വിമാനത്തില്* മലയാളിയുടെ ബാഗ് നഷ്ടപ്പെട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    വിമാനത്തില്* മലയാളിയുടെ ബാഗ് നഷ്ടപ്പെട്ടു

    ജിദ്ദ: വേനലവധി കഴിഞ്ഞ് നാട്ടില്*നിന്ന് തിരിച്ചുവരുന്ന വഴിയില്* മലയാളിയുടെ ഹാന്*ഡ് ബാഗേജ് നഷ്ടപ്പെട്ടു. കോഴിക്കോട് -ജിദ്ദ സൗദി എയര്*ലൈന്*സ് വിമാനത്തില്* കുടുംബസമേതം സെപ്റ്റംബര്* 24ന് യാത്ര ചെയ്ത കോഴിക്കോട് മുക്കം സ്വദേശി ബഷീര്* കുന്നുമ്മലിന്*െറ ബാഗാണ് നഷ്ടപ്പെട്ടത്. ഈ വിമാനത്തില്*നിന്ന് റിയാദില്* ഇറങ്ങിയ യാത്രക്കാരന് അബദ്ധത്തില്* മാറിപ്പോയതാണത്രെ. റിയാദില്*നിന്ന് തന്നെ വിമാന ജീവനക്കാരെ വിവരം അറിയിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പകരം ബാഗേജ് അവിടെ കിടപ്പുണ്ടായിരുന്നു. ജീവനക്കാര്* നിര്*ദേശിച്ച പ്രകാരം ജിദ്ദ വിമാനത്താവളത്തില്* പരാതി നല്*കുകയുണ്ടായി. എന്നാല്* ഇതുവരെ നഷ്ടപ്പെട്ട ബാഗ് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ളെന്നും അതില്* വില പിടിപ്പുള്ള രേഖകള്* ഉണ്ടായിരുന്നുവെന്നും ബഷീര്* പറഞ്ഞു. വല്ല വിവരവും ലഭിക്കുന്നവര്* 0504774179 എന്ന നമ്പറില്* ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യര്*ഥിച്ചു.
Working...
X