അഞ്ച് കോടിയുമായാണ് ഈ ഓണത്തിന് ഭാഗ്യദേവത കേരള ജനതയെ മാടിവിളിയ്ക്കുന്?? ?ത്.

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    അഞ്ച് കോടിയുമായാണ് ഈ ഓണത്തിന് ഭാഗ്യദേവത കേരള ജനതയെ മാടിവിളിയ്ക്കുന്?? ?ത്.

    തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്*ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്* വിപണിയില്*. രണ്ടും മൂന്നും കോടയല്ല, അഞ്ച് കോടിയുമായാണ് ഈ ഓണത്തിന് ഭാഗ്യദേവത കേരള ജനതയെ മാടിവിളിയ്ക്കുന്നത്.

    തിരുവനന്തപുരം പ്രസ് ക്ലബ് ഫോര്*ത്ത് എസ്റ്റേറ്റ് ഹാളില്* ധനകാര്യമന്ത്രി കെ.എം. മാണി, നടന്* മുകേഷിനു നല്കിയാണ് ബംപര്* ടിക്കറ്റ് പ്രകാശനം ചെയ്തത്. ആദ്യ വില്പനയുടെ ഉദ്ഘാടനവും മന്ത്രി നിര്*വഹിച്ചു.

    200 രൂപ വിലയുള്ള ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനവും മോശമല്ല. ഒരു കോടി രൂപയാണ് രണ്ടാമത്തെ ഭാഗ്യവാന് ലഭിയ്ക്കുക. അഞ്ചു പരമ്പരകളിലായി അച്ചടിക്കുന്ന ടിക്കറ്റില്* ഓരോ പരമ്പരയിലും 50 പവന്* വീതം 250 പവനാണ് മൂന്നാം സമ്മാനം. ഓരോ പരമ്പരയിലും രണ്ട്് വീതം 10 മാരുതി ആള്*ട്ടോ കാറുകള്* നാലാം സമ്മാനമായി നല്*കും.

    ഏജന്റുമാര്*ക്ക് 30 മുതല്* 32 ശതമാനം വരെ ഡിസ്*ക്കൗണ്ടും ഓരോ 50 ടിക്കറ്റിനും 100 രൂപ വീതം തിരുവോണം ഇന്*സെന്റീവും ഏര്*പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിരുവോണം ബംപറില്* 34.07 കോടി രൂപയുടെ റിക്കാര്*ഡ് വില്പന നേടിയിരുന്നു.
Working...
X