കൊച്ചി: മോട്ടോര് വാഹനങ്ങളുടെ തേര്ഡ് പാര്ട്ടി ഇന്ഷുറന്സ് പ്രീമിയം വര്ധിപ്പിച്ച നടപടി ഹൈകോടതി തടഞ്ഞു. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷനും ലിമിറ്റഡ് സ്റ്റോപ്പ് സ്റ്റേജ് കാരിയേഴ്സ് ഓപറേറ്റേഴ്സ് അസോസിയേഷനും സമര്പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് വി.കെ.മോഹനന്റെ ഉത്തരവ്.
കഴിഞ്ഞ മാസം 15 നാണ് പ്രീമിയം തുക വര്ധിപ്പിച്ച് ഇന്ഷുറന്സ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിയത്. പ്രീമിയത്തില് 65-70 ശതമാനം തുകയാണ് വര്ധിപ്പിച്ചത്
കഴിഞ്ഞ മാസം 15 നാണ് പ്രീമിയം തുക വര്ധിപ്പിച്ച് ഇന്ഷുറന്സ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിയത്. പ്രീമിയത്തില് 65-70 ശതമാനം തുകയാണ് വര്ധിപ്പിച്ചത്