പൊണ്ണത്തടി ആര്*ത്തവം നേരത്തേയാക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    പൊണ്ണത്തടി ആര്*ത്തവം നേരത്തേയാക്കും

    ഇന്നത്തെ കുട്ടികളില്* പലരും അസാധാരണമാം വണ്ണം ശരീരഭാരമുള്ളവരാണ്. മാറിവരുന്ന ഭക്ഷണശീലങ്ങളും വേണ്ടത്ര കളിയും വ്യായാമവും ഇല്ലാത്ത അവസ്ഥയുമാണ് ഇത്തരമൊരു ആരോഗ്യപ്രശ്*നത്തിലേയ്ക്ക കുട്ടികളെ നയിക്കുന്നത്.

    പൊണ്ണത്തടി പെണ്*കുട്ടികളില്* ആര്*ത്തവാരംഭം നേരത്തേയാക്കും. സാധാരണ നിലയല്* 13-15വയസ്സിനുള്ളില്* ഉണ്ടാകേണ്ട ആര്*ത്തവം പൊണ്ണത്തടിയുള്ള പെണ്*കുട്ടികളില്* 10-12 വയസ്സിനിടയില്* സംഭവിക്കുന്നുവെന്നാണ് ഡോക്ടര്*മാര്* പറയുന്നത്.

    കൊഴുപ്പ് കൂടുതലുള്ള ഭക്ഷണവും മാറിയ ജീവിതരീതിയുമാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. വിവിധ നഗരങ്ങളിലുള്ള ഡോക്ടര്*മാര്* പറയുന്നത് പത്ത് വയസ്സാകുമ്പോഴേയ്ക്കും ആര്*ത്തവചക്രം തുടങ്ങിയെന്ന പരാതിയുമായി കുട്ടികളെ കാണിക്കാനെത്തുന്ന മാതാപിതാക്കളുടെ എണ്ണം കൂടുന്നുവെന്നാണ്.

    നേരത്തേ ആര്*ത്തവം സംഭവിക്കുന്നത് കുട്ടികളില്* വിഷാദരോഗത്തിനും ശ്രദ്ധയില്ലായ്മയ്ക്കും കാരണമാകുന്നുവെന്നും ആരോഗ്യവിദഗ്ധര്* പറയുന്നു. ഇതുമാത്രമല്ല പോളിസിസ്റ്റിക് ഓവറി പോലുള്ള പ്രശ്*നങ്ങള്*ക്കും പ്രത്യുല്*പാദന പരമായ പ്രശ്*നങ്ങള്*ക്കും, സ്തനാര്*ബുദത്തിനുമെല്ലാം ആര്*ത്തവം നേരത്തേയാകുന്നത് ഇടയാക്കും.

    നാഗരിക ഭക്ഷണസംസ്*കാരങ്ങളില്* നിന്നും കുട്ടികളെ മാറ്റിനിര്*ത്തുക, കൃത്യമായ കായികാഭ്യാസം നല്*കുക തുടങ്ങിയ കാര്യങ്ങളാണ് ഇതിനെ തടുക്കാന്* ഡോക്ടര്*മാര്* നിര്*ദ്ദേശിക്കുന്നത്. ഇത്തരം കാര്യങ്ങളില്* അമ്മമാരാണ് കൂടുതല്* ജാഗരൂഗരാകേണ്ടതെന്നും വിദഗ്ധര്* പറയുന്നു.

    ചെറിയ പ്രായത്തില്* ആര്*ത്തവം വരുമ്പോള്* കുട്ടികള്* ആശങ്കയിലാകുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്*നങ്ങളുമായി പൊരുത്തപ്പെടാന്* കഴിയാതെ അവര്* മാനസികമായി തകരുന്നു. ഇവരില്* ചിലര്* മുന്*ശുണ്ഠിക്കാരായും ചിലര്* അലസരായും മാറുന്നു.
Working...
X