അര്*ജന്റീനയെ ബൊളീവിയ തളച്ചു

ബ്യൂണസ് ഐറിസ്: സെര്*ജിയൊ അഗ്യുറൊ അര്*ജന്റീനയെ മാനക്കേടില്‍* നിന്ന് രക്ഷിച്ചു. കോപ്പാ അമേരിക്ക ഫുട്*ബോളിലെ ആദ്യ കളിയില്‍* ആതിഥേയരായ അര്*ജന്റീന അഗ്യുറോ 76-ാം മിനിറ്റില്‍* നേടിയ ഗോളില്‍* ബൊളീവിയയോട് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ബൊളീവിയ രണ്ടാം പകുതിയുടെ തുടക്കത്തില്‍* എഡ്*വാള്*ഡൊ റോജാസിന്റെ ഗോളില്‍* ലീഡ് നേടിയിരുന്നു.
രണ്ടുവര്*ഷം മുന്‍*പ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍* ബൊളീവിയയോടേറ്റ 6-1ന്റെ ഞെട്ടിപ്പിക്കുന്ന തോല്*വിക്ക് കണക്ക് തീര്*ക്കാനിറങ്ങിയ ലയണല്‍* മെസ്സിയും സംഘവും ലാപ്*ളാറ്റയില്* സ്വന്തം ആരാധകര്‍*ക്ക് മുന്നില്‍* വിയര്*ക്കുന്നതാണ് കണ്ടത്.
തുടക്കംതൊട്ട് പന്ത് വരുതിയില്‍* വെക്കുന്നതില്‍* ആതിഥേയരായിരുന്നു മുന്നില്‍*. ആദ്യ അര മണിക്കൂറില്‍* ഇരു ടീമുകളും കരുതലോടെ കളിച്ചപ്പോള്‍* മൈതാന മധ്യത്തില്‍* നിരവധി ഫൗളുകള്‍* പിറന്നു. അര്*ജന്റീനാ മധ്യനിരക്കാരന്* എവര്‍* ബനേഗ ആക്രമണത്തിന് കോപ്പ്കൂട്ടാന്‍* മെസ്സിക്ക് ഇടയ്ക്കിടെ പന്തെത്തിച്ചിരുന്നു. ഇടതുവശത്ത് കാര്‍*ലോസ് ടെവസിലൂടെയും മുന്നേറാന്‍* ആതിഥേയര്‍* ശ്രമം നടത്തി. എന്നാല്‍* ബൊളീവിയന്‍* പ്രതിരോധം ഭേദിച്ച് അവസാന കടമ്പ കടക്കാന്‍* ആതിഥേയര്‍*ക്ക് കഴിഞ്ഞില്ല. കാംബിയോസോയും മഷെറാനോയും വെറേഗയും പ്രതിരോധത്തില്‍* ഊന്നിക്കളിച്ചപ്പോള്* മെസ്സിക്ക് പന്ത് കിട്ടാന്‍* പലപ്പോഴും മധ്യനിരയിലേക്ക് വലിയേണ്ടിവന്നു. ഏറെ പിഴവുകള്‍* വരുത്താന്‍* ബൊളീവിയ മെനക്കെടാതിരുന്നതോടെ ആദ്യ പകുതിയില്‍* ഗോളൊന്നും പിറന്നില്ല.
ആക്രമണത്തിന് വേഗംകൂട്ടാനായി അര്*ജന്റീനാ കോച്ച് സെര്*ജിയൊ ബാറ്റിസ്റ്റ രണ്ടാംപകുതിയുടെ തുടക്കത്തില്‍* തന്നെ കാംബിയാസോയെ പിന്*വലിച്ച് ഏഞ്ചല്‍* ഡി മരിയയെ ഇറക്കി. ബാറ്റിസ്റ്റയുടെ അപ്രതീക്ഷിത നീക്കം ഫലം കണ്ടു തുടങ്ങുന്നതിനിടെയാണ് കളിയുടെ ഗതിക്ക് വിപരീതമായി 47-ാം മിനിറ്റില്‍* ബ്രസീല്‍* വംശജനായ റോജസ് ബൊളീവിയയെ മുന്നില്‍* കടത്തിയത്. ജാസ്*മെനി കാംപോസിന്റെ കോര്‍*ണറില്* റോജസ് തന്ത്രപൂര്*വം ബനേഗയെ കബളിപ്പിച്ച് ബാക്ക് ഹീല്‍* ഫ്ലിക്കിലൂടെ പന്ത് വര കടത്തുകയായിരുന്നു. 65-ാം മിനിറ്റില്‍* ഗോള്‍*കീപ്പര്‍* സെര്*ജിയൊ റിമോസ് മാത്രം മുന്നില്‍* നില്*ക്കെ ലഭിച്ച അവസരം മാഴ്*സലൊ മാര്‍*ട്ടിന്*സ് മുതലാക്കിയിരുന്നെങ്കില്‍* ബൊളീവിയ രണ്ട് ഗോള്‍* ലീഡ് നേടുമായിരുന്നു. ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് റാമോസ് പന്ത് തട്ടിയകറ്റുകയായിരുന്നു.
കളിതീരാന്‍* 15 മിനിറ്റ് അവശേഷിക്കെയാണ് ലവേസിക്ക് പകരക്കാരനായി ഇറങ്ങിയ അഗ്യുറൊ ആതിഥേയരുടെ മാനം രക്ഷിച്ചത്. ബുര്*ദീസൊയില്* നിന്ന് ബോക്*സില്* ലഭിച്ച പന്ത് തകര്*പ്പന്* വോളിയിലൂടെ ലക്ഷ്യത്തില്‍* എത്തിക്കുകയായിരുന്നു ഡീഗൊ മാറഡോണയുടെ മരുമകനായ അഗ്യുറൊ.
കൊംളംബിയയുമായി വ്യാഴാഴ്ചയാണ് ഗ്രൂപ്പ് എ യിലെ അര്*ജന്റീനയുടെ അടുത്ത മത്സരം. മെസ്സി ഉള്*പ്പെടെ ലോകോത്തര താരനിരയുമായി 1993-ന് ശേഷം കിരീടം തിരിച്ചുപിടിക്കാന്‍* ലക്ഷ്യമിട്ട് ഇറങ്ങിയ അര്*ജന്റീനയ്ക്ക് വന്‍* തിരിച്ചടിയാണ് ആദ്യ മത്സരത്തിലെ സമനില.





Comment