
ന്യൂഡല്*ഹി: ഡല്*ഹി ഹൈക്കോടതിയ്ക്ക് പുറത്തുണ്ടായ ഉഗ്രസ്*ഫോടനത്തില്* മരിച്ചവരുടെ എണ്ണം പതിനൊന്നായി. 65 പേര്*ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ എ.ഐ.എം.എസ്, രാംമനോഹര്* ലോഹ്യ, എല്*.എന്*.ജെ.പി, സഫ്ദര്*ജംഗ് ആസ്പത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ അഞ്ചാം നമ്പര്* ഗേറ്റിന് സമീപം രാവിലെ 10.17നാണ് സ്*ഫോടനമുണ്ടായത്. ഒരു സ്യൂട്ട്*കേസിലാണ് ബോംബ് ഒളിപ്പിച്ചിരുന്നത്. സംഭവം നടക്കുമ്പോള്* കോടതി സ്ഥിതി ചെയ്യുന്ന കോംപ്ലക്*സിലേ്ക്ക് പ്രവേശിക്കാനുള്ള പാസ്സിനായി അഞ്ചാം നമ്പര്* ഗേറ്റില്* ഇരുന്നൂറോളം പേര്* ക്യൂ നില്*ക്കുന്നുണ്ടായിരുന്നു.
സ്*ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രവാദി സംഘടനയായ ഹുജി ഏറ്റെടുത്തു. പാകിസ്താന്* കേന്ദ്രമായി പ്രവര്*ത്തിക്കുന്ന ഹര്*ക്കത്ത് ഉല്* ജിഹാദി ഇസ് ലാമി (ഹുജി) യുടെ ഇ മെയില്* സന്ദേശം മാധ്യമങ്ങള്*ക്ക് ലഭിച്ചു. 2001 ലെ പാര്*ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്*സല്* ഗുരുവിന്റെ വധശിക്ഷ പിന്*വലിക്കണമെന്ന് സന്ദേശത്തില്* ആവശ്യപ്പെടുന്നു. സന്ദേശം അയച്ചത് എവിടെനിന്നാണെന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി.
രാവിലെ 10.30ന് കോടതി നടപടികള്* ആരംഭിക്കാനിരിക്കെയായിരുന്നു സ്*ഫോടനം. ഉഗ്രശബ്ദത്തിലുള്ള സ്*ഫോടനമാണ് ഉണ്ടായതെന്ന് ദൃക്*സാക്ഷികള്* പറഞ്ഞു. സന്ദര്*ശകരെയും അഭിഭാഷകരെയും കടത്തിവിടുന്നത് അഞ്ചാം നമ്പര്* ഗേറ്റ് വഴിയാണ്. ഇതിനുസമീപമാണ് സന്ദര്*ശകരുടെ വാഹനങ്ങള്* പാര്*ക്ക് ചെയ്യുന്നത്. ഇവിടെയാണ് സ്*ഫോടനമുണ്ടായത്. ഡല്*ഹി പോലീസ് കമ്മീഷണര്* അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്* സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ബോംബ് സ്*ക്വാഡും ഡോഗ് സ്*ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.
മരിച്ചവരുടെ ബന്ധുക്കള്*ക്ക് ഡല്*ഹി സര്*ക്കാര്* നാല് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. സ്*ഫോടനത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്*സി (എന്*.ഐ.എ) അന്വേഷണം തുടങ്ങി. ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള 20 അംഗ എന്*.ഐ.എ സംഘമാണ് അന്വേഷണം നടത്തുന്നത്. പൊട്ടാസ്യം നൈട്രേറ്റാണ് സ്*ഫോടനത്തിന് ഉപയോഗിച്ചത് എന്നാണ് ആദ്യ നിഗമനം.
ഹൈക്കോടതി കെട്ടിടത്തിന് പുറത്ത് നാല് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സ്*ഫോടനമാണിത്. മെയ് 25 ന് നടന്ന ആദ്യ സ്*ഫോടനത്തില്* ആര്*ക്കും പരിക്കേറ്റിരുന്നില്ല. ബുധനാഴ്ചകള്* ഹൈക്കോടതിയില്* പൊതുവെ തിരക്ക് കൂടുതലായിരിക്കും. പൊതുതാല്പര്യ ഹര്*ജികള്* സമര്*പ്പിക്കുന്ന ദിവസമായതിനാല്* നിരവധി പേരാണ് ബുധനാഴ്ചകളില്* ഹൈക്കോടതിയിലുണ്ടാവുക.
സഫ്ദര്*ജംഗ് ഹോസ്പിറ്റല്* ഹെല്*പ്പ്*ലൈന്* നമ്പര്*: 01126707444, 01123744721



