ജുബൈല്*: ജുബൈല്* ഇന്*റര്*നാഷണല്* ഇന്ത്യന്* സ്കൂള്* ഭരണസമിതിയുടെ പുതിയ ചെയര്*മാനായി യു.പി സ്വദേശി ഡോ.അഹ്മദ് ഖാനെ തെരഞ്ഞെടുത്തു. സൗദി വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധി മുബാറക് ബുബ്ശത്ത്, ഇന്ത്യന്* എംബസി നിരീക്ഷകന്* സുരീന്ദര്* ഭഗത്, സൗദി സര്*ക്കാര്* പ്രതിനിധി ഖാലിദ് അല്* റുവൈ എന്നിവരുടെ മേല്*നോട്ടത്തില്* രഹസ്യബാലറ്റ് വഴിയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജുബൈല്* ഇന്*ഡസ്ട്രിയല്* കോളജ് അധ്യാപകനായ ഡോ.അഹമദ് ഖാന്*െറ പേര്* കര്*ണാടക സ്വദേശി വിമല്* നിര്*ദ്ദേശിച്ചപ്പോള്* കേരളത്തില്* നിന്നുള്ള സുബൈര്* നടുത്തൊടിമണ്ണില്* പിന്താങ്ങി. ഡോ. ഇഖ്ബാല്* ഖാസി ചെയര്*മാന്* സ്ഥാനാര്*ഥിയായി സ്വയം മുന്നോട്ടു വരികയായിരുന്നു. ഏഴു അംഗങ്ങളുള്ള ഭരണസമിതിയില്* ഡോ.അഹമദ് ഖാന് നാലും എതിര്* സ്ഥാനാര്*ഥി ഡോ.ഇഖ്ബാല്* ഖാസിക്ക് മൂന്നും വോട്ടുകള്* ലഭിച്ചു. ഭൂരിപക്ഷം ലഭിച്ച ഡോ.അഹ്മദ് ഖാനെ ചെയര്*മാനായി ചുമതല നല്*കിയതായി മുബാറക് ബുബ്ശത് അറിയിച്ചു. തുടര്*ന്ന് ഉപവകുപ്പുകള്*ക്കും പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. സാമ്പത്തിക കാര്യങ്ങളുടെ ചുമതല സുബൈര്* നടുത്തൊടി മണ്ണില്*, ഡോ.നിഹാല്* അഹ്മ്മദ് എന്നിവര്*ക്കും, ഭരണകാര്യങ്ങള്* ഇബ്രാഹിം പോട്ടേങ്ങല്*, ഡോ.ഇഖ്ബാല്* ഖാസി എന്നിവര്*ക്കും അധ്യയന കാര്യങ്ങളുടെ മേല്*നോട്ടം വിമല്* ജോജി, സന്തോഷ് കുമാര്* എന്നിവര്*ക്കുമാണ് നല്*കിയത്. പ്രാദേശിക ഭിന്നതകള്* മറന്ന് സ്കൂളിന്*െറ പുരോഗതിക്കായി ഒന്നിച്ച് നില്*ക്കണമെന്ന് ഭരണസമിതി അംഗങ്ങളെ അഭിസംബോധന ചെയ്ത മുബാറക് ബുബ്ശൈത് ഉണര്*ത്തി. വ്യക്തിപരമായ ആവശ്യങ്ങളേക്കാള്* പ്രാധാന്യം സ്കൂളിന്*െറ അഭിവൃദ്ധിയാണെന്ന് അംഗങ്ങള്* മനസിലാക്കി പ്രവര്*ത്തിക്കണമെന്നും അദ്ദേഹം ഓര്*മിപ്പിച്ചു.കഴിഞ്ഞവര്*ഷത്തെ പ്രവര്*ത്തന റിപ്പോര്*ട്ട് സ്ഥാനമൊഴിഞ്ഞ ചെയര്*മാന്* ഇബ്രാഹിം പൊട്ടേങ്ങല്* അവതരിപ്പിച്ചു. കണക്കുകള്* പരിശോധിച്ച് ഉറപ്പുവരുത്താന്* സാമ്പത്തിക ചുമതല വഹിക്കുന്ന കമ്മിറ്റിയെ ഏല്*പ്പിച്ചു. അധ്യാപകരുടെ ശമ്പള വര്*ധനവിനുള്ള ശിപാര്*ശ ഉന്നതാധികാര സമിതിക്ക് അയക്കാനും ശമ്പള സ്കൈല്* പുനഃപരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. ഈ വര്*ഷം വിദ്യാര്*ഥികളുടെ ഫീസ് ഘടനയില്* മാറ്റം വരുത്തേണ്ടന്നും പുതിയ ചെയര്*മാന്*െറ അധ്യക്ഷതയില്* നടന്ന യോഗം തീരുമാനിച്ചു.