ഇന്ത്യയില്* നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് മദീനയിലെത്തും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ഇന്ത്യയില്* നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് മദീനയിലെത്തും

    മദീന: ഈ വര്*ഷത്തെ വിശുദ്ധ കര്*മത്തിനായി ഇന്ത്യയില്* നിന്നുള്ള ഹാജിമാരെയും കൊണ്ടുള്ള പ്രഥമ വിമാനം ഇന്ന് മദീനയിലെത്തും. ഉച്ചക്ക് 1.25ന് മദീന പ്രിന്*സ് മുഹമ്മദ് ബിന്* അബ്ദുല്* അസീസ് വിമാനത്താവളത്തില്* മുന്നോറോളം ഹാജിമാരെയും കൊണ്ടുള്ള വിമാനം എത്തിച്ചേരും. സൗദി എയര്*ലൈന്*സിന്*െറ 5413 നമ്പര്* വിമാനത്തിലാണ് ഹാജിമാരെത്തുക. വൈകീട്ട് 4.25ന് മറ്റൊരു വിമാനം കൂടി കോഴിക്കോട് നിന്ന് മദീനയിലെത്തുന്നുണ്ട്. ഇരു വിമാനങ്ങളിലുമായി അറുന്നൂറോളം പേര്* ഇന്ന് മദീനയിലിറങ്ങും. നാളെ ഒന്നും മറ്റന്നാള്* രണ്ടും വിമാനങ്ങളാണ് ഉണ്ടാവുക. ഒക്ടോബര്* മൂന്നിന് കോഴിക്കോട് നിന്ന് മൂന്ന് വിമാനങ്ങള്* പുറപ്പെടുന്നുണ്ട്. സൗദി എയര്*ലൈന്*സ്, നാസ് എയര്*ലൈന്*സ് എന്നിവയാണ് ഇത്തവണ ഇന്ത്യയില്* നിന്നുള്ള ഹാജിമാരെ ഇവിടെയെത്തിക്കുന്നത്. ഇന്ന് മദീനയിലെത്തുന്ന അറുന്നൂറോളം വരുന്ന തീര്*ഥാടകര്*ക്ക് ഹറമിനടുത്ത് ബാബുല്* മജീദിയുടെ സമീപം ശുര്*ഫ പ്ളാസ ഹോട്ടലിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
    ആദ്യ വിമാനത്തില്* വന്നിറങ്ങുന്ന തീര്*ഥാടകരെ സ്വീകരിക്കാന്* ജിദ്ദ കോണ്*സുലേറ്റില്* നിന്നുള്ള ഉദ്യോഗസ്ഥരും മദീന ഹജ്ജ് വെല്*ഫയര്* ഫോറം പ്രവര്*ത്തകരും ഉച്ചക്ക് മുമ്പുതന്നെ വിമാനത്താവളത്തിലെത്തും. പത്തോളം മലയാളി സംഘടനകളുടെ കൂട്ടായ്മയായ മദീന ഹജ്ജ് വെല്*ഫയര്* ഫോറത്തിന്*െറ മുഴുവന്* പ്രവര്*ത്തകരും വ്യാഴം, വെള്ളി ദിവസങ്ങളില്* ഹാജിമാരെ സ്വീകരിക്കാന്* വിമാനത്താവളത്തിലുണ്ടാകും. മറ്റു ദിവസങ്ങളില്* ഓരോ സംഘടനക്കാണ് ഈ ചുമതല.
    ഈത്തപ്പഴം, ജ്യൂസ്, സ്നാക്സ് എന്നിവയടങ്ങിയ ലഘു ഭക്ഷണ കിറ്റുകള്* വെല്*ഫയര്* പ്രവര്*ത്തകര്* ഹാജിമാര്*ക്ക് വിതരണം ചെയ്യും. അവസാന ഘട്ട ഒരുക്കങ്ങള്*ക്കായി ഫോറത്തിന്*െറ വിവിധ ഉപസമിതികളുടെ യോഗം കഴിഞ്ഞ ദിവസം ‘ദാര്* ഹിറ’ ഓഡിറ്റോറിയത്തില്* ചേര്*ന്നു. അല്ലാഹുവിന്*െറ അതിഥികള്*ക്ക് കൂടുതല്* മെച്ചപ്പെട്ട സേവനം ഈ വര്*ഷം ഹജ്ജ് വെല്*ഫയര്* ഫോറത്തിന്*െറ ഭാഗത്തു നിന്ന് ഉണ്ടാവുമെന്ന് പ്രസിഡന്*റ് അക്ബര്* ചാലിയം ‘ഗള്*ഫ് മാധ്യമ’ത്തോട് പറഞ്ഞു. പരിശീലനം സിദ്ധിച്ച 150ഓളം മുഴുവന്* സമയ വളണ്ടിയര്*മാര്* ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Working...
X