മെക്സിക്കോയില് മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടലില്* കൊല്ലപ്പെട്ടത് 40 പേര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • feelhappy
    • Mar 2011
    • 51

    മെക്സിക്കോയില് മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടലില്* കൊല്ലപ്പെട്ടത് 40 പേര്*

    മെക്സിക്കോ സിറ്റി: മയക്കുമരുന്ന് മാഫിയകള് തമ്മിലുണ്ടായ ഏറ്റുമുട്ടലില് 24 മണിക്കുറിനിടെ മെക്സിക്കോയില് കൊല്ലപ്പെട്ടത് 40 പേര്. മൊണ്ടേറി നഗരത്തിലെ ബാറില് വെള്ളിയാഴ്ച രാത്രിയുണ്ടായ വെടിവെപ്പില് 20 പേരാണ് കൊല്ലപ്പെട്ടത്. മെക്സിക്കോസിറ്റിയില് വെടിയേറ്റ് മരിച്ച നിലയില് 11 പേരുടെ മൃതദേഹങ്ങളും കണ്ടെത്തി. ടൊറിയോന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നാണ് മറ്റ് 10 മൃതദേഹങ്ങള് കണ്ടെത്തിയത്. കൈകള് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങളില് ഏറെയും.

    സേതാസ്, ഗള്ഫ് കാര്ട്ടെല്, ലാ ഫാമിലിയ തുടങ്ങിയ മയക്കുമരുന്ന് സംഘങ്ങള് തമ്മിലുള്ള ഏറ്റുമുട്ടല് മെക്സിക്കോയില് സ്ഥിരം സംഭവമാണ്. ഏതെങ്കിലും മേഖലയുടെ മേധാവിത്തം പിടിച്ചെടുക്കുന്നതിനും അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനും വേണ്ടിയാണ് ഏറ്റുമുട്ടലുകളില് ഏറെയും.

    അതിനിടെ, മയക്കുമരുന്ന് സംഘങ്ങള് ഉപരോധിച്ച ഹൈവേ മോചിപ്പിക്കുന്നതിന് 1800 പൊലീസുകാരെ പടിഞ്ഞാറന് സംസ്ഥാനമായ മിഷോകാനിലേക്ക് അയച്ചു.
Working...
X