അബൂദബി: ഗള്*ഫ് സഹകരണ കൗണ്*സില്* (ജി.സി.സി) രാജ്യങ്ങളുടെ സംയുക്ത കസ്റ്റംസ് യൂനിയന്* അടുത്ത വര്*ഷം നിലവില്* വരും. ആറു രാജ്യങ്ങളിലെയും കസ്റ്റംസ് ഡയറക്ടര്* ജനറല്*മാരുടെ യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. യൂനിയന്* രൂപവത്കരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ചില പ്രശ്നങ്ങള്* പൂര്*ണമായും പരിഹരിക്കപ്പെട്ടില്ളെങ്കിലും അടുത്ത വര്*ഷം യൂനിയന്* പ്രാബല്യത്തില്* വരുത്തണമെന്നാണ് തീരുമാനം.
പരീക്ഷണ ഘട്ടമെന്ന നിലയിലാണ് അടുത്ത വര്*ഷം കസ്റ്റംസ് യൂനിയന്* നിലവില്*വരുന്നതെന്ന് ജി.സി.സി സാമ്പത്തികകാര്യ അസിസ്റ്റന്*റ് സെക്രട്ടറി അബ്ദുല്ല ജുമാ അല്* ശിബിലി പറഞ്ഞു. രണ്ടാം ഘട്ടത്തില്* ആറു രാജ്യങ്ങളിലെയും കസ്റ്റംസ് വിഭാഗങ്ങളെ തമ്മില്* ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബന്ധിപ്പിക്കും. ഇതോടെ എല്ലാ കസ്റ്റംസ് വിഭാഗങ്ങളും തമ്മില്* ആശയ വിനിമയം എളുപ്പമാകും. യൂനിയന്* നിലവില്* വരുന്നതുമായി ബന്ധപ്പെട്ട് ജി.സി.സി സുപ്രീം കൗണ്*സില്* പ്രത്യേക നിയമ നിര്*മാണം നടത്തുമെന്ന് അല്* ശിബിലി പറഞ്ഞു. ഇത് അടുത്ത വര്*ഷത്തെ ജി.സി.സി ഉച്ചകോടിയുടെ അംഗീകാരത്തിന് സമര്*പിക്കും.
കസ്റ്റംസ് യൂനിയന്*െറ ആദ്യത്തെ ഏറ്റവും പ്രധാന നടപടി എല്ലാ അംഗരാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ പൊതുഫണ്ട് രൂപവത്കരണമാണ്. രണ്ടാമത്തെ നടപടി രാജ്യങ്ങള്*ക്കിടയിലെ അതിര്*ത്തി കടന്നുള്ള ചരക്കുനീക്കം വേഗത്തിലാക്കുകയാണ്. ചരക്കുനീക്കത്തിലെ കാലതാമസം ജി.സി.സി രാജ്യങ്ങള്* നേരിടുന്ന വലിയ പ്രശ്നമാണ്. ഓരോ രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് ചരക്കുമായി പോകുന്ന വാഹനങ്ങള്* മണിക്കൂറുകളോളം, ചിലപ്പോള്* ദിവസങ്ങള്* കാത്തുകിടന്നാണ് അതിര്*ത്തി കടക്കുന്നത്. ഇത് ചരക്കു നീക്കത്തെ പ്രതികൂലമായി ബാധിക്കുന്നതിന് പുറമെ വ്യാപാരികള്*ക്ക് പലപ്പോഴും കനത്ത നഷ്ടം വരുത്തുന്നു. ചരക്കു നീക്കം വേഗത്തിലാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് കസ്റ്റംസ് യൂനിയന് മുന്നിലുള്ളത്.
ഓരോ രാജ്യത്തെയും ഫ്രീസോണുകളിലെ കമ്പനികള്* ഉല്*പാദിപ്പിക്കുന്ന സാധനങ്ങള്* മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്* ചില ഇളവുകള്* അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ട്. അതേസമയം, അംഗരാജ്യങ്ങള്*ക്കിടയിലെ ധാരണപ്രകാരം കൂടുതല്* ഇനങ്ങള്*ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കും. ഇങ്ങനെ നികുതി ഒഴിവാക്കിയ ഇനങ്ങളുടെ എണ്ണം സെപ്റ്റംബര്* അവസാനത്തോടെ 811 ആയി വര്*ധിച്ചു. 27 ഇനം സാധനങ്ങള്* എല്ലാ രാജ്യങ്ങളിലുമായി നിരോധിച്ചു.
2003ലാണ് ജി.സി.സി കസ്റ്റംസ് യൂനിയന്* സ്ഥാപിക്കാന്* നടപടി തുടങ്ങിയത്. കസ്റ്റംസ് താരിഫ് റവന്യൂ ചില വ്യവസ്ഥകള്*ക്ക് വിധേയമായി ആനുപാതികാടിസ്ഥാനത്തില്* പങ്കുവെക്കുക, ആറു രാജ്യങ്ങളിലെയും വ്യാപാരികളെ പരസ്പരം പ്രാദേശിക വ്യാപാരികളായി പരിഗണിക്കുക തുടങ്ങിയവ യൂനിയന്*െറ ഭാഗമായുണ്ടാകും. 2003 മുതല്* മൂന്നു വര്*ഷക്കാലം പൂര്*ണാര്*ഥത്തിലുള്ള കസ്റ്റംസ് യൂനിയനിലേക്ക് ‘പരിവര്*ത്തന കാലഘട്ട’മായി നിശ്ചയിച്ചാണ് പ്രവര്*ത്തനം തുടങ്ങിയത്.
എന്നാല്* നികുതി വരുമാനം പങ്കുവെക്കല്*, അതിര്*ത്തി വഴിയുള്ള ചരക്കു നീക്കത്തിലെ കാലതാമസം തുടങ്ങിയ പ്രശ്നങ്ങളാണ് യൂനിയന്* യാഥാര്*ഥ്യമാകുന്നതിന് മാര്*ഗതടസ്സമായി നിന്നത്. ഇതേത്തുടര്*ന്ന് പരിവര്*ത്തന കാലം 2008 വരെ നീട്ടുകയും പൊതുവിപണിക്കൊപ്പം നടപ്പാക്കാന്* തീരുമാനിക്കുകയും ചെയ്തു. എന്നിട്ടും ലക്ഷ്യത്തിലെത്തിയില്ല.
ഈ സാഹചര്യത്തില്*, കസ്റ്റംസ് യൂനിയന്* 2011ല്* യാഥാര്*ഥ്യമാക്കാനുള്ള തടസ്സങ്ങളെല്ലാം നീക്കാന്* കഴിഞ്ഞ വര്*ഷം കുവൈത്തില്* നടന്ന ജി.സി.സി രാഷ്ട്രത്തലവന്*മാരുടെ ഉച്ചകോടി നിര്*ദേശിച്ചിരുന്നു. ഇതിന്*െറ അടിസ്ഥാനത്തിലുള്ള പ്രവര്*ത്തനങ്ങളുടെ ഫലമായാണ് അടുത്ത വര്*ഷമെങ്കിലും യൂനിയന്* നിലവില്*വരാന്* വഴിയൊരുങ്ങുന്നത്.