ശമ്പളം ലഭിക്കാതെ ദുരിതത്തിലായ ഹരിലാല്* ഒടുവില്* നാടണഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ശമ്പളം ലഭിക്കാതെ ദുരിതത്തിലായ ഹരിലാല്* ഒടുവില്* നാടണഞ്ഞു

    റിയാദ്: ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ പ്രയാസപ്പെട്ട തിരുവനന്തപുരം സ്വദേശി ഒടുവില്* സാമൂഹിക പ്രവര്*ത്തകരുടെ സഹായത്തോടെ നാടണഞ്ഞു. തിരുവനന്തപുരം ചിറയിന്*കീഴ് സ്വദേശി ഹരിലാല്* ഹരിമൃതം ആണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്.

    മാസങ്ങള്*ക്ക് മുമ്പ് തൊഴില്* വിസയില്* സൗദിയിലെത്തിയ ഹരിലാലിനെ കമ്പനി അധികൃതര്* ജോര്*ദാന്* അതിര്*ത്തിക്കടുത്തുള്ള തുറൈഫ് എന്ന സ്ഥലത്ത് ഡ്രൈവര്* ജോലിക്ക് നിയോഗിച്ചതായിരുന്നു. കൃത്യമായി ശമ്പളമോ ഭക്ഷണമടക്കമുള്ള മറ്റു സൗകര്യങ്ങളോ നല്*കാന്* കമ്പനി അധികൃതര്* തയാറായില്ല.

    അഞ്ചു മാസത്തിനുള്ളില്* ലൈസന്*സ് കിട്ടിയെങ്കിലും ദിവസവും 400 കിലോമീറ്ററോളം ഡ്രൈവ് ചെയ്യേണ്ടി വന്നു. ഇതിനു പ്രതിഫലമായി 10 റിയാല്* മാത്രമാണ് കിട്ടിയിരുന്നത് എന്നാണ് ഹരിലാല്* പറഞ്ഞത്. ശമ്പളം കിട്ടാതിരിക്കുകയും ജോലിയിലെ പ്രയാസവും കാരണം ഹരിലാല്* റിയാദിലെ ലേബര്* കോടതിയെ സമീപിക്കുകയായിരുന്നു. തൊഴില്* കോടതിയില്* നിന്നും ഹരിലാലിനു അനുകൂലമായ വിധി ലഭിച്ചെങ്കിലും അതു നടപ്പാക്കാന്* തൊഴിലുടമ തയാറായില്ല. പിന്നീട് ഹരിലാല്* എംബസിയുമായി ബന്ധപ്പെട്ടു. പരാതി സ്വീകരിച്ച എംബസി അധികൃതര്* കേസിന്*െറ തുടര്* നടപടിക്ക് ഫ്രറ്റേണിറ്റി ഫോറത്തെ ചുമതലപ്പെടുത്തി.

    അമീര്* കോര്*ട്ടില്* നിന്നും ലഭിച്ച ഉപദേശ പ്രകാരം റിയാദിലെ പ്രധാന പൊലീസ് സ്റ്റേഷനില്* പരാതി നല്*കി. അവിടെ നിന്നും തൊഴിലുടമയോട് ശിഫ പൊലീസ് സ്റ്റേഷനില്* നേരിട്ട് ഹാജരാവാന്* കല്*പിച്ചു. കേസുമായി മുന്നോട്ട് പോവുകയും നിരന്തരമായി തൊഴിലുടമയെ ബന്ധപ്പെടുകയും ചെയ്തതിനാല്* അവസാനം സാധാരണ നിലയിലുള്ള എക്സിറ്റ് നല്*കാന്* തൊഴിലുടമ തയാറായി. തല്*ഫലമായി ഹരിലാല്* കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
Working...
X