സത്യന്* അന്തിക്കാട് ലാലിന്റെ ഉള്ള് തൊട്ടറിഞ്ഞ സംവിധായകനാണ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    സത്യന്* അന്തിക്കാട് ലാലിന്റെ ഉള്ള് തൊട്ടറിഞ്ഞ സംവിധായകനാണ്

    മോഹന്*ലാല്* എന്ന നടന്റെ കരിയറിലേക്കുള്ള പടവുകളില്* ഏറ്റവും പ്രസക്തമായ പേരുകളാണ് സത്യന്* അന്തിക്കാടും പ്രിയദര്*ശനും. ഹാസ്യവും തനിനാട്ടുമ്പുറവും സമ്മാനിച്ച ഒട്ടേറെ കഥാപാത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരേയും മറ്റ് മിഡില്* ക്ലാസ്സുകാരേയും കയ്യിലെടുക്കുന്ന ഒരു കാലഘട്ടമായിരുന്നു എണ്*പതുകള്*.

    പ്രിയദര്*ശന്* ലാലിന്റെ സുഹൃത്തും നാട്ടുകാരനും സഹപാഠിയുമൊക്കെ ആവുമ്പോള്* ,സത്യന്* അന്തിക്കാട് ലാലിന്റെ ഉള്ള് തൊട്ടറിഞ്ഞ സംവിധായകനാണ്. തന്റെ ആദ്യ ചിത്രമായക ുറുക്കന്റെ കല്ല്യാണത്തില്* വളരെ ചെറിയൊരു വേഷം നല്കി ലാലിനെ ഉള്*ക്കൊള്ളിച്ചപ്പോള്* അതൊരു പുതിയ വഴിത്തിരിവിന്റെ തുടക്കമാകും അതെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

    തുടര്*ന്ന് അപ്പുണ്ണിയിലെ മേനോന്* മാഷായ് ലാല്* എത്തുമ്പോഴേക്കും സംവിധായകന്* നടന്* എന്ന ബന്ധത്തിലപ്പുറം വല്ലാതെ സമരസപ്പെട്ട രണ്ട് ക്രിയേറ്റര്*മാരുടെ കൂടിച്ചേരലാണ് സംഭവിച്ചത്. കളിയില്* അല്പം കാര്യം, അടുത്തടുത്തിലെ വിഷ്ണുമോഹന്*, അധ്യായം ഒന്നുമുതലില്* വിഷ്ണു, പപ്പന്* പ്രിയപ്പെട്ട പപ്പനിലെ ഇന്*സ്*പെക്ടര്* ദേവദാസ്, ഈ ഒരു അടുപ്പം സന്മനസ്സുള്ളവര്*ക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണ പണിക്കരിലെത്തുമ്പോഴേക്കും അങ്ങ് കുത്തനെ മുകളിലെത്തിയിരുന്നു.

    ലാല്* എന്ന നടന്റെ അഭിനയ സാദ്ധ്യതകളുടെ രസകരമായ ഒരു ഏടാണ് പിന്നീട് ഈ കൂട്ടുകെട്ട് മലയാളത്തില്* എഴുതി ചേര്*ത്തത്. ടിപി ബാലഗോപാലന്* എംഎ, ഗാന്ധിനഗര്* സെക്കന്റ്*സട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്*പ് അല്പം സിരിയസ്സായി പിന്*ഗാമിയിലെ ക്യാപ്*ററന്* വിജയ് മേനോന്*.

    അനിതരസാധാരണമായ മികവോടെ രൂപപ്പെട്ട ഈകഥാപാത്രങ്ങള്* ഒക്കെയും മലയാള സിനിമയുടെ വസന്തത്തിന്റെ സഹയാത്രികരാണ്. സംവിധായകന്റെയും കഥാകൃത്തിന്റെയും മനസ്സില്* രൂപപ്പെട്ട കഥാപാത്രങ്ങളുടെ മാനറിസങ്ങളിലേക്ക് ലാല്* എന്ന നടന്* എത്തുന്നത് അനായാസമാണ്.

    സംവിധായകന്റെ സങ്കല്*പങ്ങളിലെ കഥാപാത്രമായ് വളരുന്ന ലാല്* പ്രതീക്ഷകള്*ക്കപ്പുറത്തേക്കുള്ള സാദ്ധ്യതകളാണ് തുറക്കുന്നത്. ആ അടുപ്പവും നീണ്ടുനിന്ന കൂട്ടുകെട്ടിന്റെ മനശാസ്ത്രവും ഇവര്*ക്കിടയിലുള്ളകൊടുക്കല്* വാങ്ങലുകളുടെ ആശ്ചര്യകരമായ ഇഴയടുപ്പമാണ്.

    സന്മനസ്സുള്ളവര്*ക്ക് സമാധാനത്തിലെ അഭിനയത്തിന് ഫിലിം ഫെയര്* അവാര്*ഡ് കിട്ടിയെങ്കിലും 1986ലെ ഏറ്റവുംനല്ല നടനുള്ള സ്*റേറ്റ് അവാര്*ഡ് ലാല്* ആദ്യമായ് കരസ്ഥമാക്കുന്നത് ടിപി.ബാലഗോപാലന്* എംഎയിലൂടെയാണ്.
Working...
X