ഓണവും റംസാനും ഒരുമിക്കുമ്പോള്* ഒരു കൂട്ടം മലയാള സിനിമകളും ആഘോഷങ്ങളെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    ഓണവും റംസാനും ഒരുമിക്കുമ്പോള്* ഒരു കൂട്ടം മലയാള സിനിമകളും ആഘോഷങ്ങളെ

    ഓണവും റംസാനും ഒരുമിക്കുമ്പോള്* ഒരു കൂട്ടം മലയാള സിനിമകളും ആഘോഷങ്ങളെ പൊലിപ്പിക്കാന്* അണിയറയില്* ഒരുങ്ങുകയാണ്. മോളിവുഡില്* ഏറ്റവുമധികം ബിസിനസ്സ് നടക്കുന്ന സീസണില്* മമ്മൂട്ടി, മോഹന്*ലാല്*, സുരേഷ്*ഗോപി ,ദിലീപ്, ജയറാം, പൃഥ്വിരാജ്, താരങ്ങളുടെ പ്രളയമായിരിക്കും തിയറ്ററുകളില്*.

    മോഹന്*ലാലിന് ഓണച്ചിത്രമില്ലെന്നായിരുന്ന് ആദ്യം റിപ്പോര്*ട്ടുകള്* വന്നപ്പോള്* നിരാശയിലാണ്ടത് ആരാധകര്* മാത്രമല്ല തിയറ്ററര്* ഉടമകള്* കൂടിയായിരുന്നു. നാല് സിനിമകളില്* ലാല്* അഭിനയിക്കുന്നുണ്ടെങ്കിലും ഒന്നുപോലും ഓണത്തിന് തിയറ്ററുകളിലുണ്ടാവില്ലെന്നായിരുന്നു വാര്*ത്ത.

    എന്നാല്* തന്മാത്ര, ഭ്രമരം,എന്നീ ചിത്രങ്ങള്*ക്കുശേഷം ബ്ലെസിയും ലാലും ഒന്നിക്കുന്ന പ്രണയം ഓണത്തിനെത്തുമെന്ന് പ്രഖ്യാപിച്ചതോടെ ലാല്* ആരാധകര്* ഓണാഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു.

    മോഹന്*ലാല്* വൃദ്ധ കഥാപാത്രമായ് എത്തുന്ന പ്രണയത്തില്* അനുപംഖേറും ജയപ്രദയും മുഖ്യവേഷത്തില്* എത്തുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. ലാല്* കഥാപാത്രത്തിന്റെ യൗവനവും വാര്*ദ്ധക്യവും ചിത്രത്തില്* പരാമര്*ശിക്കുന്നു.

    ഒരുപാട് പ്രത്യേകതകളുള്ള ഒരു പ്രണയകഥയായിരിക്കും ബ്ലെസിയുടെ ചിത്രമെന്ന് ഉറപ്പിക്കാം. സത്യന്* അന്തിക്കാടിന്റെ ലാല്* ചിത്രവും ഒരുങ്ങുകയാണ്. എന്തായാലും രണ്ട് ലാല്* ചിത്രങ്ങളും ഓണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കാന്* വയ്യ.
Working...
X