ന്യൂഡല്*ഹി: രാജ്യത്തെ വീണ്ടും നടുക്കി തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ഭീകരാക്രമണം. ഡല്*ഹി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍* കവാടത്തില്‍* ബുധനാഴ്ച രാവിലെയുണ്ടായ ശക്തമായ സ്*ഫോടനത്തില്* ഒരു സ്ത്രീ ഉള്*പ്പെടെ 11 പേര്* കൊല്ലപ്പെട്ടു. തൊണ്ണൂറിലേറെ പേര്*ക്ക് പരിക്കേറ്റു. ഇതില്‍* നാലുപേരുടെ നില അതിഗുരുതരമാണ്. മരിച്ചവരിലോ പരിക്കേറ്റവരിലോ മലയാളികളില്ലെന്നാണ് വിവരം. ബ്രീഫ്*കേസില്‍* സ്ഥാപിച്ച സ്*ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഹുജി ഏറ്റെടുത്തു. ദേശീയ അന്വേഷണ ഏജന്*സി (എന്‍*.ഐ.എ.) അന്വേഷണം തുടങ്ങി. സംഭവത്തെത്തുടര്*ന്ന് രാജ്യത്തെ പ്രധാനകേന്ദ്രങ്ങളിലെല്ലാം അതിജാഗ്രത പ്രഖ്യാപിച്ചു.
സ്*ഫോടനം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പാര്*ലമെന്റില്* പ്രസ്താവിച്ചു. ശക്തമായ സ്*ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ ഭീരുത്വ പ്രവൃത്തിയെന്നാണ് സ്*ഫോടനത്തെ പ്രധാനമന്ത്രി മന്*മോഹന്‍*സിങ് വിശേഷിപ്പിച്ചത്. ഭീകരസംഘടനകളുടെ സമ്മര്‍*ദത്തിന് ഇന്ത്യ വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ധാക്ക സന്ദര്*ശനത്തിലായിരുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാത്രി വൈകി മടങ്ങിയെത്തിയ ഉടനെ ഡല്*ഹി രാംമനോഹര്‍* ലോഹ്യ ആസ്പത്രിയിലേക്കാണ് പോയത്. സ്*ഫോടനത്തില്* പരിക്കേറ്റ് ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദര്*ശിച്ചു.
ചരിത്രപ്രസിദ്ധമായ ഇന്ത്യാഗേറ്റിന്റെ അരക്കിലോമീറ്റര്‍* ചുറ്റളവിലാണ് ഡല്*ഹി ഹൈക്കോടതി. രാവിലെ പത്തേകാലോടെയാണ് ഇവിടെ ശക്തമായ സ്*ഫോടനമുണ്ടായത്. ഹൈക്കോടതിയിലെ അഞ്ചാംനമ്പര്‍* പ്രവേശനകവാടത്തില്‍* അകത്തേക്ക് പ്രവേശിക്കാന്‍* പാസിനായി നൂറിലേറെപ്പേര്‍* വരിനില്‍*ക്കുമ്പോഴായിരുന്നു സംഭവം. ചില അഭിഭാഷകരും സ്ഥലത്തുണ്ടായിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെയുണ്ടായ സ്*ഫോടനത്തെത്തുടര്*ന്ന് സ്ഥലത്ത് നാലടി താഴ്ചയില്‍* കുഴി രൂപപ്പെട്ടു. അമോണിയം നൈട്രേറ്റ് ഉപയോഗിച്ചുള്ള സ്*ഫോടകവസ്തു നിറച്ച ബ്രീഫ്*കേസാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍* തെളിഞ്ഞു. ഭീകരര്‍* ഉപയോഗിക്കാറുള്ള ഇംപ്രൊവൈസ്ഡ് എക്*സ്*പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചാണ് ബോംബ് നിര്*മിച്ചതെന്ന് ആഭ്യന്തര സെക്രട്ടറി ആര്*.കെ. സിങ് പറഞ്ഞു.
പാകിസ്താനില്‍* വേരുകളുള്ള ഭീകരസംഘടനയാണ് സ്*ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റ ഹുജി എന്ന ഹര്*ക്കത്തുല്* ജിഹാദി. മാധ്യമസ്ഥാപനങ്ങളിലേക്കയച്ച ഇ-മെയില്‍* സന്ദേശത്തിലാണ് ഹുജി ഉത്തരവാദിത്വമേറ്റത്. പാര്*ലമെന്റ്്് ആക്രമണക്കേസില്‍* വധശിക്ഷ വിധിക്കപ്പെട്ട അഫ്*സല്* ഗുരുവിന്റെ ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍* ഹൈക്കോടതികള്‍*ക്കും സുപ്രീംകോടതിക്കുമെതിരെ വന്‍* ആക്രമണമുണ്ടാവുമെന്നും ഹുജിയുടെ സന്ദേശത്തില്‍* ഭീഷണിയുണ്ട്. സംഭവത്തെ പാകിസ്താന്* പ്രസിഡന്റ് ആസിഫ് അലി സര്*ദാരിയും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും അപലപിച്ചു.
ഡി.ഐ.ജി. മുകേഷ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചെന്ന് എന്‍*.ഐ.എ. ഡയറക്ടര്‍* ജനറല്‍* എസ്. സി. സിഹ്ന അറിയിച്ചു. സ്*ഫോടനത്തില്* മരിച്ചവരുടെ ബന്ധുക്കള്‍*ക്ക് ഡല്*ഹി സര്*ക്കാര്* നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
<table style="background: #494848; padding: 3px; margin: 4px; font-family:Meera; font-size: 18px; color:#FFFFFF;" align="center" width="5px"> <tbody><tr><td>
</td></tr> <tr><td> സ്*ഫോടനത്തില്* പരിക്കേറ്റവരുടെ ബന്ധുക്കള്‍* റാം മനോഹര്‍* ലോഹ്യ ആസ്*പത്രിയില്‍* -ഫോട്ടോ: സാബു സ്*കറിയ </td></tr> </tbody></table> രാവിലെ പത്തരയ്ക്കാണ് കോടതിയുടെ പ്രവര്*ത്തനം തുടങ്ങുക. കേസുകള്‍* പരിഗണിക്കുമോ ഒഴിവാക്കുമോ എന്നൊക്കെ ഹൈക്കോടതി തീരുമാനിക്കുന്നത് രാവിലെയായതിനാല്‍* ആ സമയത്ത് കോടതിയില്‍* നല്ല തിരക്കനുഭവപ്പെടാറുണ്ട്. ശക്തമായ സ്*ഫോടനത്തെത്തുടര്*ന്ന് വരി നിന്നവരില്‍* ചിലര്‍* തെറിച്ചു വീഴുകയും മേല്‍*ക്കുമേല്* വീഴുകയും ചെയ്തു. നിമിഷങ്ങള്‍*ക്കുള്ളില്* കോടതി പരിസരം ചോരക്കളമായി. ഉടന്‍* ആംബുലന്*സും പോലീസ് വാഹനങ്ങളും സ്ഥലത്തെത്തി. പോലീസുകാര്‍*ക്കൊപ്പം അഭിഭാഷകരും കോടതിയിലുള്ളവരും രക്ഷാപ്രവര്*ത്തനങ്ങളില്* പങ്കാളികളായി. പരിക്കേറ്റവരെ റാം മനോഹര്‍* ലോഹ്യ, സഫ്ദര്‍*ജങ്, ലോക്*നായക് ജയപ്രകാശ് നാരായണ്‍* ആസ്പത്രികളില്‍* പ്രവേശിപ്പിച്ചു. രണ്ടുകിലോഗ്രാം വരുന്ന സ്*ഫോടക വസ്തുക്കളുപയോഗിച്ചാണ് ബോംബ് നിര്*മിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം സ്*പെഷ്യല്* സെക്രട്ടറി യു.കെ. ബന്*സല്* അറിയിച്ചു.
ആഭ്യന്തരമന്ത്രി പി. ചിദംബരം, എ.ഐ.സി.സി. ജനറല്‍* സെക്രട്ടറി രാഹുല്‍* ഗാന്ധി, ഡല്*ഹി ലഫ്. ഗവര്*ണര്* തേജീന്ദ്ര ഖെന്ന എന്നിവര്‍* സംഭവസ്ഥലം സന്ദര്*ശിച്ചു. തന്ത്രപ്രധാനകേന്ദ്രമായ ഡല്*ഹി ഹൈക്കോടതിക്ക് മുന്നിലെ സ്*ഫോടനം കേന്ദ്രസര്*ക്കാറിന്റെ പിടിപ്പുകേടാണ് തെളിയിക്കുന്നതെന്ന് ബി.ജെ.പി.യും ഇടതുപാര്*ട്ടികളും കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ബി.ജെ.പി. ജനറല്‍* സെക്രട്ടറി രവിശങ്കര്‍* പ്രസാദ് ആവശ്യപ്പെട്ടു.



