താഇഫില്* രണ്ട് ഇന്ത്യക്കാര്* വെടിയേറ്റു മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    താഇഫില്* രണ്ട് ഇന്ത്യക്കാര്* വെടിയേറ്റു മരിച്ചു

    താഇഫ്: താഇഫില്* വടക്കെ ഇന്ത്യക്കാരായ സഹോദരങ്ങള്* വെടിയേറ്റു മരിച്ചു.

    ഇഫില്*നിന്ന് 25കി.മീറ്റര്* അകലെ സൈല്* റോഡില്* വെല്*ഡിങ് വര്*ക്ഷോപ്പില്* ഇന്നലെ രാവിലെയായിരുന്നു സംഭവം. യു.പി. ജാവല്*പൂര്* ജില്ലക്കാരായ ജാക്കിര്* (38 ), അനുജന്* യാസീന്* (27)എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹാദരന്* ശാക്കിറും മറ്റു രണ്ടു യു.പി സ്വദേശികളും ഓടി രക്ഷപ്പെട്ടു. ഇവര്* ഇപ്പോള്* പൊലിസ് സംരക്ഷണത്തിലാണ്. താഇഫ് കിങ് അബ്ദുല്* അസീസ് ആശുപത്രിയിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുള്ളതെന്ന് കമ്യൂണിറ്റി വെല്*ഫയര്* കമ്മിറ്റി അംഗം ജമാല്* വട്ടപ്പൊയില്* ‘ഗള്*ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഒരു സ്വദേശിയുമായി ഗെയ്റ്റ് നിര്*മാണവുമായി ബന്ധപ്പെട്ടുണ്ടായ തര്*ക്കമാണത്രെ വെടിവെപ്പില്* കലാശിച്ചത്. മുമ്പ് സ്വദേശിക്ക് വേണ്ടി ജോലി ചെയ്ത വകയില്* പണം കിട്ടാനുണ്ടായിരുന്നുവത്രെ. അത് കിട്ടാതെ പുതിയ ജോലി ചെയ്യില്ളെന്ന് അറിയിച്ചപ്പോള്* ക്ഷുഭിതനായി വെടിവെക്കുകയായിരുന്നു എന്നാണ് അറിയുന്നത്. കൊലയാളിയെ പിടികൂടിയതായി താഇഫ് പൊലീസ് വക്താവ് കേണല്* തുര്*ക്കി അല്*ശഹ്രി വെളിപ്പെടുത്തി. വിവരമറിഞ്ഞ ഉടന്* സംഭവസ്ഥലത്ത് കുതിച്ചെത്തിയ പൊലിസ് ഇയാളെ പിന്തുടര്*ന്ന് പിടികൂടുകയായിരുന്നു. വെടിവെക്കാന്* ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്* ചോദ്യം ചെയ്യാന്* അല്* ഹവിയ പൊലീസ് സ്റ്റേഷന് ഇയാളെ കൈമാറിയതായും സംഭവത്തിന് പിന്നിലെ കാരണമറിയാന്* അന്വേഷണം ആരംഭിച്ചതായും പൊലിസ് മേധാവി പറഞ്ഞു. മരിച്ചവരുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കമ്യൂണിറ്റി വെല്*ഫെയര്* കോണ്*സല്* എസ്.ഡി മൂര്*ത്തി അറിയിച്ചു.
Working...
X