നമ്മുടെ എം.പിമാരുടെ പണിയെന്താണ്? പൗരാവലിക്കുവേണ് ടി രാജ്യം ഉന്തിക്കൊണ്ടുപോകാന് പറ്റിയ നിയമങ്ങളുണ്ടാക് കുക, നയങ്ങള് രൂപപ്പെടുത്തുക ഇത്യാദിയാണെന്നാ ണ് ഭരണഘടനാ വിവക്ഷ. ആയതിനുള്ള പൗരസമ്മതി വോട്ടായും കൂലി, മാസവേതനം തൊട്ട് പലവിധ അലവന്സായും കൊടുക്കുന്നുണ്ട ്. വോട്ടു രാഷ്ട്രീയത്തിലെ തട്ടിപ്പും അലവന്സ് പെരുക്കലിലെ ഉളുപ്പില്ലായ്മയ ും നമ്മള് ചുമന്നു നടക്കുന്ന പാര്ലമെന്ററി ജനാധിപത്യ മോഡലിന്റെ ഏനക്കേടുകളായി കണ്ട് തല്ക്കാലം സഹിക്കാം. എന്നാല്, നാട്ടില് ഇടവഴി വെട്ടുക, അതിന്റെ പ്ലാന് വരക്കുക, വെട്ടുകാര്ക് ക് കൂലി കൊടുക്കുക തുടങ്ങിയ മരാമത്തുസേവ ഒരു എം.പിക്കുണ്ടോ? ഭരണഘടന തൊട്ട് പാര്ലമെന്റ് നടപടി ക്രമം വരെ ഒരിടത്തും ഇമ്മാതിരി പണികള് ജനപ്രതിനിധികള്ക്ക ുള്ളതായി പറയുന്നില്ല.അപ്പോള് ആ വകുപ്പില് പൊതു ഖജാനയില്നിന് നു പണം നീക്കിവെക്കേണ്ട കാര്യവുമില്ല. പിന്നെന്തിനാണ് എം.പി ഫണ്ട്? രണ്ടു കോടിയില് നിന്ന് സംഗതി അഞ്ചു കോടിയിലേക്കു വര്ധിപ്പിച്ചിരിക് കെ, എന്താണീ പോക്കറ്റ് മണിയുടെ ഉദ്ദേശ്യവും നടപ്പുകഥയുമെന്ന ് ചോദിക്കാന് കാശിന്റെ ഉടമകള്ക്ക് ബാധ്യതയില്ലേ?
ലക്ഷണമൊത്ത ന്യൂനപക്ഷ സര്ക്കാറുമായ ി ഞാണിന്മേല് കളി നടത്തി നരസിംഹറാവു കേന്ദ്രം വാഴുന്ന കാലം. അധികാരം നിലനിര്ത്താന ് എം.പിമാര്ക്ക ് എന്തും കൊടുക്കുന്ന ഓപണ്മാര്ക്കറ്റ ് കച്ചോടത്തിനിടെ റാവുവിന് ഒരാശയമുദിക്കുന് നു -ഈ കലാപരിപാടി വ്യവസ്ഥാപിതമാക്കിയാല ോ? അങ്ങനെയാണ് 1993ല് പ്രാദേശിക വികസന സഹായ പദ്ധതി എന്നപേരില് എം.പിമാര്ക്ക ുള്ള വിശേഷാല് കിഴി അവതരിക്കുന്നത്. സ്വന്തം മണ്ഡലം പോറ്റാന് ഓരോ എം.പിക്കും വര്ഷം ഓരോ കോടി. ലോക്സഭാംഗത്ത ിന് അഞ്ചുകൊല്ലവും രാജ്യസഭാംഗത്തിന ് ആറുകൊല്ലവും ഈ തുക മുട്ടില്ലാതെ കിട്ടും. റാവുവിനു പിന്നാലെ വാജ്പേയി വന്ന് തുക രണ്ടു കോടിയാക്കുന്നു. കഴിഞ്ഞ അഞ്ചു കൊല്ലമായി തുക പോരെന്ന മുറവിളിയാണ് ബഹുമാനപ്പെട്ട ജനസേവകര് നടത്തിവന്നത്. അതിനിടെ ഏഴെട്ട് ധനകാര്യ പാര്ലമെന്ററി സമിതികള് തൊട്ട് കേന്ദ്ര ആസൂത്രണ കമീഷനും ഭരണഘടനാ നടത്തിപ്പിനുള്ള ദേശീയ മേല്നോട്ട സമിതിയും വരെ ഇടങ്കോലിടാന് നോക്കിയതാണ് -ഈ ഫണ്ട് പച്ചയായ കൈക്കൂലിയാണന്ന ദുസ്സൂചനയോടെ. പോരെങ്കില് സി.എ.ജിയുടെ വാര്ഷിക കണക്കു പുസ്തകത്തില് എം.പി ഫണ്ട് വെട്ടിപ്പും തട്ടിപ്പും സ്ഥിരം പംക്തിയുമായി. എന്നാല്, ആരാണ് യഥാര്ഥ കാര്യക്കാരന് എന്ന് ജനപ്രതിനിധികള് കാണിച്ചു കൊടുത്തു- ഇക്കൊല്ലം ഏപ്രിലില് ആസൂത്രണ കമീഷന് നിരാകരിച്ച ഈ ഫണ്ട്, മാസം രണ്ടു കഴിഞ്ഞില്ല, മന്ത്രിസഭ 150 ശതമാനം കണ്ട് കൂട്ടിക്കൊടുക്കുത്തു ! അതാണ് ദാറ്റ്!
നിര്മാണ വസ്തുക്കള്ക് കും പണികള്ക്കും ചെലവേറിയ സാഹചര്യത്തില് തുക ഇത്രയെങ്കിലും കൂട്ടാതെ നിവൃത്തിയില്ലെന ്നാണ് വിവരം വിളംബരം ചെയ്ത മന്ത്രി അംബികാ സോണി പറഞ്ഞത്. അതു തന്നെയാണ് മര്മം. ഒന്നാമത് എം.പിക്ക് മരാമത്തിലെന്തു കാര്യം? രണ്ട്, നിത്യോപയോഗച്ചര ക്കു തൊട്ട് നിര്മാണപ്പണി വരെ എന്തും നാട്ടുകാര്ക് ക് താങ്ങാന്പറ്റാത്തത ്ര തീവിലയിലെത്തി നില്ക്കെ 2011-12ലേക്കു മാത്രമായി 2370 കോടി രൂപ ഈ ഫണ്ടിന് നീക്കിവെക്കുന്നതെന്ത ിന്? മൂന്ന്, പഞ്ചായത്ത് തൊട്ട് കേന്ദ്രസര്ക്കാര് വരെ കാക്കത്തൊള്ളായി രം വികസന പദ്ധതികളുമായി നടക്കെ പാര്ലമെന്റംഗങ്ങളു ടെ പേരില് ഈ 'വികസന' ഉന്തിന്റെ പ്രസക്തിയും മൂല്യവുമെന്ത്?
മൂലം പിഴച്ചാല് എന്തും ഊളത്തമായി പന്തലിക്കും. അധികാരം നിലനിര്ത്താന ് റാവു പൊതുഖജാനയുടെ ചെലവിലാക്കിയ കൈക്കൂലിക്ക് തുടര്ന്നുവന് ന സര്ക്കാറുകള് പറഞ്ഞ ന്യായം കേള്ക്കുക: വികസന യാത്രയില് പ്രതിപക്ഷ എം.പിമാര് പിന്തള്ളപ്പെടാതിര ിക്കാനാണത്രെ ഈ കിഴി. വികസനത്തിലെ സന്തുലനം പാലിക്കാന് പാര്ലമെന്റും അതു നോക്കി നടത്താന് എക്സിക്യൂട്ടിവുമു ള്ളിടത്താണ് ഈ ഊളത്തരം വെച്ചു കാച്ചുന്നതെന്നോര് ക്കണം.അതോ ഇപ്പറഞ്ഞ രണ്ടു ദീപസ്തംഭങ്ങളും അപ്പണിയില് പരാജയപ്പെട്ടു കഴിഞ്ഞെന്ന തുറന്ന കുമ്പസാരമാണോ?
ഇനി, ഈ ന്യായപ്രകാരമുള് ള വികസന യജ്ഞം നോക്കാം. 1993 മുതല് 2009 വരെ മൊത്തം 20,000 കോടിയാണ് എം.പി ഫണ്ടിലൂടെ ചെലവായത്. ഓരോ കൊല്ലത്തെയും കണക്കു നിരത്താന് ഇവിടെ സ്ഥലമില്ല. പകരം സി.എ.ജിയുടെ ഏറ്റവും പുതിയ കണക്കെടുപ്പു മാത്രം നോക്കാം. രാജ്യത്തെ 111 ലോക്സഭാ മണ്ഡലങ്ങള് സാമ്പിളായെടുത്ത ു പരിശോധിച്ച വകയില് കിട്ടിയ വികസന രസങ്ങള് നുണയുക: ചെലവാക്കിയ മൊത്തം തുകയില് 161 കോടിക്ക് പ്രത്യേകിച്ചൊരു രേഖയേയില്ല! എം.പി കല്പിക്കും ജില്ലാ കലക്ടര് നടത്തിക്കും എന്നതാണ് വ്യവസ്ഥാപിത രീതി. അങ്ങനെ നടത്തിയ പണികളില് പണി നടന്നോ ഇല്ലയോ എന്നു പോലും തിരിച്ചറിയാന് മാര്ഗമില്ലാത ്ത വകയില് പോയ തുകയാണ് ഇപ്പറഞ്ഞ 161 കോടി. ഇനി, പണികഴിഞ്ഞു, പക്ഷേ, ഹാജരാക്കിയ രേഖ പ്രകാരം ചെലവു തുക വാസ്തവത്തില് കൈപ്പറ്റിയതിനേക്കാള് വളരെ കുറവാണെങ്കിലോ? സാമാന്യ മര്യാദ വെച്ച് അധികപ്പണം തിരികെയടക്കണം. കിഴി അസാമാന്യമാകയാല് അത്തരം സാമാന്യ ഏര്പ്പാടിനൊന ്നും പ്രസക്തിയില്ല. ആ വഴിക്കു പോയ പണമാണ് മൊത്തം ഫണ്ടിന്റെ 33.12 ശതമാനവും. മത സ്ഥാപനങ്ങള്ക ്കോ സ്മാരകങ്ങള്ക ്കോ ഈ കിഴിയില്നിന് നു പണമെടുക്കരുതെന് നാണ് വ്യവസ്ഥ. എന്നാല്, 62 ശതമാനം എം.പി ഫണ്ടും അത് ഗൗനിക്കുന്നില്ല . ചോദിക്കുന്നത് സമുദായക്കാരോ കരപ്രമാണികളോ ആണെങ്കില്, സ്മാരകക്കിഴി ഗ്യാരണ്ടി.
ഇതിലൊക്കെ രസം, ഈ കൊള്ളയടി കാലംചെല്ലുന്തോറ ും പെര്ഫെക്ടാക്കിയെട ുക്കുന്ന എം.പിമാരുടെ വൈഭവമാണ്. രാജ്യവ്യാപകമായി ക്രമക്കേടും തിരിമറിയും അടിച്ചുമാറ്റലും ഉണ്ടെന്ന് കൊല്ലംതോറുംആവര്ത് തിക്കുന്ന സി.എ.ജിക്ക് തെളിവുസഹിതം സമര്ഥിക്കാന് കഴിഞ്ഞ തട്ടിപ്പ് വെറും 13 കേസിലൊതുങ്ങുന്ന ു. ഏഴു സംസ്ഥാനങ്ങളില് 118.36 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിട്ടു ണ്ട്. വായ്പ, ഗ്രാന്റ്, സംഭാവന ഇത്യാദി നല്കിയ വകയില് മറ്റൊരു 81.45 ലക്ഷത്തിന്റെ തിരിമറി. പത്തു സംസ്ഥാനങ്ങളില് കാഷ്ബുക്കില് കള്ളക്കണക്ക്. ആലോചനാമൃതമായ വകുപ്പു വരുന്നത് ഇനിയാണ് -ഓരോ വര്ഷവും ചില എം.പിമാര് അനുവദിക്കപ്പെട് ട തുക ചെലവഴിക്കുന്നില ്ല. ചെലവു ചുരുക്കി ഖജാനയെ സേവിക്കുകയാണെന് ന് കരുതി സമാധാനിക്കാന് വരട്ടെ. പോയ കൊല്ലത്തെ ഗഡു ചെലവാക്കാതെ തന്നെ അടുത്ത ഗഡു കൃത്യമായി കൈപ്പറ്റും-എന്തു ചെയ്യാം, മണ്ഡലം വികസിപ്പിക്കണ്ട േ? ചെലവഴിക്കാത്ത തുക എം.പിയുടെ കൈയിലിരിക്കെ വീണ്ടും അടുത്ത ഗഡു എന്തിനു കൊടുത്തെന്നു ചോദിച്ചാല് ഈ കിഴിപ്രദാന സ്രോതസ്സായ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് പോഗ്രാം ഇംപ്ലിമെന്േറഷന് മന്ത്രാലയത്തിന് തപോമൗനം. ദോഷം പറയരുതല്ലോ, ഫണ്ട് വിനിയോഗത്തില് മഹാ പ്രതിഭാശാലികളാണ ് നമ്മുടെ സ്വന്തം എം.പി ഗണം. ലോക്സഭയില് ഇരുപതും രാജ്യസഭയില് ഒമ്പതുമായി മൊത്തം 29 കോടീശ്വരന്മാരാണ ല്ലോ കൊച്ചു കേരളത്തിന്. ഇതില് 2010 മാര്ച്ച് വരെ കിഴി കൈപറ്റുകയും അതിനായി കാണിച്ച പണി പൂര്ത്തിയാക് കാതെ ജനസേവന ജൈത്രയാത്ര തുടരുകയും ചെയ്യുന്നവരുടെ വിശിഷ്ട പട്ടികയിലെ ജനഗണങ്ങള് ഇങ്ങനെ: കെ. സുധാകരന്, മുല്ലപ്പള്ളി രാമചന്ദ്രന്, എം.ഐ. ഷാനവാസ്, ജോസ് കെ. മാണി, പി.ടി. തോമസ്, പി.സി. ചാക്കോ, ശശി തരൂര്, സമ്പത്ത്, ആന്േറാ ആന്റണി, പി.കെ. ബിജു, എം.ബി. രാജേഷ്, ഇ.ടി. മുഹമ്മദ് ബഷീര്, പീതാംബരക്കുറുപ് പ്, കൊടിക്കുന്നില് സുരേഷ്, കെ.സി. വേണുഗോപാല്.. .
നാട്ടില് റോഡു വെട്ടാനാണ് കേരളീയ എം.പിമാര് ഏറ്റവുംകൂടുതല് തുക ചെലവിട്ടതെന്നു കേട്ടാല് ചിരിക്കരുത് -183.12 കോടി. കാരണം, തൊട്ടുപിന്നാലെയുണ്ട് . കേരളീയരെ വിദ്യാഭ്യാസം ചെയ്യിച്ചെടുക്കാനുള് ള തത്രപ്പാടിന്റെ ചെലവുകണക്ക് -102.49 കോടി. പിന്നെ കറന്റ് (10.77 കോടി), കുടിവെള്ളം (29.6), ജലസേചനം (1.67), സ്പോര്സ്ല് (1.57) വികസനം അങ്ങനെ പുരോഗമിക്കുന്നു .
ഇല്ലാത്ത റോഡിന്റെ വികസനം, ഇല്ലാത്ത പള്ളിക്കൂടത്തിന ് കെട്ടിടം, കുട്ടിച്ചാത്തന് സേവാസമിതി സ്മാരകം തുടങ്ങി വിപുലമായ ഉദ്ധാരണ പദ്ധതികള് പല എം.പിമാരുടെയും ആസൂത്രണ ചാര്ത്തുകളിലുണ്ട് . പ്രശ്നം, ഇതിനൊക്കെ കൃത്യമായ കണക്കൊപ്പിക്കാന ും എഴുതിപ്പിടിപ്പിക്കാന ും തികയുന്നില്ലെന്നതാണ് . കൈയാളുകള് ഇല്ലാഞ്ഞിട്ടല്ല . ഉള്ളവരൊക്കെ പ്രതിഷ്ഠയേക്കാള ് വലിയ ശാന്തികള്.തരംകിട് ടിയാല് അവരുടെ മുറക്കും ഒതുക്കി മാറ്റും. വടക്കെ ഇന്ത്യയിലെപോലെ കരാറുപണിക്ക് കമീഷന് പറ്റുന്നതിന്റെ ഒളിദൃശ്യം പകര്ത്താന് കേരളത്തിലെ ചാനലുകാര് പുരോഗമിക്കാത്തത ു ഭാഗ്യം. അതെന്തായാലും തൊട്ടയലത്തെ തമിഴ് ജനസേവകരുടെ നിലവാരത്തിലൊന്ന ും നമ്മുടെ പുള്ളികള് ഒരിക്കലുമെത്തിയിട്ടി ല്ല. എന്നുകരുതി, നാളെ അതായിക്കൂടെന്നുമില്ല . ആ വഴിക്കാണ് ഫണ്ടിന്റെപുതിയ മാര്ഗരേഖ.
ഉദാഹരണമായി, സ്വന്തം മണ്ഡലത്തിനും ആസ്ഥാനത്തിനും പുറത്തേക്കുള്ള വിനിയോഗത്തിന് പുതിയൊരു വകുപ്പ്. വിദ്യാഭ്യാസം, സാംസ്കാരിക പ്രമേയം ഇതാദ്യക്ക് ഇനിമേല് സ്റ്റേറ്റിനു പുറത്തായാലും പ്രതിവര്ഷം പത്തു ലക്ഷം അനുവദിക്കാം. കരാര്പണി സ്വകാര്യ ഏജന്സിയെയാണ് ഏല്പിക്കുന്നതെങ്ക ില് മൊത്തം കരാര്തുകയുടെ 60 ശതമാനം ഒറ്റ ഗഡുവായി കൊടുക്കാം. കഴിഞ്ഞകൊല്ലം വരെ ഈ അനുമതിയുണ്ടായിരുന്നി ല്ല. ട്രസ്റ്റുകള് ക്കും സൊസൈറ്റികള്ക ്കും ഇനിമേല് പ്രതിവര്ഷം 50 ലക്ഷം സംഭാവന കൊടുക്കാം. ഒരു ലക്ഷത്തില് കുറഞ്ഞ തുക ഒന്നിനും അനുവദിക്കാനും പാടില്ല. ചുരുക്കത്തില്, ലക്ഷേശ്വരന്മാരു ടെ ലൈനില് മാത്രം ജനപ്രതിനിധി പെരുമാറിയാല് മതി.
ആസൂത്രണ കമീഷന് മുതല് സി.എ.ജി വരെ പലവുരു എതിരുപറഞ്ഞിട്ടു ം ചീമുട്ടക്കുമേലു ള്ള ഈ പണമൊഴുക്കല് ഉത്തരോത്തരം പുരോഗമിക്കുക മാത്രമാണ്. എല്ലാം എം.പിയെ തെരഞ്ഞെടുക്കുന് ന മണ്ഡലത്തിന്റെ പേരില്. ലോക്സഭാ എം.പിയെയാണ് ഇപ്പറയുന്ന മണ്ഡലക്കാര് തെരഞ്ഞെടുക്കുന് നത്. നിയമസഭാ സാമാജികര് തെരഞ്ഞെടുക്കുന് ന രാജ്യസഭാ എം.പിമാര് മേപ്പടി കിഴികൊണ്ട് ഏത് മണ്ഡലത്തെ സേവിക്കും എന്ന സംഗതമായ ചോദ്യം പോലും ആരുമുയര്ത്താറില്ല . ഈ കക്ഷികള്ക്ക് അഞ്ചല്ല, ആറാണ് കാലാവധി എന്നോര്ക്കണം .
യു.പി.എ സര്ക്കാറിന്റ െ കൊടികെട്ടിയ പദ്ധതികള്ക്ക ് (തൊഴിലുറപ്പ്തൊട്ട ് ഇന്ദിര ആവാസ് വരെ ആറെണ്ണം) മൊത്തം ഒരു ലക്ഷംകോടി ചെലവില് നാട്ടാരെ ഉദ്ധരിക്കുന്നു. സംസ്ഥാനങ്ങള് തൊട്ട് പഞ്ചായത്ത് വാര്ഡ് കൗണ്സിലര്മാര് വരെ ഇവയുടെ മിനിയേച്ചര് പദ്ധതികള് കൊണ്ട് സമാന പണിയെടുക്കുന്നു . അവക്കൊക്കെ പേരിനെങ്കിലുമുള ്ള ആസൂത്രണമോ പരിശോധനയോ ഉണ്ടെന്നുപറയാം. അതൊന്നും ബാധകമല്ലാത്ത വൈയക്തികമായ തോന്ന്യാസങ്ങള്ക്ക ് പൊതുഖജാനയെ പരസ്യമായി വസൂലാക്കുന്ന എം.പി ഫണ്ട്, ഫലത്തില് തദ്ദേശ ജനസ്ഥാപനങ്ങളുടെ അധികാരത്തിലുള്ള രാഷ്ട്രീയ നുഴഞ്ഞുകയറ്റം കൂടിയല്ലേ? 17 കൊല്ലവും 20,000 കോടിയും തുലച്ചിട്ട് ഏതൊരു അര്ഥവത്തായ നേട്ടമാണ് ഈ ധൂര്ത്തടികൊണ ്ട് നേടിയത്? അങ്ങനൊക്കെ ആലോചിക്കുന്നതിന ് പകരം സര്വ എതിര്പ്പിനെയ ും കൊഞ്ഞനം കുത്തിക്കൊണ്ടിത ാ കിഴി 150 ശതമാനം കൂട്ടുന്നു.
സത്യത്തില്, ഈ പദ്ധതി പ്രഹസനം കൊണ്ടുള്ള ഏകനേട്ടം, എം.പി തസ്തികയുടെ കമ്പോളാകര്ഷണ ം ശതഗുണീഭവിച്ചതുമാത്രമ ാണ്. എല്ലാ ചെലവും സൗകര്യങ്ങളും പൊതുഖജാനയുടെ അക്കൗണ്ടില് നടത്തിയെടുത്ത ശേഷം വര്ഷം അഞ്ചുകോടി വെച്ച് ഒരു ടേമിലേക്ക് 30 കോടി (രാജ്യസഭക്കാര്ക്ക ിത് 36) ജനപ്രതിനിധി എന്ന കേക്കിന്മേലുള്ള പഞ്ചാര ഐസിങ്. സ്വന്തം കരിയറിലെ ഏതു ചാഞ്ചാട്ടവും മറികടക്കാന് രാഷ്ട്രീയ ബിസിനസുകാര്ക ്ക് പൊതു ധനത്തിന്റെ പിന്ബലം. ചുരുക്കിപ്പറഞ്ഞാല് നമ്മുടെ രാഷ്ട്രീയ കേഡറിനുള്ള പച്ചയായ സാമ്പത്തിക പുനരധിവാസ പാക്കേജാണ് എം.പി ഫണ്ട്. പ്രത്യേകിച്ചൊരു പഠിപ്പോ വൈദഗ്ധ്യമോ യോഗ്യതാമെനക്കേട ോ ആവശ്യമില്ലാതെ ഇത്രയും ചുരുങ്ങിയ കാലയളവുകൊണ്ട് ഇത്രയും ഭാരിച്ച നേട്ടമുണ്ടാക്കാ ന് പറ്റിയ മറ്റേതൊരു പണിയുണ്ടീ ത്രിഭുവനത്തിങ്കല് ?

Comment