13/7 ചാവേറാക്രമണമാവാന?? ?ം സാധ്യത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    13/7 ചാവേറാക്രമണമാവാന?? ?ം സാധ്യത

    13/7 ചാവേറാക്രമണമാവാനും സാധ്യത





    ന്യൂഡല്*ഹി/ മുംബൈ: രാജ്യത്തെ ഞെട്ടിച്ച മുംബൈ സ്*ഫോടനപരമ്പര ചാവേറാക്രമണമാകാന്* സാധ്യതയുണ്ടെന്ന് കേന്ദ്രസര്*ക്കാര്*. ദാദര്*, സവേരി ബസാര്*, ഓപ്പറ ഹൗസ് എന്നിവിടങ്ങളില്* നടന്ന സ്*ഫോടനങ്ങളിലേതെങ്കിലും ചാവേറാക്രമണമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്*. കെ. സിങ് വ്യക്തമാക്കി. ആക്രമണത്തില്* 17 പേര്* മരിച്ചതായി കേന്ദ്രം സ്ഥിരീകരിച്ചു. 131 പേര്*ക്ക് പരിക്കേറ്റു. 13 ആസ്​പത്രികളിലായി ചികിത്സയില്* കഴിയുന്ന ഇവരില്* 23 പേരുടെ നില ഗുരുതരമാണ്. 26 പേര്* ആസ്​പത്രി വിട്ടു.

    സ്*ഫോടനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്*ക്വാഡ് (എ. ടി.എസ്.) മൂന്ന് കേസുകളെടുത്തതായി എ. ടി. എസ്. തലവന്* രാകേഷ് മരിയ അറിയിച്ചു. സ്*ഫോടനത്തിനു പിന്നിലാരെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. പോലീസ് കസ്റ്റഡിയിലുള്ള ഏതാനും ഇന്ത്യന്* മുജാഹിദ്ദീന്* ഭീകരരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു വരികയാണ്. ഇന്ത്യയോട് വിരോധമുള്ള എല്ലാ ഭീകര സംഘടനകളും നിരീക്ഷണത്തിലാണ്.

    അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹത്തിന് സ്വാധീനമുള്ളവയാണ് സ്*ഫോടനം നടന്ന സ്ഥലങ്ങള്* എന്നതാണ് ഇതിനു കാരണം. ഏതെങ്കിലും പ്രത്യേക സംഘത്തിന്റെ പങ്കിനെക്കുറിച്ച് തെളിവ് ലഭിച്ചിട്ടില്ലെന്ന് രാകേഷ് മരിയ പറഞ്ഞു. മൂന്നിടങ്ങളിലെയും സി. സി. ടി.വി.കളില്* നിന്ന് ലഭിച്ച ദൃശ്യങ്ങള്* പരിശോധിച്ചുവരികയാണ്. തുടര്*ച്ചയായി പെയ്യുന്ന മഴ അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്. മഴയില്* തെളിവുകളും നശിപ്പിക്കപ്പെട്ടു.

    സ്*ഫോടന സ്ഥലത്തുനിന്നു കിട്ടിയ മൃതദേഹങ്ങളിലൊന്നില്* ഇലക്ട്രിക് വയറുകള്* കാണപ്പെട്ടതാണ് ചാവേറാക്രമണമാകാം എന്ന സംശയത്തിനു പിന്നില്*. മൃതദേഹത്തില്* വയറുകള്* കണ്ടതായി ദേശീയ സുരക്ഷാ ഗാര്*ഡ് ( എന്*. എസ്. ജി. ) ഡയറക്ടര്* ജനറല്* റിപ്പോര്*ട്ട് നല്*കിയതായി ആര്*. കെ. സിങ് പറഞ്ഞു. ''സ്*ഫോടനം നടക്കുമ്പോള്* സ്ഥലത്തുണ്ടായിരുന്ന ഇയാളുടെമേല്* ബോംബിന്റെ ഭാഗങ്ങള്* തറഞ്ഞു കയറിയതാകാം. അല്ലെങ്കില്* ഇയാളുടെ മേല്* ബോംബ് കെട്ടിവെച്ചിരുന്നതാകാം. എന്നാല്*, ഇപ്പോള്* ഇക്കാര്യത്തില്* സ്ഥിരീകരണം നടത്താനാവില്ല '' -അദ്ദേഹം പറഞ്ഞു.

    പ്രധാനമന്ത്രി മന്*മോഹന്* സിങ്ങും കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും വ്യാഴാഴ്ച രാത്രി മുംബൈയിലെത്തി. ഭാവിയില്* ഇത്തരം ആക്രമണങ്ങള്* ഉണ്ടാകാതിരിക്കാന്* വേണ്ടതെല്ലാം സര്*ക്കാര്* ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്*കി. മുംബൈ ജനതയുടെ വേദനയിലും ഭീതിയിലും രോഷത്തിലും പങ്കു ചേരുന്നതായി അദ്ദേഹം പറഞ്ഞു.

    സ്*ഫോടനത്തില്* മരിച്ചവരുടെ കുടുംബാംഗങ്ങള്*ക്ക് മഹാരാഷ്ട്ര സര്*ക്കാര്* അഞ്ചു ലക്ഷം രൂപവീതവും പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപവീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്*ക്ക് മഹാരാഷ്ട്ര സര്*ക്കാര്* അരലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവര്*ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദൂരിതാശ്വാസനിധിയില്* നിന്ന് ഒരു ലക്ഷം രൂപവീതവും സഹായം നല്*കും. പരിക്കേറ്റവരുടെ ചികിത്സാച്ചെലവുകള്* സംസ്ഥാന സര്*ക്കാര്* വഹിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്* പറഞ്ഞു. ചില സ്വകാര്യ ആസ്​പത്രികള്* അവര്*ക്ക് സൗജന്യ ചികിത്സ നല്*കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    അമോണിയം നൈട്രേറ്റ് അടങ്ങിയ ഐ. ഇ. ഡി. (ഇംപ്രൊവൈസ്ഡ് എക്*സ്*പ്ലോസീവ് ഡിവൈസ് ) കളാണ് സ്*ഫോടനത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. പരിശീലനം സിദ്ധിച്ചവര്* വൈദഗ്ധ്യത്തോടെ ഉണ്ടാക്കിയവയാണ് ഇവയെന്ന് സിങ് പറഞ്ഞു. സവേരി ബസാറിലും ഓപ്പറ ഹൗസിലും നടന്ന സ്*ഫോടനങ്ങള്*ക്ക് ഒരു കിലോയിലേറെ സ്*ഫോടക വസ്തുക്കള്* ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.

    ദാദറിലെ കബൂത്തര്* ഖാനയിലുണ്ടായ സ്*ഫോടനത്തില്* ഉപയോഗിച്ച ഐ. ഇ. ഡി. ബസ് ഷെല്*ട്ടറിലാണ് സ്ഥാപിച്ചിരുന്നത്. ഇവിടെയുണ്ടായ സ്*ഫോടനം അത്ര ശക്തമായിരുന്നില്ല. പത്തുപേര്*ക്കാണ് പരിക്കേറ്റത്. എന്നാല്* ഓപ്പറ ഹൗസിലുണ്ടായ സ്*ഫോടനം ഉഗ്രശേഷിയുള്ളതായിരുന്നു. 11 പേര്* മരിക്കുകയും 73 പേര്*ക്ക് പരിക്കേല്*ക്കുകയും ചെയ്തു. ഇവിടെ മാലിന്യങ്ങള്*ക്കിടയിലാണ് സ്*ഫോടക വസ്തു ഒളിപ്പിച്ചുവെച്ചിരുന്നത്. സാവേരി ബസാറില്* കുടയുടെ ഉള്ളിലാണ് സ്*ഫോടക വസ്തു വെച്ചിരുന്നത്. സ്*ഫോടനത്തില്* ആറു പേര്* മരിക്കുകയും 50 പേര്*ക്ക് പരിക്കേല്*ക്കുകയും ചെയ്തു.

    രഹസ്യാന്വേഷണ ഏജന്*സികളുടെ സഹായത്തോടെ മഹാരാഷ്ട്രയിലെ ഭീകര വിരുദ്ധ സ്*ക്വാഡും മുംബൈ പോലീസിലെ ക്രൈംബ്രാഞ്ചും സംയുക്തമായാണ് സ്*ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. എന്*. ഐ. എ. ഡയറക്ടര്* ജനറല്* മുംബൈയിലുണ്ട്. കേന്ദ്ര ഫോറന്*സിക് സയന്*സ് ലബോറട്ടറിയുടെ സംഘം അന്വേഷണത്തില്* സഹകരിക്കുന്നുണ്ട്.

    ബുധനാഴ്ച രാത്രിതന്നെ സ്*ഫോടനസ്ഥലങ്ങള്* സന്ദര്*ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം സ്*ഫോടന പരമ്പരയെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്*സികള്*ക്ക് മുന്*കൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്ന് അറിയിച്ചു. അമോണിയം നൈട്രേറ്റാണ് സ്*ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരങ്ങള്* വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    സ്*ഫോടന സ്ഥലം സന്ദര്*ശിച്ച ബി. ജെ. പി. നേതാവ് എല്*. കെ. അദ്വാനി പരിക്കേറ്റ് ആസ്​പത്രിയില്* കഴിയുന്നവരെയും കണ്ടു. ഭീകരതയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കും വരെ പാകിസ്താനുമായി ഒരു ചര്*ച്ചയും നടത്തില്ലെന്ന് ഇന്ത്യ അസന്ദിഗ്ധമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
    DONATE & SUPPORT US




Working...
X