്പാലകള്* കാടുവിട്ട് നാട്ടിലേക്ക് കയറുന്നതിന്റെ രഹസ്യങ്ങള്* ഒന്നൊന്നായി പുറത്തുവരാന്* പോകുന്നു. റേഡിയോ ട്രാന്*സ്മിറ്ററുകള്* ഘടിപ്പിച്ച് രാജവെമ്പാലകളെ കാട്ടില്*വിട്ട് നടത്തിയ പഠനത്തിലാണ് ഇവയുടെ ജീവിതരീതി വെളിപ്പെട്ടിരിക്കുന്നത്.കര്*ണാടകയിലെ ഷിമോഗ ജില്ലയില്*പ്പെട്ട അഗുമ്പെ റെയിന്* ഫോറസ്റ്റ് റിസര്*ച്ച് സ്റ്റേഷനാണ് പഠനങ്ങള്*ക്ക് നേതൃത്വം നല്*കുന്നത്. പഠനത്തില്* ഒരു കാര്യം വ്യക്തമായിട്ടുണ്ട്. രാജവെമ്പാലകള്* കൂടുതല്* സമയവും മനുഷ്യവാസമുള്ള പ്രദേശങ്ങളിലാണ് വിഹരിക്കുന്നത്. ഈ കണ്ടെത്തലോടെ ഇതേക്കുറിച്ച് ജനങ്ങളെ കൂടുതല്* ബോധവത്കരിക്കാനുള്ള പ്രവര്*ത്തനങ്ങള്* നടന്നുവരികയാണ്.രാജവെമ്പാലകളുടെ ജീവിതം, ഇരപിടിത്തം, ഇവ കഴിഞ്ഞുകൂടുന്ന സ്ഥലങ്ങള്*, പ്രത്യുത്പാദനം എന്നിവയെക്കുറിച്ച് പഠനം നടത്തി ഇവയെ വംശനാശ ഭീഷണിയില്* നിന്ന് കരകയറ്റാനാണ് റിസര്*ച്ച് സ്റ്റേഷന്* പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യയില്* ഇത്തരത്തിലുള്ള പദ്ധതി ആദ്യമാണ്.രാജവെമ്പാലയുടെ ജീവിതരഹസ്യം തേടി 2008ലാണ് അഗുമ്പെയില്* റേഡിയോ ടെലിമെട്രി പദ്ധതി തുടങ്ങിയത്. അരിസോണ യൂണിവേഴ് സിറ്റിയുടെ സഹായത്തോടെയാണിത്. ജനവാസസ്ഥലങ്ങളില്* നിന്ന് പിടികൂടിയ രണ്ട് ആണ്*, പെണ്* രാജവെമ്പാലകളിലാണ് റേഡിയോ ട്രാന്*സ്മിറ്ററുകള്* ഘടിപ്പിച്ചത്. 2009ല്* വീണ്ടും രണ്ടുപാമ്പുകളില്*ക്കൂടി ഇത് ഘടിപ്പിച്ച് കാട്ടില്* വിട്ടു.ട്രാന്*സ്മിറ്റര്*, ആന്*റിന റിസീവര്* എന്നിവയാണ് റേഡിയോ ടെലിമെട്രി സംവിധാനത്തിലുള്ളത്. പാമ്പിന്റെ ശരീരത്തില്* ചെറുതായി കീറി ട്രാന്*സ്മിറ്റര്* അകത്തുവെച്ച് തുന്നിക്കെട്ടി കാട്ടില്* വിടുകയാണ് ചെയ്യുന്നത്. വിദഗ്ധഡോക്ടറുടെ നേതൃത്വത്തിലാണ് ഈ ചെറിയ ശസ്ത്രക്രിയ. ടെലിമെട്രി ഉപകരണം പ്രവര്*ത്തിപ്പിച്ച് പാമ്പുകളെ പിന്തുടര്*ന്നാല്* ഇവ സഞ്ചരിക്കുന്ന വഴികള്* വ്യക്തമാകും. പ്രത്യേകപരിശീലനം നേടിയവരും ശാസ്ത്രജ്ഞരുമാണ് കാട്ടിലൂടെ സഞ്ചരിക്കുക. പാമ്പുകളില്* ഘടിപ്പിച്ച ട്രാന്*സ്മിറ്ററില്* നിന്ന് അഞ്ഞൂറ് മീറ്റര്* ദൂരം വരെ സിഗ് നലുകള്* കിട്ടും. ഇത് റിസീവറില്* കാണാന്* കഴിയും. ഈ പരീക്ഷണം നാഷണല്* ജ്യോഗ്രഫിക് ചാനല്* സംപ്രേഷണം ചെയ്തിരുന്നു.പശ്ചിമഘട്ടത്തില്* രാജവെമ്പാലകളെ വ്യാപകമായി കാണുന്നുണ്ട്. ഇതിന്റെ സംരക്ഷണത്തിനായി റെയിന്* ഫോറസ്റ്റ് സ്റ്റേഷന്* ഈ പ്രദേശങ്ങളില്* സ് കൂള്* കുട്ടികളെ ഉള്*പ്പെടുത്തി ബോധവത്കരണം നടത്തിവരികയാണ്. വീട്ടുപരിസരങ്ങളിലും മറ്റും കാണുന്ന പാമ്പുകളെ സ്റ്റേഷനിലെ വിദഗ്ധര്* എത്തി പിടികൂടി കാട്ടില്* വിടുന്നുണ്ട്.അടുത്തകാലത്തായി രാജവെമ്പാലകള്* കൂടുതലായി നാട്ടിന്*പുറങ്ങളിലെത്തുന്നതിനെത്തുടര്*ന്നാണ് ഇന്*സ്റ്റിറ്റിയൂട്ട് റേഡിയോ ടെലിമെട്രി പദ്ധതി തുടങ്ങിയത്. ആവാസവ്യവസ്ഥയില്* വന്ന മാറ്റങ്ങള്*, കാട്ടിലെ മനുഷ്യസ്പര്*ശം, വനനശീകരണം എന്നിവയാണ് പാമ്പുകളെ കാടുവിടാന്* പ്രേരിപ്പിക്കുന്നത്.





Comment