റിയാദില്* മലയാളികളുടെ താമസ സ്ഥലത്ത് കവര്*ച്ച

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    റിയാദില്* മലയാളികളുടെ താമസ സ്ഥലത്ത് കവര്*ച്ച

    റിയാദ്: നിരവധി മലയാളികള്* ഒന്നിച്ചു താമസിക്കുന്ന കേന്ദ്രം കൊള്ളയടിക്കപ്പെട്ടതായി പരാതി. മലസ് വില്ളേജില്* ഹയ്യ് അല്* ഫാറൂഖിലാണ് സംഭവം. തങ്ങളുടെ മൊബൈല്* ഫോണുകളും പോക്കറ്റുകളില്* സൂക്ഷിച്ചിരുന്ന കാശും പുറത്ത് നിര്*ത്തിയിട്ടിരുന്ന വാഹനവുമുള്*പ്പെടെ വില പിടിപ്പുള്ള സാധനങ്ങളെല്ലാം അപഹരിക്കപ്പെട്ടതായി ഇവര്* പൊലീസില്* പരാതി നല്*കി. ഇഖാമയുള്*പ്പെടെയുള്ള പ്രധാന രേഖകള്* മോഷ്ടാക്കള്* താമസകേന്ദ്രത്തിനകത്തും പുറത്തുമായി ഉപേക്ഷിച്ചിരുന്നു.മലപ്പുറം, കാസര്*കോട് ജില്ലകളില്*നിന്നുള്ള 12പേര്* ഒന്നിച്ച് താമസിക്കുന്ന ഫ്ളാറ്റിലാണ് സംഭവം. ഇതില്* ഏഴ് പേര്* ഖലഫ് ട്രേഡിങ് കമ്പനി ജീവനക്കാരാണ്. മറ്റുള്ളവര്* ബൂഫിയ ഉള്*പ്പെടെയുള്ള സ്ഥാപനങ്ങളില്* തൊഴിലാളികളും. രാത്രി ഒരു മണിയോടെയാണ് ബൂഫിയ ജോലിക്കാര്* കിടന്നുറങ്ങിയതെന്നും രാവിലെ നമസ്കാരത്തിനായി എഴുന്നേറ്റപ്പോള്* വസ്ത്രങ്ങളും ഇഖാമയുള്*പ്പെടെയുള്ള രേഖകളും റൂമിന് പുറത്ത് ചിതറിക്കിടക്കുന്നതാണ് കണ്ടതെന്നും താമസക്കാരിലൊരാളായ കാസര്*കോട് പടന്ന സ്വദേശി ഹൈദര്* ‘ഗള്*ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതോടെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. താമസക്കാരെ മയക്കുന്നതിനായി മോഷ്ടാക്കള്* വല്ലതും ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നു. ഫ്ളാറ്റിനകത്തുള്ള നാല് മുറികളിലായാണ് 12പേര്* ഉറങ്ങിയിരുന്നത്. ചിലര്* മുറി പൂട്ടാറുണ്ടായിരുന്നില്ല. ഇങ്ങനെ പൂട്ടാതിരുന്ന മൂന്ന് മുറികളില്* സൂക്ഷിച്ചിരുന്ന പണവും മൊബൈല്* ഫോണുകളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. താമസക്കാരുടെ വസ്ത്രങ്ങളും സൂട്ട്കെയ്സ് ഉള്*പ്പെടെയുള്ള സാധനങ്ങളും മുറിക്ക്് പുറത്തുള്ള നടുത്തളത്തില്* എത്തിച്ചാണ് മോഷ്ടാക്കള്* വിലപിടിപ്പുള്ള സാധനങ്ങള്* കണ്ടുപിടിച്ച് ആവശ്യമില്ലാത്തത് ഉപേക്ഷിച്ചത്. ബൂഫിയ ജീവനക്കാര്* അടുത്ത ദിവസം വാടക നല്*കാനായി സ്വരുക്കൂട്ടി വെച്ച 3000 റിയാലും വസ്ത്രങ്ങളുടെ പോക്കറ്റില്* സൂക്ഷിച്ചിരുന്ന പണവും ഉള്*പ്പെടെ 6000 റിയാലില്* അധികം നഷ്ടപ്പെട്ടിട്ടുണ്ട്. ഹൈദര്* മുറി അകത്തുനിന്ന് പൂട്ടിയിരുന്നെങ്കിലും വാഹനത്തിന്*െറ ചാവി പുറത്തുള്ള ടി.വി സ്റ്റാന്*റിലായതിനാലാണ് കര്*ച്ചക്കിരയായത്. ഇദ്ദേഹത്തിന്*െറ ടൊയോട്ട പിക്കപ്പ് വാഹനമാണ് നഷ്ടപ്പെട്ടത്. 197 lgx നമ്പറിലുള്ള വാഹനം സംബന്ധിച്ച് വല്ല വിവരവും ലഭിക്കുന്നവര്* 0502837910 ല്* അറിയിക്കണമെന്ന് അദ്ദേഹം അഭ്യര്*ഥിച്ചു.
Working...
X