എല്*പിജിക്ക് 800 രൂപ? അടുക്കളയ്ക്ക തീപിടിയ്ക്കും!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    എല്*പിജിക്ക് 800 രൂപ? അടുക്കളയ്ക്ക തീപിടിയ്ക്കും!

    ദില്ലി: പെട്രോളിയം ഉത്പന്നങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യക്കാരെ ഞെട്ടിയ്*ക്കൊന്നൊരു റിപ്പോര്*ട്ട്. നിലവില്* 400 രൂപയ്ക്ക് ലഭിയ്ക്കുന്ന പാചകവാതകസിലിണ്ടറിന്റെ വില ഇരട്ടിയോളമായി വര്*ദ്ധിയ്ക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. ഇതു സംബന്ധിച്ച പുതിയ ശുപാര്*ശ ഓയില്* മന്ത്രാലയം പരിശോധിക്കുകയാണ്.

    സബ്*സിഡി നിരക്കില്* ഒരു വര്*ഷം നാലു സിലിണ്ടര്* നല്*കിയാല്* മതിയെന്നാണു ശുപാര്*ശ. ഇതിനു ശേഷമുള്ള ഓരോ സിലിണ്ടറിനും 800 രൂപ നല്*കണം. ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്*ക്കും ഇതു ബാധകമാകുമെന്നാണ് മറ്റൊരു കാര്യം. ശുപാര്*ശ മന്ത്രിതല സമിതിക്കു കൈമാറും.

    മണ്ണെണ്ണയുടെ കരിഞ്ചന്ത വില്*പ്പന അവസാനിപ്പിക്കാനും സര്*ക്കാര്* നടപടികള്* സ്വീകരിക്കുമെന്നാണു റിപ്പോര്*ട്ട്. സ്വന്തമായി കാര്*, ടൂവീലര്*, വീട് എന്നിവ ഉള്ളവര്*ക്കു സബ്ഡിസി ഒഴിവാക്കി സിലിണ്ടര്* നല്*കുന്ന കാര്യവും പരിഗണനയിലാണ്.

    നിലവില്* വീട്ടവാശ്യങ്ങള്*ക്കുള്ള സിലിണ്ടറൊന്നിന് 395 രൂപയുടെ സബ്*സിഡി നല്*കിയതിന് ശേഷമാണ് പാചകവാതകം ഉപഭോക്താക്കള്*ക്ക് ലഭിയ്ക്കുന്നത്. കോടിശ്വരന്*മാര്*ക്കു പോലും ഇപ്പോള്* സബ്*സിഡി നിരക്കിലാണു സിലിണ്ടര്* ലഭിക്കുന്നതെന്നു മന്ത്രാലയ വൃത്തങ്ങള്* പറയുന്നു ഈ സാഹചര്യത്തിലാണു പുതിയ തീരുമാനം.

    ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്*ക്ക് ഒരു വര്*ഷം നാലു സിലിണ്ടര്* മാത്രം മതിയാകുമെന്നും സര്*ക്കാര്* വൃത്തങ്ങള്* ചൂണ്ടിക്കാട്ടുന്നത്. ഇതു സബ്*സിഡി നിരക്കില്* നല്*കും. ഇവര്*ക്കു മണ്ണെണ്ണയും ലഭിക്കുന്നുണ്ട്. ഇപ്പോള്* 12,000 കോടി രൂപയാണു പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും സബ്ഡിസി ഇനത്തില്* സര്*ക്കാര്* നല്*കുന്നതെന്നു മന്ത്രാലയം അറിയിച്ചു.
Working...
X