നാട്ടില്* നിന്നെത്തിയ മലയാളിയെ സ്പോണ്*സര്* വിജനമായ മസറയില്* ഉപേക്ഷിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    നാട്ടില്* നിന്നെത്തിയ മലയാളിയെ സ്പോണ്*സര്* വിജനമായ മസറയില്* ഉപേക്ഷിച്ചു

    ദമ്മാം: പാചക ജോലിക്കായി എത്തിയ മലയാളിയെ സ്പോണ്*സര്* വിജനമായ മസറയില്* ഉപേക്ഷിച്ചു. അവിടെ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്* വീണ്ടുമെത്തിയ സ്പോണ്*സര്* ഇയാളെ കടത്തിക്കൊണ്ടുപോയി. തിരുവനന്തപുരം ടെക്നോപാര്*ക്കിന് സമീപം താമസിക്കുന്ന റോബിന്*സന്* (40)ആണ് ഈവിധം വഞ്ചിപ്പെട്ടത്.കഴിഞ്ഞദിവസം രാത്രി മുംബൈയില്* നിന്നുള്ള എയര്* ഇന്ത്യാ വിമാനത്തിലാണ് ഇയാള്* ദമ്മാമില്* എത്തിയത്. വിമാനത്താവളത്തിലെത്തി കൂട്ടിക്കൊണ്ടുപോയ സ്പോണ്*സര്* അബ്ഖൈക്കിനു സമീപത്തെ വിജനമായ മസറയില്* എത്തിക്കുകയായിരുന്നു. എവിടെയെങ്കിലും ചുരുണ്ടുകൂടി കിടക്കണമെന്നും രാവിലെ വന്നു കൂട്ടിക്കൊണ്ടു പോകാമെന്നുമാണ് അയാള്* അറിയിച്ചത്. വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ട് പേടിച്ചുപോയ റോബിന്*സന്* രാവ് മുഴുവന്* ഉറങ്ങാതെ കഴിച്ചുകൂട്ടി. വെട്ടം വീണതോടെ അവിടെ നിന്ന് ഏറെ ദൂരം നടന്ന് മലയാളികള്* ജോലി ചെയ്യുന്ന ഒരു പ്രോജക്ടിനു സമീപം എത്തിപ്പെടുകയായിരുന്നു.

    അവിടെ ജോലി ചെയ്യുന്ന മലയാളികളാണ് ഇയാള്*ക്ക് ഭക്ഷണം കൊടുത്തത്. എത്തിയ ദിവസം തന്നെ താമസിക്കാന്* പോലും സൗകര്യം ചെയ്തു കൊടുക്കാതെ വിജനമായ മസറയില്* കൊണ്ടുചെന്നു തള്ളിയ സ്പോണ്*സറുടെ കീഴില്* തനിക്ക് ട്രാവല്*സുകാര്* വാഗ്ദാനം ചെയ്ത ജോലി ലഭിക്കില്ളെന്നാണ് റോബിന്*സന്* പറയുന്നത്. ഉച്ചയോട്കൂടി റോബിന്*സന്* മണലിലൂടെ രക്ഷപ്പെട്ടതിന്*െറ കാല്*പാടുകള്* പിന്*തുടര്*ന്നെത്തിയ സ്പോണ്*സര്* ഇദ്ദേഹത്തെ കടത്തികൊണ്ടുപോവുകയായിരുന്നു.

    ഏതോ മസറയില്* ആടുമേക്കാനാണ് ഇയാളെ കൊണ്ടുപോയെതെന്നാണ് കരുതുന്നത്. ഇയാളെ വിജനമായ മസറയില്* ഉപേക്ഷിച്ചതിനെ കുറിച്ച് ചോദിച്ച മലയാളികളെ പൊലീസില്* ഏല്*പിക്കുമെന്ന് ഭീഷണിപ്പെടുത്തി. എംബസിയുടെയും നോര്*ക്കയുടെയും സഹായത്തോടെ റോബിന്*സനെ സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റാനുള്ള ശ്രമം വിജയിച്ചില്ല.
    തൊഴിലാളികള്* വിവരമറിയിച്ചതനുസരിച്ച് ഒ.ഐസി.സി പ്രസിഡന്*റ് പി.എം നജീബ് നോര്*ക്കയിലും മുഖ്യമന്ത്രിയുടെ ഒഫീസിലും വിവരം കൈമാറിയിട്ടുണ്ട്. ഇദ്ദേഹത്തിന്*െറ ഭാര്യ നോര്*ക്കയില്* പരാതി നല്*കിയിട്ടുണ്ട്. 60,000 രൂപ കൊടുത്ത് കൊച്ചിയിലെ പ്രമുഖ ട്രാവല്*സില്* നിന്നാണ് ഇയാള്* വിസ വാങ്ങിയതെങ്കിലും മുംബൈയില്* നിന്നാണ് ഇങ്ങോട്ടേക്ക് കയറ്റിവിട്ടത്.
Working...
X