ബല്ലസ്മറില്* വാഹനം മറിഞ്ഞ് മലയാളി മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ബല്ലസ്മറില്* വാഹനം മറിഞ്ഞ് മലയാളി മരിച്ചു

    അബ്ഹ: മലയാളികള്* സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് ഒരാള്* മരിക്കുകയും മൂന്ന് പേര്*ക്ക് പരിക്കേല്*ക്കുകയും ചെയ്തു. തൃശൂര്* തലശ്ശേരി സ്വദേശി ഉമ്മര്* (34) ആണ് മരിച്ചത്. അബ്ഹയില്* നിന്ന് ത്വാഇഫിലേക്ക് പോകുന്ന വഴിയില്* ബല്ലസ്മറില്* ഇന്നലെ പുലര്*ച്ച മൂന്നിനായിരുന്നു അപകടം. പരിക്കേറ്റ കണ്ണൂര്* മാട്ടൂല്* സ്വദേശി മസ്ഊദ്, കൊല്ലം ശാസ്താംകോട്ട സ്വദേശി ശമീര്*, ഈജിപ്ത് പൗരന്* ദിയ എന്നിവരെ അസീര്* മെഡിക്കല്* കോളജില്* പ്രവേശിപ്പിച്ചു.
    അല്* സഹ ടെലിവിഷന് വേണ്ടി അബ്ഹയിലെ ദേശീയദിന പരിപാടി റിപ്പോര്*ട്ട് ചെയ്യാന്* എത്തിയതായിരുന്നു. ഇവര്* സഞ്ചരിച്ചിരുന്ന ലാന്*ഡ് ക്രൂയിസര്* ബല്ലസ്മര്* പ്രദേശത്തെ വളവില്* മറിയുകയായിരുന്നു. മൂന്ന് തവണ കരണം മറിഞ്ഞ വാഹനത്തില്* നിന്ന് പുറത്തേക്ക് തെറിച്ച് വീണ ഉമ്മറിനെ ആശുപത്രിയില്* പ്രവേശച്ചപ്പോഴേക്കും മരിച്ചിരുന്നു. മസ്ഊദിന് തലക്കും ശമീറിന് വലത് കൈക്കുമാണ് പരിക്ക്. ഈജ്പ്ത് പൗരന് പ്രാഥമിക ചികില്*സ നല്*കി വിട്ടയച്ചു. അഞ്ച് വര്*ഷത്തോളമായി അല്*-സഹ ടെലിവിഷനില്* ജോലി ചെയ്യുകയായിരുന്നു ഉമ്മര്*. ഡിസംബറില്* നാട്ടില്* പോകാനിരിക്കുയായിരുന്നു. ഭാര്യ: സാബി. മക്കള്*: ഉബൈദ്, സുഹൈല.
Working...
X