
തിരുവനന്തപുരം: ഇടമലയാര്* കേസില്* തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്* കഴിയവെ ഫോണില്* സംസാരിച്ച് വിവാദമായ കേരള കോണ്*ഗ്രസ് നേതാവ് ആര്*.ബാലകൃഷ്ണപിള്ളയുടെ ഫോണ്* പിടിച്ചെടുത്ത് സൈബര്* സെല്ലിനെ ഏല്*പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്* ആവശ്യപ്പെട്ടു. പിള്ള വിളിച്ച മുഴുന്* ഫോണ്*കോളുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും വി.എസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്*കൂളിലെ അധ്യാപകന്* ക്രൂരമായി ആക്രമിക്കപ്പെട്ട ദിവസം പിള്ളയുടെ ഫോണില്* നിന്ന് 40 കോളുകള്* പോയിട്ടുണ്ട്. ഇതെല്ലാം സംഭവത്തില്* പിള്ളക്ക് ബന്ധമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഫോണ്*വിവാദം അന്വേഷിക്കുന്ന ജയില്* വെല്*ഫെയര്* ഓഫീസറുടെ അന്വേഷണം തൃപ്തികരമല്ല. പിള്ള ശിപാര്*ശ ചെയ്തിട്ട് ജോലി ലഭിച്ചയാളാണ് അന്വേഷണ ഉദ്യോഗസ്ഥന്*. ഇത് ജനങ്ങളുടെ കണ്ണില്* പൊടിയിടാനാണ്. സംഭവത്തെ കുറിച്ച് സൈബര്* സെല്* അന്വേഷിച്ച് വിവരങ്ങള്* സി.ബി.ഐയെ ഏല്*പ്പിക്കുകയാണ് വേണ്ടത്- വി.എസ് പറഞ്ഞു.




