മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഇന്നലെ തൊട്ട് എത്തിത്തുടങ്ങിയ 125,000 ഹജ്ജ് തീര്*ഥാടകര്*ക്കായി ഇന്ത്യന്‍* ഹജ്ജ് മിഷന്* മക്കയിലും മദീനയിലും വിപുലമായ സൗകര്യങ്ങള്‍* ഒരുക്കിയതായി ജിദ്ദ ഇന്ത്യന്‍* കോണ്‍*സുലേറ്റ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍*പേഴ്സണ്‍* മുഹ്സിന കിദ്വായിയുമായി കോണ്‍*സല്* ജനറല്‍* ഫെയ്സ് അഹ്മദ് കിദ്വായി ഇതുമായി ബന്ധപ്പെട്ട് ചര്*ച്ച നടത്തി.
മുന്‍* വര്*ഷങ്ങളില്*നിന്ന് വ്യത്യസ്തമായി ഇത്തവണ തീര്*ഥാടകര്*ക്കായി കൂടുതല്‍* സൗകര്യങ്ങള്‍* ഒരുക്കിയിട്ടുണ്ട്. മടക്കയാത്രയില്‍* താമസസ്ഥലത്തുനിന്ന് ബാഗേജുകള്‍* വിമാനത്താവളത്തിലെത്തിക്കാന്‍* പ്രത്യേക ഏജന്*സിയെ ഏര്*പ്പാട് ചെയ്തിരിക്കയാണ്. യാത്രയുടെ 24മണിക്കൂര്‍* മുമ്പ് ഏജന്*സി പ്രതിനിധികള്‍* മുറിയില്‍*വന്ന് ബാഗേജുകള്‍* കൊണ്ടുപോകും. തീര്*ഥാടകര്* ഹാന്‍*ഡ് ബാഗേജ് മാത്രമേ എടുക്കേണ്ടതുള്ളൂ.
ഹാജിമാരുടെ താമസകേന്ദ്രങ്ങള്‍* വൃത്തിയാക്കുന്നതിനും പ്ളംബിങ്, ലിഫ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍* പരിഹരിക്കുന്നതിനും ഏജന്*സിയെ വെച്ചിട്ടുണ്ട്. മുറിയില്‍* ആവശ്യത്തിന് വെള്ളമെത്തിക്കുന്ന ചുമതലയും ഈ ഏജന്*സിക്കാണ്. ഹാജിമാര്‍*ക്ക് ചുരുങ്ങിയ ചെലവില്‍* സിം കാര്‍*ഡ് വിതരണം ചെയ്യുന്നതിന് പ്രാദേശിക ടെലികോം കമ്പനിയുമായി ഹജ്ജ് മിഷന്* ധാരണയിലെത്തിയിരിക്കയാണ്. ഹാജിമാര്‍*ക്ക് നിരന്തരം ബന്ധപ്പെടേണ്ട നമ്പറുകള്‍* അടങ്ങിയതാണ് ഈ കാര്‍*ഡ്. 70വയസിന് മുകളിലുള്ളവര്‍*ക്ക് അപ്പപ്പോള്‍* ആവശ്യമായ ചികില്*സ ലഭ്യമാക്കുന്നതിന് സ്പെഷല്‍* മെഡിക്കല്‍* സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മക്കയില്‍* ഇന്ത്യന്‍* ഹജ്ജ് മിഷന്* ആസ്ഥാനത്ത് മീഡിയ റൂം ഒരുക്കിയിരിക്കയാണ്. മൊത്തം 170,491പേര്*ക്കാണ് ഇത്തവണ ഇന്ത്യയില്‍*നിന്ന് ഹജ്ജിന് സൗദി ഗവണ്*മെന്‍*റ് അനുമതി നല്*കിയിരിക്കുന്നത്. ഇതില്‍* 125,000പേര്* കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയും 45,491പേര്* സ്വകാര്യ ടൂര്‍* ഓപ്പറേറ്റര്‍*മാര്‍* വഴിയും പുണ്യഭൂമിയിലെത്തും. ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്*ഥാടകരില്* സൗദി എയര്‍*ലൈന്‍*സ് 92,948പേരുടെയും നാസ് എയര്‍*ലൈന്‍*സ് 30,228പേരുടെയും യാത്രാചുമതല ഏറ്റെടുത്തിരിക്കയാണ്. 424 വിമാന സര്*വീസ് (സൗദിയ-315, നാസ് -109 ) ആണ് നടത്തുക. നവംബര്‍* ഒന്നുവരെ പ്രതിദിനം ശരാശരി 13വിമാന സര്*വീസ് ആണ് 21 എംബാര്*ക്കാഷേന്* പോയിന്*റുകളില്*നിന്ന് പറന്നുയരുക. 64,000 ഹാജിമാരുമായി 187വിമാനങ്ങള്‍* ജിദ്ദയിലും 60,000 ഹാജിമാരുമായി 244 വിമാനങ്ങള്‍* മദീനയിലുമാണ് എത്തുക. 75,000പേര്* 255 വിമാനങ്ങളിലായി ജിദ്ദയില്‍*നിന്നും 49,000പേര്* 176വിമാനങ്ങളില്‍* മദീനയില്‍*നിന്നും മടക്ക യാത്ര തിരിക്കും. ഇന്ത്യന്‍* ഹജ്ജ് മിഷനെ സഹായിക്കുന്നതിന് നാട്ടില്‍*നിന്ന് അഞ്ചുസീനിയര്* ഓഫീസര്‍*മാര്‍* കോഓര്‍*ഡിനേറ്റര്*മാരായി എത്തിയിട്ടുണ്ട്. 135 ഡോക്ടര്‍*മാര്‍*, 146 പാരാമെഡിക്കല്‍* ജീവനക്കാര്‍*, 51 അസി. ഹജ്ജ് ഓഫീസര്‍*മാര്‍*, 181 ഹജ്ജ് അസിസ്റ്റന്*റുകള്* എന്നിവരടക്കം 518പേരാണ് ഡെപ്യൂട്ടേഷനില്‍* വന്നിട്ടുള്ളത്. ഗ്രീന്‍* വിഭാഗത്തില്‍* (ഹറമില്‍*നിന്ന് 1.2 കി.മീറ്റര്‍* അകലെ ) 50,564പേര്*ക്കും വൈറ്റ് വിഭാഗത്തില്‍* (1.2-2കി.മീറ്റര്‍* ) 13,526പേര്*ക്കും അസീസിയയില്‍* 59,569പേര്*ക്കുമാണ് താമസസൗകര്യങ്ങള്‍* ഒരുക്കിയിരിക്കുന്നത്.
800ഹാജിമാരെ റുബാത്തുകളിലാണ് താമസിപ്പിക്കുക.
ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍* ഡിസ്പെന്*സറികള്‍* സജ്ജീകരിച്ചിട്ടുണ്ട്.
24മണിക്കൂറും ഇവ പ്രവര്*ത്തിക്കും. അസീസിയില്‍*നിന്ന് തീര്*ഥാടകരെ ഹറമിലെത്തിക്കുന്നതിന് വിപുലമായ ഗതാഗത സൗകര്യങ്ങള്‍* ഒരുക്കിയിട്ടുണ്ടെന്നും കോണ്‍*സല്* ജനറല്‍* പറഞ്ഞു.