
ന്യൂദല്*ഹി: കുപ്രസിദ്ധ അധോലോക നായകന്* ദാവൂദ് ഇബ്രാഹിമിന്റെ പാകിസ്താനിലെ ഒളിത്താവളം എവിടെയാണെന്ന് ഇന്ത്യയ്ക്കു അറിയാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം. എന്നാല്* ദാവൂദ് തങ്ങളുടെ രാജ്യത്തില്ലെന്ന് പാകിസ്താന്* ആവര്*ത്തിക്കുന്നിടത്തോളം കാലം ആര്*ക്കും അങ്ങോട്ട് കടന്നുചെല്ലാനോ ദാവൂദിന്റെ വസതി കണ്ടുപിടിക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹഖാനി ശൃംഖല അടക്കമുള്ള തീവ്രവാദ സംഘടനകളുമായി പാക് ചാരസംഘടനയായ ഐഎസ്*ഐയ്ക്കു ബന്ധമുണ്ടെന്ന യു.എസ് കണ്ടെത്തലില്* ഇന്ത്യയ്ക്കു അത്ഭുതമില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്*ത്തു.
ദാവൂദിന്റെ സഹോദരന്* അനിസ് ഇബ്രാഹിം മാധ്യമങ്ങളോട് സംസാരിച്ച ടെലിഫോണ്* സംഭാഷണങ്ങളില്* നിന്നുമാണ് കറാച്ചിയിലെ താവളത്തെക്കുറിച്ച് അറിയാന്* കഴിഞ്ഞത്. പല സന്ദര്*ഭങ്ങളിലായി ഇക്കാര്യം പാകിസ്താന്റെ ശ്രദ്ധയില്*കൊണ്ടുവന്നിട്ടുണ്ട്. പാക് ആഭ്യന്തരമന്ത്രിയുമായി നടത്തിയ ചര്*ച്ചയ്ക്കിടെയും ദാവൂദിന്റെ താവളത്തേക്കുറിച്ച് വിവരം നല്*കിയിരുന്നു. എന്നാല്* ദാവൂദ് പാകിസ്താനിലുണ്ടെന്ന കാര്യം അവര്* നിഷേധിക്കുകയാണ്- ചിദംബരം പറഞ്ഞു.
1993ലെ മുംബൈ സ്*ഫോടന പരമ്പരക്ക് ശേഷം ഇന്ത്യയില്* നിന്ന് കടന്നുകളഞ്ഞ ദാവൂദ് ഐഎസ്*ഐ സംരക്ഷണയോടെ പാകിസ്താനിലാണ് കഴിഞ്ഞുവരുന്നത്. അല്*ഖാഇദയുമായുളള ദാവൂദിന്റെ അടുത്തബന്ധം കണ്ടെത്തിയതിനെ തുടര്*ന്ന് 2003ല്* യു.എസ് ദാവൂദിനെ ആഗോള തീവ്രവാദി യാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഐഎസ്*ഐക്ക് നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഇന്ത്യ നേരത്തെ മനസ്സിലാക്കിയിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.
ഹഖാനി തീവ്രവാദ ശൃംഖലയുമായി ഐഎസ്*ഐക്ക് അടുത്തബന്ധമുണ്ടെന്നും ഐഎസഐയുടെ ഏജന്റായി ഹഖാനി സംഘം പ്രവര്*ത്തിക്കുന്നുണ്ടെന്നുമുള്ള യു.എസ് കണ്ടെത്തലിനെ തുടര്*ന്ന് പാക്-യു.എസ് ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ചിദംബരത്തിന്റെ വെളിപ്പെടുത്തല്*.




