വിവാഹമോചനം അനുവദിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    വിവാഹമോചനം അനുവദിച്ചു

    ചെന്നൈ: തമിഴ് ചലച്ചിത്രനടന്* പ്രഭുദേവക്കും ഭാര്യ റംലത്തിനും ചെന്നൈ കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. റംലത്തിന് ചെന്നൈ ഈഞ്ചമ്പാക്കത്തെയും മൗണ്ട് റോഡിലെയും ഓരോ വീടും പത്തുലക്ഷം രൂപയും ജീവനാംശമായി നല്*കും. ഹൈദരാബാദിലെ മൂന്നു ഫ്*ളാറ്റുകളും റംലത്തിന് നല്*കണമെന്നും മക്കള്* പ്രായപൂര്*ത്തിയായ ശേഷം റംലത്ത് ഇത് അവരുടെ പേരിലേക്ക് മാറ്റണമെന്നും വിവാഹമോചനത്തിനുള്ള നിബന്ധനയിലുണ്ട്. മക്കളുടെ വിദ്യാഭ്യാസം, ചികിത്സ, വിവാഹം എന്നിവക്കുള്ള ചെലവും പ്രഭുദേവ വഹിക്കണമെന്ന് കുടുംബകോടതി ജഡ്ജി രാജാ ചൊക്കലിംഗത്തിന്റെ വിവാഹമോചന ഉത്തരവില്* പറയുന്നു.

    1996ലാണ് പ്രഭുദേവ-റംലത്ത് വിവാഹം നടന്നത്. ഇവരുടെ മൂന്നു മക്കളില്* ഒരാള്* മരിച്ചു. മലയാളി നടി നയന്*താരയുമായുള്ള ബന്ധത്തിന്റെ പേരില്* പ്രഭുദേവയും റംലത്തും രണ്ടു വര്*ഷമായി അകല്*ച്ചയിലാണ്. പ്രഭുദേവക്കും നയന്*താരക്കുമെതിരെ റംലത്താണ് ആദ്യം കുടുംബകോടതിയെ സമീപിച്ചത്. പിന്നീട് പരസ്*പര സമ്മതത്തോടെ ഇവര്* വിവാഹമോചനത്തിന് ഹരജി നല്*കി. വിവാഹമോചനം ലഭിച്ച സാഹചര്യത്തില്* പ്രഭുദേവ-നയന്*താര വിവാഹം ഉടനെ ഉണ്ടാവുമെന്നാണ് അറിയുന്നത്.
Working...
X