1,400 ടണ്* സാധനങ്ങളുമായി റെഡ് ക്രസന്*റ് കപ്പല്* സോമാലിയയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    1,400 ടണ്* സാധനങ്ങളുമായി റെഡ് ക്രസന്*റ് കപ്പല്* സോമാലിയയില്*

    അബൂദബി: കടുത്ത ഭക്ഷ്യക്ഷാമവും മറ്റു ദുരിതങ്ങളും അനുഭവിക്കുന്ന സോമാലിയന്* ജനതക്ക് ആശ്വാസം പകരാന്* യു.എ.ഇ ശ്രമം തുടരുന്നു. ഇതിന്*െറ ഭാഗമായി 1,400 ടണ്* സാധനങ്ങളുമായി പ്രത്യേക കപ്പല്* സോമാലിയന്* തലസ്ഥാനമായ മൊഗാദിഷുവിലെത്തി. പശ്ചിമ മേഖലയിലെ ഭരണാധികാരി പ്രതിനിധിയും റെഡ് ക്രസന്*റ് ചെയര്*മാനുമായ ശൈഖ് ഹംദാന്* ബിന്* സായിദ് ആല്* നഹ്യാന്*െറ നിര്*ദേശപ്രകാരമാണിത്.

    പ്രധാനമായും ഭക്ഷ്യവസ്തുക്കളും മരുന്നുകളുമാണ് കപ്പലിലുള്ളത്. ഇതിനുപുറമെ വീടുകള്* നഷ്ടപ്പെട്ടവര്*ക്കായി ടെന്*റുകള്* നിര്*മിക്കാനുള്ള സാമഗ്രികളും മറ്റുമുണ്ട്. സോമാലിയ റെഡ് ക്രസന്*റ് സൊസൈറ്റിയുമായി ചേര്*ന്നാണ് അര്*ഹരായവര്*ക്ക് സാധനങ്ങള്* വിതരണം ചെയ്യുക.

    പോഷകാഹാര കുറവ് നേരിടുന്ന സോമാലിയയിലെ ജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് യു.എ.ഇ സര്*ക്കാറിന് കീഴില്* വന്* തോതിലുള്ള പ്രവര്*ത്തനങ്ങളാണ് നടക്കുന്നത്. പോഷകാഹാരം ലഭ്യമാക്കുന്നതിന് പുറമെ രോഗപ്രതിരോധ കുത്തിവെപ്പ് ഉള്*പ്പെടെയുള്ള നടപടികളുമുണ്ട്. യു.എ.ഇയില്* നിന്നുള്ള പ്രത്യേക മെഡിക്കല്* സംഘം നേരത്തേ സോമാലിയയില്* എത്തിയിട്ടുണ്ട്.
Working...
X