സച്ചിനും ധോണിയ്ക്കും ക്ഷേത്രം പണിയുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    സച്ചിനും ധോണിയ്ക്കും ക്ഷേത്രം പണിയുന്നു

    ബാബുവ (ബീഹര്*): ക്രിക്കറ്റിന്റെ ദൈവം സച്ചിന്* തെണ്ടുല്*ക്കര്*ക്കും ടീം ഇന്ത്യ ക്യാപ്റ്റന്* ധോണിയ്ക്കും ക്ഷേത്രമൊരുങ്ങുന്നു. പ്രശസ്ത ഭോജ്പുരി നടന്* മനോജ് തിവാരിയാണ് ക്രിക്കറ്റ് താരങ്ങള്*ക്ക് വേണ്ടി ക്ഷേത്രം നിര്*മിയ്ക്കാന്* രംഗത്തിറങ്ങുന്നത്.

    തിവാരിയുടെ ജന്മദേശമായ ബീഹാറിലെ കെയ്മുര്* ജില്ലയില്* ആതര്*വാലിയിലാണ് ക്ഷേത്രം നിര്*മിയ്ക്കുക. കടുത്ത ക്രിക്കറ്റ് ആരാധകനായ തിവാരി ക്ഷേത്രം നിര്*മിയ്ക്കുന്നതിനുള്ള സ്ഥലം കണ്ടുവെച്ചിട്ടുണ്ട്. മൂന്ന് കോടി രൂപയാണ്് സച്ചിന്*-ധോണി ക്ഷേത്രത്തിന് ചെലവ് പ്രതീക്ഷിയ്ക്കുന്നത്.

    ദൈവം സന്തോഷം പകര്*ന്നുതരുന്നത് പോലെയാണ് രണ്ട് ക്രിക്കറ്റ് താരങ്ങളും ഇന്ത്യയിലെ ജനങ്ങള്*ക്ക് സന്തോഷവും വിനോദവും പകര്*ന്നു തരുന്നതെന്ന് തിവാരി ചൂണ്ടിക്കാണിയ്ക്കുന്നു. ക്ഷേത്രത്തില്* സച്ചിന്റെയും ധോണിയുടെയും കൂറ്റന്* പ്രതിമകളുണ്ടാവും. ഇതിന് പുറമെ 2011ലെ ലോകകപ്പ് ടീമിന്റെ എണ്ണച്ഛായ ചിത്രങ്ങളും പ്രദര്*ശിപ്പിയ്ക്കും.

    ലോകനിലവാരത്തിലുള്ള ഒരു ക്രിക്കറ്റ് സ്*റ്റേഡിയം സംസ്ഥാനത്ത് നിര്*മിയ്ക്കാനും താരം ആഗ്രഹിയ്ക്കുന്നുണ്ട്. ഉത്തരേന്ത്യന്* സംസ്താനങ്ങളിലെ വളര്*ന്നുവരുന്ന ക്രിക്കറ്റ് പ്രതിഭകള്*ക്ക് പരിശീലനത്തിന് മറ്റും ഇത് സഹായകരമാവുമെന്നും മനോജ് തിവാരി പറയുന്നു.
Working...
X