നിശ്ചലം, ശൂന്യമീ ലോകം...

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    നിശ്ചലം, ശൂന്യമീ ലോകം...

    ദുബൈ: കളിക്കാരും കാണികളും വിടവാങ്ങി ആരവങ്ങളൊഴിഞ്ഞ കളിക്കളം പോലെയായി ബര്*ദുബൈ ഗുബൈബയിലെ അല്* ഷിന്ദഗ മാര്*ക്കറ്റ്. ഇനി ഇവിടെ ഉപഭോക്താക്കളെ ആകര്*ഷിക്കാനുള്ള വിളികളില്ല. വിലപേശലില്ല. ദുബൈ മുനിസിപ്പാലിറ്റിയുടെ നിര്*ദേശപ്രകാരം ഇന്നലെ രാത്രിയോടെ ഇവിടുത്തെ കച്ചവടക്കാര്* കണ്ണീരോടെ കടകളൊഴിഞ്ഞു. വാങ്ങി വെച്ചിരിക്കുന്ന സാധനങ്ങള്* തീര്*ക്കാനായി മലയാളികളടക്കം വിരലിലെണ്ണാവുന്നവര്* മാത്രം ഇവിടെ തുടരുന്നുണ്ട്. സാധനങ്ങള്* തീര്*ന്ന് കഴിഞ്ഞാല്* അവരും വിട വാങ്ങും.
    ദുബൈയിലെ ഏറ്റവും പുരാതനമായ ഷിന്ദഗ മാര്*ക്കറ്റിലെ മീന്*, പച്ചക്കറി, മാംസ സ്റ്റാളുകള്* ഒഴിയണമെന്ന് നാല് മാസം മുമ്പാണ് മുനിസിപ്പാലിറ്റി നിര്*ദേശിച്ചത്. അധികൃതര്* ബദല്* സംവിധാനം ഏര്*പ്പെടുത്തുമെന്ന പ്രതീക്ഷ അവസാന നിമിഷം വരെ ഇവിടുത്തെ കച്ചവടക്കാര്* വെച്ചുപുലര്*ത്തിയിരുന്നു. അത് അസ്ഥാനത്തായതോടെ ഇന്ന് മുതല്* കച്ചവടക്കാരും അനുബന്ധ തൊഴിലാളികളുമടക്കം 1400ഓളം പേരുടെ ജീവിതം വഴിമുട്ടി നില്*ക്കുകയാണ്.
    അണയാന്* പോകുന്ന തീയുടെ ആളിക്കത്തലെന്ന പോലെ അവസാന ദിവസമായ ഇന്നലെ മാര്*ക്കറ്റില്* കച്ചവടം പൊടിപൊടിക്കുകയായിരുന്നു. കിട്ടിയ വിലക്ക് കച്ചവടക്കാര്* സാധനങ്ങള്* വിറ്റഴിച്ചു. കുറഞ്ഞ വിലക്ക് സാധനങ്ങള്* ലഭിക്കുമെന്നറിഞ്ഞതോടെ ആളുകള്* ഇങ്ങോട്ടേക്ക് ഒഴുകിയെത്തി. എന്നിട്ടും സാധനങ്ങള്* തീരാത്തവര്* ആണ് ഇനി അവശേഷിക്കുന്നത്. 40 വര്*ഷമായി ദുബൈയില്* ഈന്തപ്പഴ കച്ചവടം നടത്തുന്ന ഇറാന്* സ്വദേശി അഹമ്മദ് ഈസ്സ തന്*െറ തട്ട് ഒഴിഞ്ഞുകൊടുത്തിട്ടില്ല. മാര്*ക്കറ്റിലെ കാരണവര്* ആയ ഈസ്സ ഇനി എവിടെ പോകുമെന്നറിയാതെ വിഷമിക്കുകയാണ്. പല മാര്*ക്കറ്റുകള്* മാറി ഈസ്സക്ക് അനുവദിച്ച് കിട്ടിയ ഏഴാമത്തെ ഇടമായിരുന്നു ഗുബൈബയിലെ ഷിന്ദഗ മാര്*ക്കറ്റ്. ഈന്തപ്പഴങ്ങള്* തീരുന്നത് വരെ ഇവിടെ ഇരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
    മുമ്പ് ക്രീക്കിലെ പ്ളാസ സിനിമക്ക് അരികില്* ഷിന്ദഗ മാര്*ക്കറ്റ് നടത്തിയിരുന്നപ്പോള്* മുതല്* കച്ചവടരംഗത്തുള്ളവരും 1993ല്* ഗുബൈബയിലേക്ക് മാര്*ക്കറ്റ് മാറ്റിയപ്പോള്* കച്ചവടം തുടങ്ങിയവരും അടുത്തിടെ വന്നവരുമൊക്കെ ഏറെ ദുഃഖത്തോടെയാണ് ഇന്നലെ മാര്*ക്കറ്റിനോട് വിട ചൊല്ലിയത്. ഇവിടുത്തെ കച്ചവടക്കാരിലും അനുബന്ധ തൊഴിലാളികളിലും മലയാളികളായിരുന്നു കൂടുതലും.
    30 സ്റ്റാളുകളും 20ഓളം തട്ടുകളുമാണ് പച്ചക്കറി മാര്*ക്കറ്റിലുണ്ടായിരുന്നത്. ഫിഷ് മാര്*ക്കറ്റില്* 28 സ്റ്റാളുകളും. ഇവിടെ കച്ചവടം നടത്തിയിരുന്നവര്*ക്ക് പുറമേ കയറ്റിറക്ക് തൊഴിലാളികള്*, മീന്* മുറിക്കുന്നവര്*, കഴുകുന്നവര്*, മീനും ഐസും കൊണ്ടുവരുന്ന വണ്ടിക്കാര്* എന്നിങ്ങനെ അനുബന്ധ തൊഴിലെടുത്തിരുന്നവരും പ്രതിസന്ധിയിലായിരിക്കയാണ്. മാംസ മാര്*ക്കറ്റിലെ 27 സ്റ്റാളുകളും നടത്തിയിരുന്നത് പാകിസ്താനികളാണ്. പച്ചക്കറി മാര്*ക്കറ്റിനോട് ചേര്*ന്നുള്ള സ്റ്റാളുകളില്* മലയാളികള്* മട്ടന്* വ്യാപാരം നടത്തിയിരുന്നു. ബംഗ്ളാദേശ്, ശ്രീലങ്ക, ഇറാന്* തുടങ്ങിയ രാജ്യങ്ങളില്* നിന്നുള്ളവരും ഇവിടെ തൊഴിലെടുത്തിരുന്നു. ഒരുവിധം സാമ്പത്തിക ശേഷിയുള്ളവര്* പുതിയ കട തുടങ്ങുന്നതിനുള്ള ശ്രമങ്ങള്* പൂര്*ത്തിയാക്കി വരികയാണ്. എന്നാല്*, അതിന് കഴിയാത്തവരാണ് അധികവും. കത്തിനശിച്ച നായിഫ് സൂഖ് പുതുക്കി നിര്*മിച്ച് കൊടുത്തത് പോലെ ബദല്* സംവിധാനം അധികൃതര്* ഏര്*പ്പെടുത്തി തരുമെന്ന പ്രതീക്ഷയിലാണ് ഇവര്*.
    ഒരുപാട് സ്ഥിരം ഇടപാടുകാര്*ക്ക് നല്ളൊരു തുകക്കുള്ള സാധനങ്ങള്* കടം കൊടുത്തതാണ് വ്യാപാരികള്* നേരിടുന്ന മറ്റൊരു പ്രശ്നം. മാര്*ക്കറ്റ് പൂട്ടുന്നതറിഞ്ഞ് മിക്കവരും പണം തിരികെ നല്*കിയിട്ടുണ്ടെന്ന് 35 വര്*ഷമായി ഇവിടെ പച്ചക്കറി കച്ചവടം നടത്തുന്ന മാഹി സ്വദേശി ഹസ്സു പറഞ്ഞു. ‘ഇനിയും തരാനുള്ളവരുണ്ട്. മിക്ക കച്ചവടക്കാരുടെയും അവസ്ഥ ഇതാണ്. കട ഇല്ലാത്തതിനാല്* അതൊക്കെ പിരിച്ചെടുക്കുക ബുദ്ധിമുട്ടാകും. ഈ ഭാഗം ഏറ്റെടുത്തവര്* ഇവിടെ മാര്*ക്കറ്റ് തുടങ്ങുമായിരിക്കും. പക്ഷേ, ഷിന്ദഗ മാര്*ക്കറ്റിന്*െറ ജനകീയത അതിനുണ്ടാകില്ല.’ അദ്ദേഹം പറഞ്ഞു.
Working...
X